Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താൻ അതിഥി മേനോനെ വിവാഹം കഴിച്ചതിന് തെളിവുകളുമായി നടൻ അഭിശരവണൻ; മധുരയിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും സർട്ടിഫിക്കറ്റുകളും പുറത്ത് വിട്ട് നടൻ; നടൻ പറയുന്നത് കള്ളമെന്ന വാദത്തിൽ ഉറച്ച് നടി; പ്രണയത്തിലായിരുന്നു എന്നത്‌ സത്യമാണെന്നും അഭിപ്രായ വ്യത്യാസങ്ങൾ മൂലം പിരിഞ്ഞുവെന്നും നടി; തമിഴിൽ പുതിയ പുതിയ വിവാദങ്ങൾ കത്തിപടരുമ്പോൾ

താൻ അതിഥി മേനോനെ വിവാഹം കഴിച്ചതിന് തെളിവുകളുമായി നടൻ അഭിശരവണൻ; മധുരയിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും സർട്ടിഫിക്കറ്റുകളും പുറത്ത് വിട്ട് നടൻ; നടൻ പറയുന്നത് കള്ളമെന്ന വാദത്തിൽ ഉറച്ച് നടി; പ്രണയത്തിലായിരുന്നു എന്നത്‌ സത്യമാണെന്നും അഭിപ്രായ വ്യത്യാസങ്ങൾ മൂലം പിരിഞ്ഞുവെന്നും നടി; തമിഴിൽ പുതിയ പുതിയ വിവാദങ്ങൾ കത്തിപടരുമ്പോൾ

ലയാളിയായ നടി അതിഥി മേനോൻ താൻ വിവാഹം കഴിച്ചുവെന്ന വാദവുമായി നടൻ അഭിശരവണൻ രംഗത്ത്. കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിലുള്ള വാക് പോരും പരാതികളും തമിഴിൽ തുടരുന്നതിനിടെയാണ് നടൻ തെളിവുകൾ നിരത്തി നടിയെ വിവാഹം ചെയ്തുവെന്ന് വാദിക്കുന്നത്. എന്നാൽ നടൻ പറയുന്നത് വ്യാജമെണന്ന നിലപാടിലാണ് നടി.

നടന്റെ വിവാഹം കഴിച്ചുവെന്ന വാദം അതിഥി നിഷേധിക്കുകയും തനിക്ക് നേരെ വ്യാജപ്രചരണങ്ങൾ നടത്തുന്നുവെന്നാരോപിച്ച് അഭിക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് വാർത്താസമ്മേളനം നടത്തി മലയാളിയായ നടി അതിഥിക്കെതിരേ തെളിവുകളുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ.

താനും അതിഥിയും തമ്മിലുള്ള വിവാഹം മധുരയിൽ വച്ച് കഴിഞ്ഞുവെന്നാണ് അഭി പറയുന്നത്. തുടർന്ന് വിവാഹ സർട്ടിഫിക്കറ്റും ചിത്രങ്ങളും നടൻ പരസ്യപ്പെടുത്തി. അതേസമയം, അഭി ശരവണനെ താൻ വിവാഹം കഴിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നും അതിഥി ആരോപിച്ചു.

സിനിമയെ വെല്ലുന്ന സംഭവങ്ങൾ തുടങ്ങിയത് 2016ലാണ്. ആ വർഷം പുറത്തിറങ്ങിയ പട്ടതാരി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായിരുന്നു അഭിയും അതിഥിയും. സിനിമയ്ക്ക് ശേഷം ഇരുവരും പ്രണയത്തിലായി. എന്നാൽ മാസങ്ങൾക്ക് ശേഷം പിരിഞ്ഞു. ഇതിനുപിന്നാലെ അതിഥി കേരളത്തിലേക്ക് മടങ്ങി. അതിനുശേഷം അഭിയെ കാണാതായി. മകനെ കാണാതായതിൽ അതിഥിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു.കൂടാതെ അഭിയെ അതിഥി തട്ടിക്കൊണ്ടുപോയി ചെന്നൈയിലെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

പരാതി നൽകിയതിന്റെ പിറ്റേ ദിവസം അഭി ശരവണൻ വീട്ടിൽ മടങ്ങിയെത്തി. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ ഈ സംഭവത്തിന് പിന്നാലെ അതിഥി പൊലീസിൽ പരാതി നൽകിയത്. തന്നെ അപകീർത്തിപ്പെടുത്തുന്നതിനായി തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് അഭി ശരവണനെതിരെ അതിഥി പൊലീസിൽ പരാതി നൽകിയത്. താരത്തിന്റെ പരാതിയിൽ അഭി ശരവണനെതിരെ പൊലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു.

അതേസമയം അഭി ശരവണൻ തനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചതായി അതിഥി പറഞ്ഞു. അദ്ദേഹത്തെ ഞാൻ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ നടപടിയെടുക്കുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയതയായും അതിഥി പറഞ്ഞു. ഇതിനിടെയാണ് നടൻ തെളിവുകൾ പുറത്ത് വിട്ടിരിക്കുന്നത്.

തങ്ങൾ പ്രണയത്തിലായിരുന്നു. എന്നാൽ അഭിപ്രായവ്യത്യാസത്തെ തുടർന്ന് പിരിഞ്ഞതാണെന്നും അതിഥി അറിയിച്ചു. എന്നാൽ അതിനുശേഷം വ്യാജ വിവാഹസർട്ടിഫിക്കറ്റ് മധുരയിൽനിന്ന് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നൽകിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അഭി ശരണവൻ അതിഥിയെ വീട്ടിൽ വന്ന് ഉപദ്രവിക്കാൻ ശ്രമിച്ചു. പൊലീസിൽ പരാതി നൽകിയപ്പോൾ മകന്റെ ഭാവി നശിപ്പിക്കരുതെന്ന് അപേക്ഷിച്ച് അഭിയുടെ മാതാപിതാക്കൾ തന്നെ വന്നുകണ്ടതായി അതിഥി പറഞ്ഞു. അന്ന് ഞാൻ ക്ഷമിച്ചതായിരുന്നു. ഇനി എനിക്ക് സഹിക്കാൻ കഴിയില്ലെന്നും അതിഥി പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ്  ഒരു വർഷം മുൻപു തങ്ങൾ പിരിഞ്ഞതെന്നും, പിന്നീടു തന്നെ വിവാഹം കഴിച്ചതായി വ്യാജ രേഖകൾ ചമച്ച് സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുകയാണെന്നും, താമസ സ്ഥലത്ത് എത്തി തന്നെയും സഹോദരിമാരെയും ഭീഷണിപ്പെടുത്തിയതായും അതിഥി ആരോപിച്ചു.തന്റെ ഇ-മെയിൽ വിലാസവും, ട്വിറ്റർ അടക്കമുള്ള സാമൂഹമാധ്യമങ്ങളും ഹാക്ക് ചെയ്തു സ്വകാര്യ വിവരങ്ങൾ ചോർത്തിയാണു വ്യാജ രേഖകൾ ചമച്ചതെന്നും നടി ആരോപിച്ചു.

തനിക്ക് വന്ന ഒട്ടേറെ അവസരങ്ങൾ അഭി ഇല്ലാതാക്കിയെന്നും നടി പരാതിപ്പെട്ടു. അതേ സമയം വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകി തനിക്കൊപ്പം താമസിച്ച അതിഥി മേനോൻ സ്വർണവും പണവും അപഹരിച്ചതായി കാണിച്ച് അഭി വൽസരവാക്കം പൊലീസിൽ പരാതി നൽകയിട്ടുണ്ടെന്നം റിപ്പോർട്ടുണ്ട്. എന്നാൽ മറ്റു പല സ്ത്രീകളുമായും ബന്ധമുള്ളതിനു തെളിവു ലഭിച്ചതിനെ തുടർന്നാണ് അഭിയുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചതെന്നും, ഇതിന്റെ പകയാണ് പരാതിക്കു പിന്നിലെന്നും അതിഥി ആരോപിച്ചു.

ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാർഥപേര് ആതിര സന്തോഷ് എന്നാണ്. കളവാണി മാപ്പിളൈ, എന്ന സത്തം ഇന്തനേരം എന്നിവയാണ് അതിഥിയുടെ മറ്റ് ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP