Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അക്ക വിത്ത് ഇക്ക എന്ന ക്യാപ്ഷനോടെ മധുരരാജയിലെ ലൊക്കേഷൻ സ്റ്റിൽ പങ്ക് വച്ച അജുവർഗീസ് പുലിവാല് പിടിച്ചു; പോസ്റ്റിന് താഴെ അപഹാസ്യവും തരംതാണതുമായി കമന്റുകൾ നിറഞ്ഞതോടെ പോസ്റ്റ് പിൻവലിച്ച് നടൻ

അക്ക വിത്ത് ഇക്ക എന്ന ക്യാപ്ഷനോടെ മധുരരാജയിലെ ലൊക്കേഷൻ സ്റ്റിൽ പങ്ക് വച്ച അജുവർഗീസ് പുലിവാല് പിടിച്ചു; പോസ്റ്റിന് താഴെ അപഹാസ്യവും തരംതാണതുമായി കമന്റുകൾ നിറഞ്ഞതോടെ പോസ്റ്റ് പിൻവലിച്ച് നടൻ

ടൻ മമ്മൂട്ടിയുടെ പുതിയ ചിത്രമായ 'മധുരരാജ'യിലെ ലൊക്കേഷൻ ചിത്രങ്ങൾ ഇന്നലെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം സണ്ണി ലിയോണും ഇരിക്കുന്ന ചിത്രങ്ങളായിരുന്നു ഇന്നലെ വൈറലായത്. സിനിമ രംഗത്തുള്ളവരും പോസ്റ്റ് ഷെയർ ചെയ്തിരുന്നു. എന്നാൽ പോസ്റ്റ് ഷെയര് ചെയ്തതിലൂടെ പുലിവാല് പിടിച്ചത് അജുവർഗീസ് ആണ്.

അക്ക വിത്ത് ഇക്ക എന്ന ടാഗ്ലൈൻ ചേർത്താണ് അജു ആ ചിത്രം പങ്കു വച്ചത്. എന്നാൽ അതിനു താഴെ താരങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള, അപഹാസ്യമായ കമന്റുകൾ വന്നു തുടങ്ങിയപ്പോൾ ആ കുറിപ്പ് അജു പിന്നീട് ഫേസ്‌ബുക്കിൽ നിന്നും മാറ്റുകയായിരുന്നു.

ഇതാദ്യമായല്ല അജു വർഗീസ് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പുലിവാല് പിടിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അവരുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് അജു വർഗീസ് ഇട്ട കുറിപ്പ് നിയമലംഘനമായി കണക്കിലെടുത്ത് അജുവിനെതിരെ പരാതികൾ ഉണ്ടായിരുന്നു. ഒടുവിൽ പോസ്റ്റ് തിരുത്തി നിരുപാധികം മാപ്പ് പറയുകയായിരുന്നു താരം.

സൂപ്പർ ഹിറ്റായ 'പുലിമുരുഗ'ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മധുരരാജ'. ചിത്രം വിഷുവിനു റിലീസ് ചെയ്യും. വൈശാഖിന്റെ തന്നെ 'പൊക്കിരിരാജ' എന്ന ചിത്രത്തിന്റെ തുടർച്ചയാണ് 'മധുരരാജ'. 'പോക്കിരിരാജ'യ്ക്ക് ശേഷം എട്ടു വർഷങ്ങൾ കഴിഞ്ഞാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നതെന്നതും പ്രത്യേകതയാണ്. 'പുലിമുരുകനു' ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ ടീം ഒരിക്കൽകൂടി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മധുരരാജയ്ക്ക് ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP