Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്ക് 12ഉം അഭിലാഷിന് 13ഉം വയസ്സുള്ളപ്പോൾ പ്രണയം തുടങ്ങി; ഞങ്ങൾ ഇരുവരും ഒരുപാട് മാറിയപ്പോൾ പിരിഞ്ഞു: വിവാഹമോചനത്തിന്റെ കാരണം വ്യക്തമാക്കി നടി ലെന

എനിക്ക് 12ഉം അഭിലാഷിന് 13ഉം വയസ്സുള്ളപ്പോൾ പ്രണയം തുടങ്ങി; ഞങ്ങൾ ഇരുവരും ഒരുപാട് മാറിയപ്പോൾ പിരിഞ്ഞു: വിവാഹമോചനത്തിന്റെ കാരണം വ്യക്തമാക്കി നടി ലെന

ടി ലെന വിവാഹം കഴിച്ചതാണോ? ഒരിടയ്ക്ക് മലയാളം സോഷ്യൽ മീഡിയ ഇങ്ങനെയുള്ള ചർച്ചയാണ് നടത്തിയത്. ലെനയുടെ വിവാഹ മോചന വാർത്ത പുറത്തുവന്ന വേളയിലായിരുന്നു ഇങ്ങനെയൊരു ചോദ്യം പലരും ഉന്നയിച്ചത്. നടിമാരായാൽ ഉണ്ടാകുന്ന ഗോസിപ്പ് മാത്രമാകും വിവാഹ മോചന വാർത്തയെന്ന് കരുതിയത്. ബാല്യകാലം തൊട്ടേ സുഹൃത്തായിരുന്ന അഭിലാഷിനെയാണ് ലെന ഏറെ വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം ചെയ്തത്. പന്ത്രണ്ട് വയസുള്ളപ്പോൾ മുതൽ അഭിലാഷിനെ പ്രണയിക്കുകയായിരുന്നു എന്ന് പറഞ്ഞ ലെന എങ്ങനെയാണ് തന്റെ ദാമ്പത്യം അവസാനിച്ചതെന്നും വ്യക്തമാക്കി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ലെന തന്റെ ദാമ്പത്യത്തിൽ സംഭവിച്ച വിള്ളലുകളെ കുറിച്ച് തുറന്നുപറഞ്ഞത്.

ഒൻപതു വർഷം നീണ്ട ദാമ്പത്യം ഞാൻ അവസാനിപ്പിക്കുയായിരുന്നു എന്നാണ് ലെന പറഞ്ഞത്. എന്നാൽ അതിനെ ഒരു ദുരന്തമായി കാണാനും ലെന തയ്യാറല്ല. ഞങ്ങൾക്ക് കുട്ടികൾ ഇല്ല. വിവാഹസമയത്ത് ഞങ്ങൾ തിരുമാനിച്ച കാര്യമാണ് കുട്ടികൾ വേണ്ട എന്ന്. അതുകൊണ്ട് തന്നെ വേർപിരിയുന്നതിൽ വേദനയില്ലെന്നും ലെന അഭിപ്രായപ്പെടുന്നു. സ്‌കൂൾകാലം തൊട്ട് തുടങ്ങിയ പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത്. എനിക്ക് 12-ഉം അദ്ദേഹത്തിന് 13-ഉം വയസ്സുള്ളപ്പോഴാണ് ഞങ്ങൾ പ്രണയിക്കാൻ തുടങ്ങുന്നത്. അന്നത്തെ 12കാരിയിൽ നിന്ന് ഞാനും 13കാരനിൽ നിന്ന് അദ്ദേഹവും ഒരുപാട് മാറിപ്പോയി.

മാറ്റത്തിന്റെ ഒരു പോയിന്റിലെത്തിയപ്പോൾ ഞങ്ങൾക്ക് തോന്നി, അവനവന്റെ വഴിയാണ് നല്ലത് എന്ന്. കുട്ടിക്കാലത്ത് ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യം ഉണ്ടായിരുന്നു. ഒരാൾ മറ്റൊരാൾക്ക് പെർഫെക്ട് തുണയാവുമെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത്. പക്ഷേ പ്രായത്തിന്റെ പക്വത കൈവന്നപ്പോഴാണ് അറിയുന്നത്, രണ്ടുപേരുടേയും വഴികൾ വ്യത്യസ്തമാണെന്ന്. ചിന്താഗതി, താൽപര്യങ്ങൾ, ഇഷ്ടങ്ങൾ എല്ലാ തരത്തിലും ഞങ്ങൾ വ്യത്യസ്തരാണ് എന്ന് ബോധ്യപ്പെട്ടപ്പോഴാണ് പിരിയാൻ തീരുമാനിച്ചത്.- ലെന വ്യക്തമാക്കി.

ഒരു നടിക്ക് സമൂഹത്തിൽ സമൂഹത്തിൽ അവരുടേതായ സ്ഥാനമുണ്ടെന്നും ലെന അഭിപ്രായപ്പെടുന്നു. പേരുവച്ച് അവർ ്അറിയപ്പടുന്നതിലു സമ്പാദിക്കുന്നതും കൊണ്ടാണ് ഇതെന്നും ലെന അഭിപ്രായപ്പെടുന്നു. എപ്പോഴും കീഴടങ്ങി നിൽക്കാൻ പറ്റില്ലെന്നും ലെന അഭിപ്രായപ്പെടുന്നു. ജീവന് തുല്യം പ്രണയിച്ചത് വെറുതേ ആയെങ്കിലും ഇനിയൊരു പ്രണയം സംഭവിച്ചുകൂടായ്കയില്ലെന്നും ലെന അഭിപ്രായപ്പെടുന്നു. പക്ഷേ, എന്റെ ജീവിതം ഇപ്പോൾ മുഴുവനായിട്ട് സിനിമയുമായി കണക്ട് ചെയ്തതാണ്. പ്രണയത്തെക്കുറിച്ച് ആലോചിക്കാനുള്ള മൂഡിലല്ല താനിപ്പോഴെന്നും നടി പറുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP