Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഈ സമയത്ത് നമ്മളെ കൊണ്ട് പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്യണം: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു'; ക്യാൻസർ ചികിത്സയ്ക്കിടയിലും കേരളത്തിനു വേണ്ടി സഹായമഭ്യർഥിച്ച് നടി സൊനാലി ബാന്ദ്രേ ; കടുത്ത വേദനയ്ക്കിടയിലും കേരളത്തിനായി സംസാരിച്ച നടിക്ക് അഭിനന്ദന പ്രവാഹം

'ഈ സമയത്ത് നമ്മളെ കൊണ്ട് പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്യണം: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു'; ക്യാൻസർ ചികിത്സയ്ക്കിടയിലും കേരളത്തിനു വേണ്ടി സഹായമഭ്യർഥിച്ച് നടി സൊനാലി ബാന്ദ്രേ ; കടുത്ത വേദനയ്ക്കിടയിലും കേരളത്തിനായി സംസാരിച്ച നടിക്ക് അഭിനന്ദന പ്രവാഹം

മറുനാടൻ ഡെസ്‌ക്‌

മലയാളക്കരയുടെ കണ്ണുകളിൽ സന്തോഷത്തിന്റെയും വേദനയുടെയും കണ്ണീർ കണങ്ങളാണ് ഇപ്പോൾ നിറയുന്നത്. പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനായി ക്യാൻസറിന്റെ നുറുങ്ങുന്ന വേദനയിലും സഹായവും പ്രാർത്ഥനയും അഭ്യർത്ഥിച്ച് ബോളിവുഡ് നടി സൊനാലി  ബാന്ദ്രേ. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സൊനാലി കേരളത്തിന് വേണ്ടി സഹായമഭ്യർഥിച്ചത്. 'ഈ സമയത്ത് നമ്മളെ കൊണ്ട് പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്യണം. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.' സൊണാലി പറഞ്ഞു. ക്യാൻസർ ബാധിതയായി ന്യൂയോർക്കിൽ ചികിത്സയിലാണ് സൊണാലിയിപ്പോൾ.

ഹിന്ദി, തമിഴ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ സൊണാലി കഴിഞ്ഞ മാസമാണ് താൻ ഗുരുതരമായ കാൻസർ ബാധിതയായെന്ന് നടി അറിയിച്ചത്. സ്വന്തം വേദനയ്ക്കിടയിലും കേരളത്തിനു വേണ്ടി സംസാരിച്ച നടിക്ക് നന്ദി പറഞ്ഞ് നിരവധി പേർ  രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ ബോളിവുഡ് താരങ്ങളെല്ലാം തന്നെ സഹായവുമായി രംഗത്തെത്തി. ഷാരുഖ് ഖാൻ, അമിതാഭ് ബച്ചൻ, വരുൺ ധവാൻ, സിദ്ധാർത്ഥ് മൽഹോത്ര, ഫർഹാൻ അക്തർ, ആലിയ തുടങ്ങിയവരെല്ലാം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓസ്‌കാർ ജേതാവും മലയാളിയുമായ റസൂൽ പൂക്കുട്ടിയാണ് ബോളിവുഡ് താരങ്ങളോട് കേരളത്തിനായി സഹായം അഭ്യർത്ഥിച്ചത്. ഈ സഹായങ്ങൾ ഏകോപിപ്പിച്ച് മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് റസൂൽ പൂക്കുട്ടി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP