Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെലുങ്ക് താരം നാനിയാണ് തന്നെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത്; രക്ഷിതാക്കളില്ലാത്ത പെണ്ണാണ് ഞാൻ; തന്നെ വേശ്യയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്; നീതി ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് വെളിപ്പെടുത്തി നടി ശ്രീ റെഡ്ഢി

തെലുങ്ക് താരം നാനിയാണ് തന്നെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത്; രക്ഷിതാക്കളില്ലാത്ത പെണ്ണാണ് ഞാൻ; തന്നെ വേശ്യയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്; നീതി ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് വെളിപ്പെടുത്തി നടി ശ്രീ റെഡ്ഢി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് അടുത്തിടെ വിവാദങ്ങൾക്ക് തിരികൊളുത്തിയ നടയാണ് ശ്രീ റെഡ്ഢി. സിനിമയിൽ താൻ ശാരിരീക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ആരാണ് ഇത്തരത്തിൽ തന്നെ ഉപയോഗിച്ചതെന്നും പറഞ്ഞ് ശ്രീറെഡ്ഢി മല്ലിഡി അടുത്തിടെ ആരോപണവും നടത്തിയിരുന്നു. ഇതേ തുടർന്ന് ശ്രീ റെഡ്ഢി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്.

നടൻ നാനിയാണ് തന്നെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചതെന്നും പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും ശ്രീറെഡ്ഢി പറഞ്ഞു. മലയാള സിനിമയിൽ രൂപം കൊണ്ട വനിത സംഘടനയ്ക്ക് പ്രാധാന്യമുണ്ട്. തമിഴിലും തെലുങ്കിലും പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ല.

മലയാളത്തിൽ നടി അക്രമിക്കപ്പെട്ട സംഭവമുണ്ടായപ്പോൾ എല്ലാവരും അവരോടൊപ്പം നിൽക്കുകയാണ് ചെയ്തത്. തമിഴിലും തെലുങ്കിലും വാഗ്ദാനങ്ങൾ നൽകി പലരും തന്നെ ലൈംഗികമായി പീഡിപ്പിച്ചു.ഞാനൊരു പെണ്ണാണ്. എനിക്ക് രക്ഷിതാക്കളില്ല. എനിക്കെതിരെ എന്തിനാണിങ്ങനെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നറിയില്ല. സംഘടനകളിൽ അംഗത്വം നൽകുന്നില്ലെങ്കിൽ പ്രശ്‌നമില്ല. പക്ഷേ സിനിമയിൽ അവസരങ്ങൾ വരുമ്പോൾ ഇവർ എന്ത് ചെയ്യുമെന്നതിനെ കുറിച്ചാണു ഭയം. ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്നു പറഞ്ഞ് കേസിൽ കുടുക്കി ജയിലിലാക്കാനാണ് ഇപ്പോഴത്തെ ശ്രമം.

ഞാനെന്തിനു ബ്ലാക്ക്‌മെയിൽ ചെയ്യണം എന്നാണ് പറയുന്നത്. എന്നെ അപമാനിക്കുകയാണ്. പക്ഷേ പോരാട്ടം തുടരും. കാസ്റ്റിങ് കൗച്ച് കാരണം ഇപ്പോഴും ധാരാളം പെൺകുട്ടികൾ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അവർക്ക് വേണ്ടി പോരാടും. തെലുങ്ക് താരം നാനിയാണ് ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത്. അനുഭവങ്ങളാണ് തനിക്ക് മുന്നോട്ട് പോകാൻ കരുത്തു നൽകുന്നതെന്നും ശ്രി റെഡ്ഢി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP