Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നൂറ് പശുക്കൾ കേരളത്തിൽ പ്രളയത്തിൽ, ഒപ്പം ഒരു ലക്ഷം മനുഷ്യരും'; കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് നടൻ ടോവിനോ തോമസ് ; സ്‌കൂളുകൾ ഉൾപ്പടെയുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ രാത്രി വൈകിയും സേവനം നൽകി ടോവിനോയും സംഘവും

'നൂറ് പശുക്കൾ കേരളത്തിൽ പ്രളയത്തിൽ, ഒപ്പം ഒരു ലക്ഷം മനുഷ്യരും'; കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് നടൻ ടോവിനോ തോമസ് ;  സ്‌കൂളുകൾ ഉൾപ്പടെയുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ രാത്രി വൈകിയും സേവനം നൽകി ടോവിനോയും സംഘവും

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: കേരളം പ്രളയക്കെടുതിയിൽ വലയുമ്പോഴും വേണ്ട സഹായങ്ങൾ കേന്ദ്ര സർക്കാർ കൃത്യമായി ലഭ്യമാക്കുന്നില്ലെന്ന ആരോപണം ശക്തമാകുകയാണ്. അതിനിടയിലാണ് കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി നടൻ ടോവിനോ തോമസ് രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ടോവിനോ അഭിപ്രായം തുറന്ന് പറഞ്ഞത്.

'നൂറ് പശുക്കൾ കേരളത്തിൽ പ്രളയത്തിൽ, കുടെ ഒരു ലക്ഷം മനുഷ്യരും, കേന്ദ്രം രക്ഷിക്കണമെന്ന് ' ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മുഴുവൻ സമയവും നടൻ ടോവിനോ സഹായമെത്തിക്കുന്നുണ്ട്. ആറാട്ടുപുഴയിലെ സുഹൃത്തിന്റെ വീട്ടിൽ വെള്ളം കയറിയെന്നറിഞ്ഞതോടെയാണ് നടൻ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിട്ടറിഞ്ഞത്. തുടർന്ന് സുഹൃത്തുക്കളേയും കൂട്ടി പ്രളയ ബാധിത പ്രദേശങ്ങളിലേയ്ക്ക് രക്ഷാ പ്രവർത്തനത്തിന് വേണ്ടി എത്തുകയായിരുന്നു. 

പനംകുളം, പുല്ലൂറ്റ് എസ്.എൻ.ഡി.എസ് എൽ.പി സ്‌കൂൾ, ലിസി സ്‌കൂൾ, നടവരമ്പ് ഗവ.എച്ച്.എസ്, സെന്റ് മേരീസ് സ്‌കൂൾ തുടങ്ങിയ ക്യാംപുകളിൽ രാത്രി വൈകിയും ടോവിനോ പ്രവർത്തിച്ചിരുന്നു. വീടുകളിൽ വെള്ളം കയറിയവർക്ക് തന്റെ വീട്ടിൽ താമസിക്കാനും ടോവിനോ ഇടമൊരുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP