Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേതാളം ഷൂട്ടിങിന്റെ അവസാന ദിവസം അജിത്തിന് പരുക്ക്; പരുക്കേറ്റത് ഡാൻസ് ചിത്രീകരണത്തിനിടെ

വേതാളം ഷൂട്ടിങിന്റെ അവസാന ദിവസം അജിത്തിന് പരുക്ക്; പരുക്കേറ്റത് ഡാൻസ് ചിത്രീകരണത്തിനിടെ

ല അജിത്തിനെ സംബന്ധിച്ചിടത്തോളം പരിക്കുകൾ പുതിയ കാര്യമല്ല. പല സിനിമകളുടെ ഷൂട്ടിങ് വേളയിലും അജിത്തിന് പരിക്ക് പറ്റിയിട്ടുണ്ട്. 2011ൽ ബില്ലാ 2 എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് പരിക്കേറ്റ അജിത്തിന് 2012ൽ ആരംഭം എന്ന ചിത്രത്തിൽ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിൽ കാലിന് സാരമായി പരിക്കേറ്റിരുന്നു. ഇപ്പോഴിതാ വേതാളം എന്ന പുതിയ ചിത്രത്തിന്റെ അവസാന ദിന ഷൂട്ടിംഗിൽ അജിത്തിന് വീണ്ടും പരിക്ക്.

ഒരു ഗാനരംഗം ചിത്രീകരിക്കുമ്പോഴാണ് ഇത് സംഭവിച്ചത്. കാലിനാണ് പരിക്കേറ്റത്.എന്നാൽ എന്നത്തേയും പോലെ അജിത്ത് പരിക്ക് കാര്യമാക്കാതെ ഷൂട്ടിങ് തുടർന്നു.വേതാളത്തിന്റെ സെറ്റിൽ ഇത് രണ്ടാം തവണയാണ് അജിത്തിന് പരിക്കേൽക്കുന്നത്. ഇതിന് മുമ്പ് ജൂൺ മാസത്തിൽ കഴുത്തിന് പരിക്കേറ്റിരുന്നു.

സിനിമ നൽകുന്ന സന്തോഷത്തിെനാപ്പം അത് നൽകുന്ന ചില വേദനകളും നേരിടാൻ നടന്മാർ തയ്യാറാകണമെന്നാണ് അജിത്ത് പറയുന്നത്. വർഷങ്ങൾക്ക് മുന്പ് കാർ റേസിംഗിൽ ഉണ്ടായ പരിക്ക് ഒന്നര വർഷത്തോളമാണ് അജിത്തിനെ സിനിമയിൽ നിന്ന് അകറ്റി നിർത്തിയത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP