Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റെ പ്രതിഫലത്തെക്കുറിച്ച് മാധ്യമങ്ങൾ വാർത്ത നല്കിയതിൽ അസ്വസ്ഥയായി നടി പാർവതി; പ്രതിഫലം കൂട്ടിയെന്ന വാർത്ത മാധ്യമങ്ങൾ നല്കിയത് തന്നോട് ഒന്നു വിളിച്ചു ചോദിക്കുകപോലും ചെയ്യാതെ; നിർമ്മാതാവും താനും തമ്മിലുള്ള കാര്യത്തിൽ മറ്റുള്ളവർക്ക് എന്തു കാര്യമെന്നും നടിയുടെ ചോദ്യം

തന്റെ പ്രതിഫലത്തെക്കുറിച്ച് മാധ്യമങ്ങൾ വാർത്ത നല്കിയതിൽ അസ്വസ്ഥയായി നടി പാർവതി; പ്രതിഫലം കൂട്ടിയെന്ന വാർത്ത മാധ്യമങ്ങൾ നല്കിയത് തന്നോട് ഒന്നു വിളിച്ചു ചോദിക്കുകപോലും ചെയ്യാതെ; നിർമ്മാതാവും താനും തമ്മിലുള്ള കാര്യത്തിൽ മറ്റുള്ളവർക്ക് എന്തു കാര്യമെന്നും നടിയുടെ ചോദ്യം

തിരുവനന്തപുരം: മലയാളത്തിൽ ഏറ്റവും മികച്ച യുവനടിമാരിൽ ഒരാളാണ് പാർവതി. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും അഭിനയപ്രകടനവും പാർവതിയെ ആരാധകരുടെ പ്രിയതാരമാക്കി. എന്നാൽ പാർവതി ആകെ ദേഷ്യത്തിലാണ്. പ്രതിഫലവുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് വരുന്ന വ്യാജവാർത്തകളാണ് നടിയെ അസ്വസ്ഥയാക്കിയിരിക്കുന്നത്.

ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ഗംഭീരവിജയത്തോടെ പാർവതി പ്രതിഫല തുക കുത്തനെ ഉയർത്തി എന്നായിരുന്നു വാർത്തകൾ. മലയാളത്തിൽ ഇപ്പോൾ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയാണു പാർവതിയാണെന്നും ടേക്ക് ഓഫ് സിനിമയ്ക്ക് 35 ലക്ഷമായിരുന്നു പ്രതിഫലമെന്നും വാർത്തയിൽ പറയുന്നു. തുടർച്ചയായി ഉണ്ടായ വിജയത്തെ തുടർന്നു നടി ഇത് ഒരു കോടി രൂപയായി ഉയർത്തി എന്നായിരുന്നു വാർത്തയുടെ അവസാനം.

ഇതിനെതിരേ ഫേസ്‌ബുക്കിൽ കുറിപ്പിട്ടാണു പാർവതി പ്രതികരിച്ചിരിക്കുന്നത്. മാധ്യമധർമ്മത്തെക്കുറിച്ച് മാധ്യമപ്രവർത്തകരെ ഓർമിപ്പിച്ചുകൊണ്ടാണ് നടി കുറിപ്പ് ആരംഭിക്കുന്നത്. ഫിൽമിബീറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മെട്രോമാറ്റിനി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ പേരെടുത്തു പറഞ്ഞുകൊണ്ടാണ് പാർവതിയുടെ വിമർശനം.

എന്റെ പ്രതിഫലം എത്രയാണെന്ന് ചാനലുകളോടോ ഓൺലൈൻ മാധ്യമങ്ങളോടോ വെളിപ്പെടുത്തിയതായി ഓർമയില്ലെന്ന് നടി പറയുന്നു. ഇക്കാര്യം ചോദിച്ച് ഒരു മെസേജോ ഒരു കോളോ ഏതെങ്കിലും മീഡിയ ഏജൻസിയിൽനിന്നോ ജേർണലിസ്റ്റുകളിൽനിന്നോ തിനിക്ക് കിട്ടിയിട്ടില്ല.

ചില വാർത്താ ചാനലുകളും വെബ്സൈറ്റുകളും എന്റെ പ്രതിഫലം ഞാൻ ഉയർത്തിയതായി വാർത്തകൾ നൽകി. ഫിൽമിബീറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മെട്രോമാറ്റിനി തുടങ്ങിയവ ഉദാഹരണം. ഒരു വാർത്ത നൽകുന്നതിനു മുൻപ് അത് സത്യമാണോയെന്നു ആദ്യം ഉറപ്പുവരുത്തണം. ഒരു ജേർണലിസ്റ്റ് ആദ്യം ചെയ്യേണ്ട കാര്യം ഇതല്ലേയെന്നു പാർവതി ചോദിക്കുന്നു.

'ഞാൻ എത്ര പ്രതിഫലം വാങ്ങുന്നുവെന്നു തിരക്കേണ്ട ആവശ്യം മറ്റൊരാൾക്കും ഇല്ല. അത് ഞാനും എന്റെ എന്റെ നിർമ്മാതാവും തമ്മിലുള്ള കാര്യമാണ്. അഥവാ ഞാൻ പ്രതിഫലം കൂട്ടാൻ തീരുമാനിച്ചാൽ അതിന് എനിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമില്ല. വേതനത്തിലെ അസമത്വം സമൂഹത്തിൽ ചർച്ച ചെയ്യണ്ട ഒരു വിഷയമാണ്. എന്നാൽ ഒരു അഭിനേതാവിന്റെ പ്രതിഫലത്തെക്കുറിച്ച് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് തെറ്റാണ്' - താരം പോസ്റ്റിൽ കുറിക്കുന്നു.

'ഇത്തരത്തിൽ തെറ്റായതും അടിസ്ഥാനമില്ലാത്തതുമായ വാർത്തകൾ നൽകരുത്. സത്യസന്ധമായ വാർത്തകൾ നൽകി നിങ്ങളുടെ നിലവാരം ഉയർത്തുക. എനിക്കിപ്പോഴും നിങ്ങളിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. മാധ്യമങ്ങൾ എപ്പോഴും സത്യസന്ധരായി നിലകൊള്ളണമെന്നാണ് ഞാനടക്കമുള്ള ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോൾ എന്നെക്കുറിച്ച് വന്ന വാർത്തകളിൽ ഞാൻ തീർത്തും നിരാശയാണ്'' - പാർവതി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP