Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തെ സഹായിക്കാൻ പണമില്ലെന്ന് അറിയിച്ച ആരാധകന് ഒരു കോടി നല്കി സുശാന്ത് സിങ്; ആരാധകന്റെ പേരിൽ പണം നിക്ഷേപിച്ച ശേഷം അക്കൗണ്ട് വിവരങ്ങൾ സക്രീൻ ഷോട്ടായി അയച്ച് കൊടുത്ത് ബോളിവുഡ് താരം

കേരളത്തെ സഹായിക്കാൻ പണമില്ലെന്ന് അറിയിച്ച ആരാധകന് ഒരു കോടി നല്കി സുശാന്ത് സിങ്; ആരാധകന്റെ പേരിൽ പണം നിക്ഷേപിച്ച ശേഷം അക്കൗണ്ട് വിവരങ്ങൾ സക്രീൻ ഷോട്ടായി അയച്ച് കൊടുത്ത് ബോളിവുഡ് താരം

പ്രളയക്കെടുതിയിൽ വിറങ്ങലിച്ചുനിക്കുന്ന കേരളത്തിന് കൈത്താങ്ങായി നിരവധിപേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത് നിരവധി പേരുടെ മനസ്സറിഞ്ഞുള്ള സഹായമാണ്.

കൈയിൽ പണം ഇല്ലാത്തതുകൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ നിക്കുന്നവരും ഉണ്ട്. അത്തരത്തിലുള്ള ഒരാൾക്ക് പണം വാഗ്ദാനം ചെയ്തിരിക്കുകയാണ് ബോളിവുഡ് യുവതാരം സുശാന്ത് സിങ് രജ്പുത്. ആരാധകന്റെ പേരിൽ ഒരു കോടി രൂപയാണ് സുശാന്ത് സിങ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്.

കേരളത്തെ സഹായിക്കണമെന്നുണ്ട് എന്ന് ആരാധകൻ സാമൂഹ്യ മാധ്യമത്തിലൂടെ സുശാന്ത് സിംഗിനെ കമന്റായി അറിയിക്കുകയായിരുന്നു. പ്രളയദുരിതത്തിൽ പെട്ടവരെ എനിക്ക് സഹായിക്കണമെന്നുണ്ട്. പക്ഷേ എന്റെ കയ്യിൽ പണമില്ല. ഞാൻ എങ്ങനെ സഹായിക്കും, പറയൂ, എന്നായിരുന്നു ആരാധകന്റെ കമന്റ്. ഉടൻ തന്നെ സുശാന്ത് സിംഗിന്റെ മറുപടിയുമെത്തി. താങ്കളുടെ പേരിൽ ഞാൻ പണം അയക്കാം. അത് എത്തേണ്ടവരുടെ അടുത്ത് എത്തിയെന്ന് ഉറപ്പാക്കുമെന്നുമായിരുന്നു സുശാന്ത് സിംഗിന്റെ മറുപടി.

പിന്നീട് ഓൺലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സുശാന്ത് സിങ് ഒരു കോടി രൂപ അയക്കുകയും ചെയ്തു. അതിന്റെ ഫോട്ടോ ഷെയർ ചെയ്തതിനോടൊപ്പം സുഷാന്ത് സിങ് ആരാധകന് നന്ദി അറിയിക്കുകയും ചെയ്തു. പ്രിയപ്പെട്ട സുഹൃത്തെ നിങ്ങൾക്ക് വേണ്ടി പറഞ്ഞ കാര്യം ചെയ്തു. എന്നെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത് താങ്കളാണ്. നിങ്ങളെയോർത്ത് എനിക്ക് അഭിമാനമുണ്ട്. അത്യാവശ്യമുള്ള സമയത്താണ് നിങ്ങൾ അത് ചെയ്യിപ്പിച്ചത്. ഒരുപാട് സ്‌നേഹം.- സുശാന്ത് സിങ് പറഞ്ഞു. ഒപ്പം my kerala എന്ന ഹാഷ് ടാഗ് ചെയ്യാനും സുശാന്ത് സിങ് മറന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP