Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'എന്റെ അച്ഛൻ തന്നെയാണദ്ദേഹം; മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്ന് കരുതി സ്‌നേഹം നൽകാൻ യഥാർത്ഥ പുരുഷനേ സാധിക്കൂ' ; ചെറുപ്പം മുതൽ താൻ കേൾക്കുന്നതാണ് ഈ പഴിയെന്നും ഇപ്പോഴും മാറ്റമില്ലെന്നും കാട്ടി രാധികാ ശരത് കുമാറിന്റെ മകൾ റയാന്റെ ഫേസ്‌ബുക്ക് കുറിപ്പ്

'എന്റെ അച്ഛൻ തന്നെയാണദ്ദേഹം; മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്ന് കരുതി സ്‌നേഹം നൽകാൻ യഥാർത്ഥ പുരുഷനേ സാധിക്കൂ' ; ചെറുപ്പം മുതൽ താൻ കേൾക്കുന്നതാണ് ഈ പഴിയെന്നും ഇപ്പോഴും മാറ്റമില്ലെന്നും കാട്ടി രാധികാ ശരത് കുമാറിന്റെ മകൾ റയാന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

'ട്രോളുകൾക്ക് മുൻപേ കേട്ടു തുടങ്ങിയതാണ് ഈ പഴി കേൾക്കൽ.ഇപ്പോൾ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയായതിന് ശേഷവും അതിന് മാറ്റമില്ല'. നടി രാധികയുടേയും ശരത് കുമാറിന്റെയും മകൾ റയാൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ചയായിരിക്കുന്നത്. ശരത് കുമാറും ഭാര്യയും റയാന്റെ കുഞ്ഞിനൊപ്പമിരിക്കുന്ന ചിത്രം വന്നതിന് പിന്നാലെ ട്രോളുകളുമെത്തിയിരുന്നു. ഇതിനതിരെയാണ് റയാന്റെ കുറിപ്പ്.

റയാന്റെ കുറിപ്പിൽ നിന്നും..

തന്നെ ഒറ്റക്ക് വളർത്തി വലുതാക്കിയ അമ്മ രാധികയെയും തന്നെയും വിമർശിക്കാനും പരിഹസിക്കാനും ഒരുപാടു പേരുണ്ടായിരുന്നു. ട്രോളുകൾക്കു മുമ്പുള്ള കാലം മുതൽക്കേ കേട്ടു തുടങ്ങിയതാണ് ഈ പഴി കേൾക്കൽ. ഇപ്പോൾ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയായതിനു ശേഷവും അതിനൊരു മാറ്റവുമില്ല. ഇനിയെങ്കിലും ഇതിൽ നിന്നൊരു മോചനം വേണമെന്ന് ആഗ്രഹിക്കുകയാണ്. അതിനാൽ കാര്യങ്ങൾക്കു കൃത്യത വരുത്തട്ടെ. എന്റെ അമ്മ ഒരു സൂപ്പർ വുമൺ തന്നെയാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടെങ്കിലും സ്വന്തം കഠിനാധ്വാനത്തിൽ ഒരു ബിസിനസ് കൊണ്ടു നടത്തി, കരിയറിലും മികച്ച നിലയിൽ തന്നെയെത്തി. എല്ലാം തനിച്ച്.. അതിനേക്കാളുപരി, മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്നു കരുതി സ്നേഹം നൽകാൻ ഒരു യഥാർഥ പുരുഷനേ കഴിയൂ.

എന്റെ അച്ഛൻ തന്നെയാണദ്ദേഹം. മറിച്ച് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാനൊരു ഭാരമായിരുന്നില്ല. എന്നെ ഒരു ബോണസായി തന്നെ കണക്കാക്കി, അതും ഒരു കരുത്തുറ്റ പുരുഷനെ കഴിയൂ. ഡി എൻ എയിലോ രക്തബന്ധത്തിലോ അല്ല, സ്നേഹമുണ്ടോ എന്നതിനു മാത്രമാണ് പ്രസക്തി. നമ്മൾ സന്തുഷ്ടയാണോ എന്നു നോക്കി നമ്മെ സ്വന്തമായിക്കരുതി സ്നേഹിക്കുന്ന ഒരാൾ മതി.. നമുക്ക് ജീവിതത്തിൽ സന്തോഷിക്കാൻ.. ഞങ്ങളുടേത് മിശ്ര കുടുംബമാണെങ്കിലും എല്ലാവരും ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്.

ട്രോളുകളോട്.. ഇനിയെങ്കിലും വിദ്വേഷമല്ലാതെ..സ്നേഹമെന്തെന്ന് പ്രചരിപ്പിക്കൂ..

രാധിക ശരത് കുമാറിന്റെ രണ്ടാം ഭാര്യയാണ്. ആദ്യ ഭാര്യ ഛായയുമായുള്ള വിവാഹമോചനത്തിനു ശേഷമാണ് രാധികയെ ശരത് കുമാർ വിവാഹം ചെയ്യുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. അതിലെ രണ്ടു മക്കളിലൊരാളാണ് റയാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP