Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാളികേരത്തിൽ തിരിയിട്ട് കത്തിച്ച് വച്ച താലപ്പൊലീയോടെ സ്വികരണം; പൊലിമകൂട്ടാൻ തിരുവാതിര കളിയും; മുക്തയുടെ വിവാഹ നിശ്ചയ വീഡിയോ കാണാം

നാളികേരത്തിൽ തിരിയിട്ട് കത്തിച്ച് വച്ച താലപ്പൊലീയോടെ സ്വികരണം; പൊലിമകൂട്ടാൻ തിരുവാതിര കളിയും; മുക്തയുടെ വിവാഹ നിശ്ചയ വീഡിയോ കാണാം

വിവാഹത്തിന് ചട്ടയും മുണ്ടും ധരിച്ചാണ് എത്തുന്നതെന്നും ലളിതമായ ചടങ്ങോടെയായിരിക്കും വിവാഹമെന്നും മുക്ത നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും വിവാഹ നിശ്ചയ ഒരുക്കങ്ങൾ പുറത്ത് പറഞ്ഞിരുന്നി്ല്ല. എന്നാൽ വ്യത്യസ്ത കൊണ്ട് നടിയുടെ വിവാഹ നിശ്ചയവും ശ്രദ്ധ നേടുകയാണ്.

വിവാഹ നിശ്ചയത്തിന് അണിഞ്ഞൊരുങ്ങിയത് മുതൽ നടിയുടെ വിവാഹത്തിന് പ്രത്യേകത നിറഞ്ഞതായിരുന്നു. ഒരു ഹിന്ദു കല്യാണത്തിന്റെ ആചാരമങ്ങളെ ഓർമ്മിപ്പിക്കും വിധമായിരുന്നു വധുവിന്റെ ഒരുക്കം. പിന്നാലെ വിവാഹനിശ്ചയത്തിന് വധൂവരന്മാർ പള്ളിയിലേക്ക് കയറുമ്പോൾ താലപ്പൊലി വച്ചാണ് സ്വീകരിച്ചത്. അതും വെറും താലപ്പൊലിയല്ല, നാളികേരത്തിൽ തിരിയിട്ട് കത്തിച്ചതായിരുന്നു.

പിന്നീട് മനസ്സമ്മതത്തിന് ശേഷം തിരുവാതിരക്കളിയും എത്തിയതോടെ എല്ലാവർക്കും അതിശയമായി. എന്നാൽ പള്ളിയിലച്ഛന്റെ പ്രത്യേക അനുമതിയോടെയായിരുന്നു ഒരുക്കങ്ങൾ. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ വരൻ. എറണാകുളം പാലാരിവട്ടത്തെ പള്ളിയിൽ വച്ചാണ് വിവാഹനിശ്ചയം നടന്നത്.ഓഗസ്റ്റ് 31 നാണ് വിവാഹം. വിവാഹ നിശ്ചയ വീഡിയോ കാണാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP