Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോളിവുഡ് സിനിമാ ലോകത്ത് വിവാദമായി കോഴ ആരോപണം; തന്റെ സിനിമയെ പുകഴ്‌ത്തി എഴുതാൻ കരൺ ജോഹർ സിനിമാ നിരൂപകന് കൈക്കൂലി കൊടുത്തെന്ന ആരോപണവുമായി അജയ് ദേവഗൺ; 25 ലക്ഷം കൈക്കൂലി നല്കിയതിന്റെ തെളിവായി ഫോൺസംഭാഷണം പുറത്ത് വിട്ട് നടൻ

ബോളിവുഡ് സിനിമാ ലോകത്ത് വിവാദമായി കോഴ ആരോപണം; തന്റെ സിനിമയെ പുകഴ്‌ത്തി എഴുതാൻ കരൺ ജോഹർ സിനിമാ നിരൂപകന് കൈക്കൂലി കൊടുത്തെന്ന ആരോപണവുമായി അജയ് ദേവഗൺ; 25 ലക്ഷം കൈക്കൂലി നല്കിയതിന്റെ തെളിവായി ഫോൺസംഭാഷണം  പുറത്ത് വിട്ട് നടൻ

ബോളീവുഡ് ലോകത്തുനിന്നും പുതിയ വിവാദത്തിന് തിരികൊളുത്തി ഒരു കോഴവാർത്ത ചർച്ചയാകുന്നു.പ്രശസ്ത സംവിധായകൻ കരൺ ജോഹറിന് എതിരെയാണ് പ്രശസ്ത നടൻ കൂടിയായ അജയ് ദേവഗൺ കോഴ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കരണിന്റെ ഏറ്റവും പുതിയ ചിത്രമായ ഏ ദിൽ ഹൈ മുശ്കിലിനെ പുകഴ്‌ത്തി ട്വീറ്റ് ചെയ്യാൻ സംവിധായകൻ കരൺ ജോഹർ നിരൂപകനായ കമാൽ ആർ ഖാന് 25 ലക്ഷം രൂപ നൽകിയെന്നാണ് അജയ് ദേവ്ഗൺ തെളിവുസഹിതം ആരോപിക്കുന്നത്.

അജയ് ദേവ്ഗണിന്റെ ഏറ്റവും പുതിയ ചിത്രമായ ശിവായിയും കരണിന്റെഏ ദിൽ ഹൈ മുശ്കിലും ദീപാവലിക്ക് തീയറ്ററിൽ ഏറ്റുമുട്ടാനിരിക്കെയാണ് ഇരുചിത്രങ്ങളുടേയും താരങ്ങളും അണിയറ പ്രവർത്തകരും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുന്നത്. അജയ് ദേവ്ഗൺ കോഴ ആരോപണം തെളിയിക്കുന്ന ഓഡിയോ പുറത്തുവിട്ടിട്ടുണ്ട്.

രൺബീർ കപൂർ ഐശ്വര്യ റായ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കരൺ ജോഹാർ ചിത്രം എ ദിൽ ഹേ മുഷ്‌കിലും അജയ് ദേവ്ഗൺ ദീപാവലിക്കു റിലീസ് ചെയ്യും. ഇതിനിടെയാണ് ശിവായെ മോശമായി ചിത്രീകരിച്ചും ദിൽ ഹേ മുഷ്‌കിലിനെ പുകഴ്‌ത്തിയും കമാൽ ട്വീറ്റ് ചെയ്തത്.ശിവായുടെ നിർമ്മാതാവ് ഇത് ചോദിക്കാൻ കമാൽ ഖാനെ വിളിച്ചപ്പോഴാണ്
കൈക്കൂലി നൽകിയ കാര്യം പറഞ്ഞത്. പൈസ വാങ്ങിയ കാര്യം പറയുന്നത് ഫോൺ സംഭാഷണത്തിൽ വ്യക്തമായി കേൾക്കാം.

കരൺ ചിത്രത്തെ പുകഴ്‌ത്തിയ കമാൽ അജയ് ചിത്രത്തെ കണക്കിന് കളിയാക്കുന്നുമുണ്ട്. ശിവായിയെ ഹിമ്മത്വാല യുടെ രണ്ടാം ഭാഗം എന്നാണ് കമാൽ വിശേഷിപ്പിക്കുന്നത്. രണ്ട് വർഷം മുൻപ് തീയറ്റേറുകളിലെത്തി പരാജയപ്പെട്ട അജയ് ദേവ്ഗൺ ചിത്രമാണ് ഹിമ്മത്വാല. അതേസമയം, ആരോപണം കമാൽ ആർ ഖാൻ നിഷേധിച്ചിട്ടുണ്ട്. ശിവായിയെ മോശമായി ചിത്രീകരിക്കാൻ കരൺ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.വാർത്ത തന്നെ ഞെട്ടിച്ചതായി അജയ് ദേവ്ഗണിന്റെ ഭാര്യയും കരണിന്റെ പ്രിയ നായികമാരിൽ ഒരാളുമായ കജോൾ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP