Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഷുപ്പുലരിയിലെ 'അനുപമ സൗന്ദര്യം'; ചുവപ്പു ബ്ലൗസും കസവുസാരിയുമണിഞ്ഞ് കൊന്നപ്പൂക്കളും കൈയിലേന്തി നിൽക്കുന്ന 'പ്രേമത്തിലെ മേരിക്ക്' ഇൻസ്റ്റാഗ്രാമിൽ ലൈക്കോടു ലൈക്ക്; വിഷു ആശംസകൾ നേരുന്നതിനൊപ്പം താരത്തെ തേടിയെത്തിയത് 'അതിസുന്ദരീ' എന്ന വിളികളും; സമൂഹ മാധ്യമത്തിൽ വൈറലായി അനുപമ പരമേശ്വരന്റെ വിഷു ഫോട്ടോഷൂട്ട്

വിഷുപ്പുലരിയിലെ 'അനുപമ സൗന്ദര്യം'; ചുവപ്പു ബ്ലൗസും കസവുസാരിയുമണിഞ്ഞ് കൊന്നപ്പൂക്കളും കൈയിലേന്തി നിൽക്കുന്ന 'പ്രേമത്തിലെ മേരിക്ക്' ഇൻസ്റ്റാഗ്രാമിൽ ലൈക്കോടു ലൈക്ക്; വിഷു ആശംസകൾ നേരുന്നതിനൊപ്പം താരത്തെ തേടിയെത്തിയത് 'അതിസുന്ദരീ' എന്ന വിളികളും; സമൂഹ മാധ്യമത്തിൽ വൈറലായി അനുപമ പരമേശ്വരന്റെ വിഷു ഫോട്ടോഷൂട്ട്

മറുനാടൻ ഡെസ്‌ക്‌

കേരളം ഏറെ ആഹ്ലാദത്തോടെ വരവേറ്റ വിഷുവാണ് കടന്നു പോയത്. കേരളം കണ്ണനെ കണി കണ്ടുണരുകയും വിഷുസദ്യ രുചിക്കുകയും ചെയ്ത് വിഷു കൊണ്ടാടിയപ്പോൾ സമൂഹ മാധ്യമങ്ങൾ ആശംസകൾ പങ്കുവയ്ക്കാനും മറന്നില്ല. എന്നാൽ ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു നടി അനുപമ പരമേശ്വരന്റെ വിഷു സ്‌പെഷ്യൽ ഫോട്ടോഷൂട്ട്. നാടൻ കസവ് സാരിയും ചുവപ്പ് ബ്ലൗസും ധരിച്ച് കണിക്കൊന്ന പൂക്കളും കൈയിലേന്തി നിൽക്കുന്ന അനുപമയുടെ ചിത്രങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ വൻ വരവേൽപ്പാണ് ലഭിച്ചത്.

പ്രേമം സിനിമയിലെ മേരിക്ക് വിഷു ആശംസകളുടെ ഒപ്പം അതിസുന്ദരി എന്ന വിശേഷണങ്ങളും കമന്റ് ബോക്‌സുകളിൽ നിറഞ്ഞിരുന്നു. വിവിധ പോസുകളിലുള്ള ചിത്രങ്ങൾ അനുപമ പങ്കുവച്ചിട്ടുണ്ട്. സഹോദരനാണ് ചിത്രങ്ങൾ പകർത്തിയത്. മിക്കവാറും വേറിട്ട് ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന താരമാണ് അനുപമ.

ഏത് വേഷത്തിലും ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട് ആരാധകരുടെ പ്രശംസ താരം ഒട്ടേറെ തവണ പിടിച്ച് പറ്റിയിട്ടുണ്ട്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയിലെത്തിയ അനുപമ തെന്നിന്ത്യൻ ഭാഷകളില്ലാം സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP