Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൻ ചലച്ചിത്ര മേളയിൽ ചുവടുവയ്ക്കാൻ ഐശ്വര്യ വീണ്ടും; ഐശ്വര്യയുടെ ജസ് ബാ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും

കാൻ ചലച്ചിത്ര മേളയിൽ ചുവടുവയ്ക്കാൻ ഐശ്വര്യ വീണ്ടും; ഐശ്വര്യയുടെ ജസ് ബാ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും

ഴിഞ്ഞ 12 വർഷമായി കാൻ ചലച്ചിത്ര മേളയിലെ സ്ഥിര സാന്നിധ്യമാണ് ലോക സുന്ദരി ഐശ്വര്യ റായ്. വരുന്ന വർഷവും സുന്ദരി കാൻ ചലച്ചിത്ര മേളയിലെ റെഡ് കാർപ്പറ്റിൽ ചുവടുവയ്ക്കാനൊരുങ്ങുകയാണ്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ഐശ്വര്യയുടെ ജസ് ബാ  എന്ന ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനാണ് സംവിധായകന്റെ തീരുമാനം.

ചിത്രം ജനുവരിയിൽ പുറത്തിറങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഡിസംബറോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇർഫാൻ ഖാനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഐശ്വര്യയും ഇർഫാനും കാൻ ചലച്ചിത്ര മേളയിൽ ചിരപരിചിതരാണ്. ഇതിനാൽത്തന്നെയാണ് ചലച്ചിത്ര മേളയിൽ 'ജസ് ബാ  ' പ്രദർശിപ്പിക്കാൻ ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. ഇത് പോലൊരു അവസരം ഉപയോഗിക്കുന്നത് ചിത്രത്തിന് നല്ല പ്രചാരണം നൽകുമെന്നും അത് വേണ്ടെന്ന് വയ്ക്കുന്നത് അത്ര നല്ല ബുദ്ധിയായിരിക്കില്ലെന്നും സംവിധായകൻ പറഞ്ഞു. മെയ് 2015ലാണ് കാൻ ചലച്ചത്ര മേള നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP