Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുന്ദരികളിൽ സുന്ദരി ആഷ് തന്നെ; ഐശ്വര്യയെക്കാൾ സുന്ദരിയെ ലോകസുന്ദരി മത്സരത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് മിസ് വേൾഡ് ഓർഗനൈസേഷൻ; ലണ്ടനിലെ വേദിയിൽ കോയലിനേക്കാൾ തിളങ്ങിയത് ബോളിവുഡ് സുന്ദരി

സുന്ദരികളിൽ സുന്ദരി ആഷ് തന്നെ; ഐശ്വര്യയെക്കാൾ സുന്ദരിയെ ലോകസുന്ദരി മത്സരത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് മിസ് വേൾഡ് ഓർഗനൈസേഷൻ; ലണ്ടനിലെ വേദിയിൽ കോയലിനേക്കാൾ തിളങ്ങിയത് ബോളിവുഡ് സുന്ദരി

ലണ്ടൻ: ഐശ്വരാ റായിയുടെ സൗന്ദര്യം പോലെ തന്നെ അവരുടെ പ്രശസ്തിക്കും 20 വർഷം കഴിഞ്ഞിട്ടും മങ്ങലേറ്റിട്ടില്ല. സുന്ദരികളിൽ സുന്ദരി ഇപ്പോഴും ആഷ് തന്നെ. സൗന്ദര്യകിരീടം നേടിയിട്ട് രണ്ടു ദശാബ്ദക്കാലം കഴിഞ്ഞിട്ടും ഐശ്വര്യയെക്കാൾ സുന്ദരിയെ ലോകസുന്ദരി മത്സരത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മിസ് വേൾഡ് ഓർഗനൈസേഷന്റെ പ്രശംസ. ബ്യൂട്ടി വിത്ത് എ പർപ്പസ് (beatuy with a purpose) എന്നാണ് മിസ് വേൾഡ് ഓർഗനൈസേഷൻ ഐശ്വര്യാ റായിയെ പുകഴ്‌ത്തിയത്.

ലണ്ടനിൽ കഴിഞ്ഞ ദിവസം നടന്ന 64-മത് സൗന്ദര്യ മത്സരത്തിനു ശേഷമാണ് ഐശ്വര്യാ റായിക്ക് പ്രശംസ ലഭിച്ചത്. 1994-ൽ സൗന്ദര്യ കിരീടം നേടിയ ഐശ്വര്യ മോസ്റ്റ് സക്‌സ്ഫുൾ മിസ് വേൾഡ് ആണെന്നും മിസ് വേൾഡ് ഓർഗനൈസേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. മിസ് വേൾഡ് ഓർഗനൈസേഷൻ തന്നെ ഇത്തരത്തിൽ പ്രശംസിച്ചതിന് അകമഴിഞ്ഞ് നന്ദി പറയാനും ഐശ്വര്യ മറന്നില്ല. അമ്മ വൃന്ദയ്ക്കും ഭർത്താവ് അഭിഷേക് ബച്ചനും മകൾ മൂന്നു വയസുകാരി ആരാധ്യയ്ക്കുമൊപ്പം ലണ്ടനിൽ മിസ് വേൾഡ് മത്സരം കാണാൻ ഐശ്വര്യയും എത്തിയിരുന്നു.

ദേവ്ദാസ്, ഹം ദിൽ ദേ ചുകേ സനം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതോടെ കാൻ ഫിലിം ഫെസ്റ്റിവലിലും മറ്റും സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് നാല്പത്തൊന്നുകാരിയായ ഐശ്വര്യ. അതേസമയം ഇക്കൊല്ലത്തെ മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത ഇന്ത്യക്കാരിയായ കോയൽ റാണയ്ക്ക് ആദ്യപത്തിൽ ഇടം പിടിക്കാനേ സാധിച്ചുള്ളൂ. കിരീട പ്രതീക്ഷയോടെ തന്നെയായിരുന്നു കോയൽ റാണ ലണ്ടനിലേക്ക് വിമാനം കയറിയത്.

2008-ൽ മിസ് ടീനേജ് ഇന്ത്യ കിരീടം, 2009-ൽ മിസ് യൂണിവേഴ്‌സൽ ടീനേജ് കിരീടം, ഈ വർഷം മിസ് ഇന്ത്യ കിരീടം...കോയൽ റാണ മിസ് വേൾഡ് കിരീടം ഇന്ത്യയിൽ എത്തിക്കുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിരുന്നത് ഇതൊക്കെയായിരുന്നു. കൂടാതെ 35-24-34 എന്ന അഴകളവും ഈ സൗന്ദര്യധാമത്തിന് കിരീട സാധ്യത വർധിപ്പിച്ചിരുന്നു. രാജസ്ഥാൻ സ്വദേശിയാണ് ഇരുപത്തിരണ്ടുകാരിയായ കോയൽ റാണ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP