Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകളുടെ പ്രായമുള്ള പെൺകുട്ടിക്ക് ഒപ്പം വിക്രമിന് അഭിനയിക്കാമെങ്കിൽ എനിക്ക് ഐറ്റം ഡാൻസും കളിക്കാം; വിക്രമിനെ ട്രോളി നടി കസ്തൂരി

മകളുടെ പ്രായമുള്ള പെൺകുട്ടിക്ക് ഒപ്പം വിക്രമിന് അഭിനയിക്കാമെങ്കിൽ എനിക്ക് ഐറ്റം ഡാൻസും കളിക്കാം; വിക്രമിനെ ട്രോളി നടി കസ്തൂരി

വിക്രം നായകനായി എത്തുന്ന സാമി ടു റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്ത് വന്നിരുന്നു. സമ്മിശ്ര പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് നടി കസ്തൂരിയുടെ രംഗ പ്രവേശം. സാമി 2 വിന്റെ ടീസറിനെ കളിയാക്കിയാണ് കസ്തൂരി എത്തിയത്.

സാമിയുടെ ടീസറിന് താൻ അഭിനയിച്ച ചിത്രമായ തമിഴ് പടം 2 എന്ന പുതിയ ചിത്രത്തിന്റെ ടീസറുമായി ബന്ധമുണ്ടെന്നും വെറും ടെംപ്ലേറ്റ് ഷോട്ടുകൾ നിരത്തിയാണ് സാമി 2 വിന്റെ ടീസർ ഒരുക്കിയിട്ടുള്ളതുമെന്നും കസ്തൂരി ട്വീറ്റ് ചെയ്തു. ഇത് കണ്ട് രോഷാകുലരായ വിക്രത്തിന്റെ ആരാധകർ കിളവിയായിട്ടും ഐറ്റം ഡാൻസ് കളിച്ചുനടക്കാൻ നാണമില്ലേയെന്ന് കസ്തൂരിയെ തിരിച്ചും ട്രോളി. തമിഴ് പടം 2 വിൽ കസ്തൂരി ഒരു ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നുണ്ട്. ഇതിനെയാണ് ആരാധകർ ചോദ്യം ചെയ്തത്.

ഇതുകേട്ട കസ്തൂരി അതേ നാണയത്തിൽ വിക്രം ഫാൻസിനെയും വിക്രത്തെയും പിന്നെയും ട്രോളി. മകളുടെ പ്രായം വരുന്ന നടിമാർക്കൊപ്പം അഭിനയിക്കാൻ വിക്രത്തിന് പറ്റുമെങ്കിൽ ഈ പ്രായത്തിൽ എനിക്ക് എന്തുകൊണ്ട് ഐറ്റം ഡാൻസ് ചെയ്തൂടായെന്നായിരുന്നു കസ്തൂരിയുടെ ചോദ്യം. കസ്തൂരിയുടെ ട്വീറ്റുകൾ തന്നെയാണ് തമിഴകത്തെ ഇന്നത്തെ ചർച്ചാവിഷയം. കസ്തൂരിയുടെ പുതിയ ചിത്രത്തെ വിക്രം ഫാൻസ് കൂക്കിത്തോൽപ്പിക്കുമോ എന്ന് കാത്തിരുന്നുതന്നെ കാണാം. എന്നാൽ കസ്തൂരിയുടെ ട്വീറ്റിനോട് വിക്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP