Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ മകൾക്ക് പതിനാല് വയസ്സേ ആയിട്ടുള്ളൂ; അവൾ എന്തു വേണമെങ്കിലും ധരിച്ചോട്ടെ അത് അവളുടെ സ്വാതന്ത്ര്യം; ഇപ്പോൾ ഷർട്ടിനൽപ്പം ഇറക്കം കൂടിപ്പോയതുകൊണ്ട് ഷോർട്ട്‌സ് പുറത്തു കാണാൻ പറ്റുന്നില്ലന്നേയുള്ളൂ; വിമാനത്താവളത്തിൽ വന്നിറങ്ങിയ മകളുടെ ചിത്രത്തിന് നേരെ വിമർശനം ചൊരിഞ്ഞവർക്ക് മറുപടി നല്കി അജയ് ദേവഗൺ

എന്റെ മകൾക്ക് പതിനാല് വയസ്സേ ആയിട്ടുള്ളൂ; അവൾ എന്തു വേണമെങ്കിലും ധരിച്ചോട്ടെ അത് അവളുടെ സ്വാതന്ത്ര്യം; ഇപ്പോൾ ഷർട്ടിനൽപ്പം ഇറക്കം കൂടിപ്പോയതുകൊണ്ട് ഷോർട്ട്‌സ് പുറത്തു കാണാൻ പറ്റുന്നില്ലന്നേയുള്ളൂ; വിമാനത്താവളത്തിൽ വന്നിറങ്ങിയ മകളുടെ ചിത്രത്തിന് നേരെ വിമർശനം ചൊരിഞ്ഞവർക്ക് മറുപടി നല്കി അജയ് ദേവഗൺ

ബോളിവുഡിൽ താരപുത്രിമാരുടെ പിന്നാലെയാണ് പാപ്പരാസികളുടെ കണ്ണ്. താരങ്ങളെ പോലെ തന്നെ താരപുത്രിമാരും എന്നും ക്യാമറക്ക് വിരുന്നാണ്. കജോൾ- അജയ് ദേവ്ഗൺ ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. 15 വയസ്സുകാരിയായ നൈസയും 8 വയസ്സുകാരൻ യുഗും. ബിടൗണിലെ സെലിബ്രിറ്റി കിഡ്‌സിനു കിട്ടുന്ന ശ്രദ്ധയും പ്രശസ്തിയും ഇരുവർക്കും ലഭിക്കുന്നുമുണ്ട്. മൂത്ത മകൾ നൈസ അടുത്തിടെയായി എന്നും വാർത്തകളിൽ നിറയുകയാണ്. മറ്റൊന്നുമല്ല മറ്റ് പല താരപുത്രികളെയും പോലെ വസത്രധാരണം തന്നെയാണ് കാരണം.

മാസങ്ങൾക്കു മുൻപ് അജയ് ദേവ്ഗൺ- കജോൾ ദമ്പതികളുടെ മകൾ നൈസയുടെ വസ്ത്രധാരണത്തെച്ചൊല്ലി നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു. ഇപ്പോളിതാ നൈസ എയർ പോർട്ടിൽ നിൽക്കുന്ന ചിത്രങ്ങളുൾപ്പടെ പ്രചരിപ്പിച്ചുകൊണ്ടാണ് വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ട് ആളുകൾ നൈസയ്ക്ക് നേരെ പരിഹാസം ചൊരിഞ്ഞതോടെ അജയ് ദേവ്ഗൺ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

എന്റെ മകൾക്ക് പതിനാല് വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ. ഞങ്ങളുടെ കാര്യം അവിടെ നിൽക്കട്ടെ. കൊച്ചു കുട്ടികളെക്കുറിച്ച് പോലും മോശം പ്രചരണങ്ങൾ നടത്തുന്നവരുടെ മനോനില എന്താണ്. അവൾ എന്തു വേണമെങ്കിലും ധരിച്ചോട്ടെ. അത് അവളുടെ സ്വാതന്ത്ര്യം.

ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്. ആളുകൾ അവളുടെ പ്രായത്തെക്കുറിച്ച് ഒട്ടും ബോധമില്ലാതെയാണ് ഇത്തരം അസംബന്ധങ്ങൾ പുലമ്പുന്നതെന്ന്. അവൾ നീളമുള്ള ഷർട്ടുകൾ ധരിക്കാറുണ്ട്. അതിനൊപ്പം ഷോർട്ട്‌സും ധരിക്കാറുണ്ട്. ഇപ്പോൾ ഷർട്ടിനൽപ്പം ഇറക്കം കൂടിപ്പോയതുകൊണ്ട് ഷോർട്ട്‌സ് പുറത്തു കാണാൻ പറ്റുന്നില്ലന്നേയുള്ളൂ. അതിന്റെ പേരിലാണ് അവളിപ്പോൾ പരിഹസിക്കപ്പെടുന്നത്'

മാതാപിതാക്കളുടെ പ്രശസ്തിക്ക് അവൾ വില നൽകേണ്ടതില്ല. എനിക്ക് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. ദയവ് ചെയ്ത് എന്റെ കുട്ടികളെ വെറുതേ വിടൂ. നിങ്ങൾ എല്ലാവരെയും പോലെ ഞങ്ങൾക്കും സ്വകാര്യതയുണ്ട്. അതിനെ മാനിക്കൂ. പാപ്പരാസി സംസ്‌കാരം ഇന്ത്യയിൽ വർധിച്ചു വരികയാണ് അതിനാൽ മാനുഷിക മൂല്യങ്ങൾ മറന്നു പോവുകയാണ്'' - അജയ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP