Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ശോഭന സൗന്ദര്യ'ത്തിന് ഇപ്പോഴും പത്തരമാറ്റ് തിളക്കം; 49ാം പിറന്നാൾ ആഘോഷിക്കുമ്പോഴും മലയാളത്തിന്റെ പ്രിയതാരത്തിന് 'ചെറുപ്പം' തന്നെയെന്ന് ആരാധകർ; 1980കളിലും 90കളിലും മലയാള സിനിമയിലെ മുഖ്യസ്ഥാനം അലങ്കരിച്ച പ്രതിഭ ഇപ്പോൾ ശ്രദ്ധ നൽകുന്നത് നൃത്തകലയിൽ; വീണ്ടും വെള്ളിത്തിരയിലെത്തണമെന്നും സമൂഹ മാധ്യമത്തിൽ ആവശ്യം

'ശോഭന സൗന്ദര്യ'ത്തിന് ഇപ്പോഴും പത്തരമാറ്റ് തിളക്കം; 49ാം പിറന്നാൾ ആഘോഷിക്കുമ്പോഴും മലയാളത്തിന്റെ പ്രിയതാരത്തിന് 'ചെറുപ്പം' തന്നെയെന്ന് ആരാധകർ; 1980കളിലും 90കളിലും മലയാള സിനിമയിലെ മുഖ്യസ്ഥാനം അലങ്കരിച്ച പ്രതിഭ ഇപ്പോൾ ശ്രദ്ധ നൽകുന്നത് നൃത്തകലയിൽ; വീണ്ടും വെള്ളിത്തിരയിലെത്തണമെന്നും സമൂഹ മാധ്യമത്തിൽ ആവശ്യം

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയുടെ ശോഭന സൗന്ദര്യത്തിന് ഇപ്പോൾ വയസ് 49. എന്നാൽ താരത്തെ കണ്ടാൽ ഇപ്പോഴും ഇരുപതുകളോ മുപ്പതുകളോ മാത്രമാണ് പ്രായമെന്നാണ് ആരാധകർ സമൂഹ മാധ്യമത്തിലൂടെ പറയുന്നത്. പിറന്നാൾ ആശംസ നേരുന്നതിനൊപ്പം വെള്ളിത്തിരയിലേക്ക് വീണ്ടും എത്തണമെന്നും ആരാധകർ താരത്തോട് അഭ്യർത്ഥിക്കുന്നു. നടൻ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന സിനിമയിൽ നായികയായി 1984ൽ അരങ്ങേറ്റം കുറിച്ച് ശോഭന പിന്നിട് ഒട്ടേറെ മലയാള സിനിമയിൽ നായികയായി വേഷമിട്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.

1990കൾ വരെയുള്ള കാലയളവിൽ തെന്നിന്ത്യയിലെ ഏറ്റവും സുന്ദരിയായ അഭിനേത്രി എന്ന നിലയിൽ ശോഭന കണക്കാക്കപ്പെട്ടു എന്ന് മാത്രമല്ല തമിഴിലേയും മലയാളത്തിലേയും സൂപ്പർതാരങ്ങൾക്കൊപ്പം വരെ പ്രധാനവേഷത്തിൽ വെള്ളിത്തിരയിൽ എത്തുകയും ചെയ്തിരുന്നു. നിരവധി സംസ്ഥാന അവാർഡുകളും രണ്ട് ദേശീയ അവാർഡും ലഭിച്ച് ശോഭനയെ 2006ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഇപ്പോൾ സിനിമയിൽ അധികം എത്തുന്നില്ലെങ്കിലും നൃത്തപരിപാടികളിലാണ് ശോഭന കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ചെന്നൈയിൽ കലാർപ്പണ എന്ന നൃത്ത വിദ്യാലയവും ശോഭന നടത്തുന്നുണ്ട്.

അവിവാഹിതയായി തുടരുന്ന താരം 2010-ൽ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തിരുന്നു. ഗുരുവായൂരിൽ വച്ചായിരുന്നു കുട്ടിയുടെ ചോറൂണ് ചടങ്ങ് നടത്തിയത്. അനന്തനാരായണി എന്നാണ് ശോഭനയുടെ മകളുടെ പേര്.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മോഹൻലാൽ നായകനാകുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാറിന്റെ ലൊക്കേഷനിൽ ശോഭന എത്തിയത്. 

പുതുതായി ചിട്ടപ്പെടുത്തിയ നൃത്തശിൽപ്പത്തെക്കുറിച്ച് സംസാരിക്കാനായാണ് താരമെത്തിയതെന്നുമാണ് വാർത്തകൾ പുറത്ത് വന്നത്. മലയാളത്തിലെ പഴയ നായികമാർ ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ ശോഭനയും തങ്ങൾക്ക് മുൻപിൽ വെള്ളിത്തിരയിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP