Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഊഹാപോഹങ്ങൾ ആസ്വദിച്ചു; താൻ ഒറ്റയ്ക്കാണ്; സന്തോഷവതിയുമാണ്; വിവാഹം മുടങ്ങിയ വാർത്ത സ്ഥിരീകരിച്ച് തൃഷ

ഊഹാപോഹങ്ങൾ ആസ്വദിച്ചു; താൻ ഒറ്റയ്ക്കാണ്; സന്തോഷവതിയുമാണ്; വിവാഹം മുടങ്ങിയ വാർത്ത സ്ഥിരീകരിച്ച് തൃഷ

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞതാണ് തൃഷയുടെ വിവാഹം മുടങ്ങിയ വാർത്ത. എന്നാൽ ഇതുവരെ ഊഹാപോഹങ്ങൾ മാത്രമായിരുന്നെങ്കിൽ വാർത്തയ്ക്ക് സ്ഥിരീകരണം നല്കി തൃഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

വ്യവസായിയും സിനിമാ നിർമ്മാതാവുമായ വരുൺ മണിയനുമായുള്ള വിവാഹത്തിൽ നിന്ന പിന്മാറിയെന്ന വാർത്ത തെന്നിന്ത്യൻ സുന്ദരി തൃഷ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തൃഷ പ്രതികരിച്ചത്. പ്രചരിക്കുന്ന എല്ലാ ഊഹാപോഹങ്ങളും താൻ ആസ്വദിച്ചു. ഇനി എല്ലാർക്കും വിശ്രമിക്കാം. താൻ ഒറ്റയ്ക്കാണ് അതിൽ സന്തോഷവതിയാണെന്നും തൃഷ ട്വീറ്റ് ചെയ്തു'.

അതേസമയം വിവാഹത്തിൽ നിന്ന് പിന്മാറുന്നതിന്റെ കാരണം തൃഷ വെളിപ്പെടുത്തിയില്ല. ഒറ്റയ്ക്ക് ജീവിക്കുന്നതാണ് സന്തോഷമെന്ന് വെളിപ്പെടുത്തിയ തൃഷ ജന്മദിനാഘോഷവും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയുമായി തിരക്കിലാണ്.

ജനുവരി 23നാണ് തൃഷയും വരുണും തമ്മിൽ വിവാഹം നിശ്ചയിച്ചത്. എന്നാൽ വിവാഹത്തിന് മുൻപേ താരം ഭാവി വരനുമായി അടിച്ചു പിരിഞ്ഞെന്ന വാർത്തയാണ് പിന്നീട് സിനിമാ ലോകം കേട്ടത്. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് തൃഷ പിന്മാറിയതിന് പിന്നിൽ പല കാരണങ്ങളും പറഞ്ഞു കേൾക്കുന്നുണ്ട്.

യുവ നടൻ ധനുഷ് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തതിനെ ചൊല്ലി തർക്കമുണ്ടായെന്നും വിവാഹത്തിന് ശേഷം തൃഷ അഭിനയം തുടരുന്നതിനെ വരുൺ എതിർത്തതാണ് വിവാഹം മുടങ്ങാൻ കാരണമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP