Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പന്തൽ ജോലിക്കിടയിൽ പാട്ടുപാടി വൈറലായ അക്ഷയ് കുമാറിന് സിനിമാപാട്ടു പാടാൻ അവസരം; നൗഷാദ് ആലത്തൂരിന്റെ വൈറൽ 2019ൽ ഗായകനായി സോഷ്യൽ മീഡിയയിലെ ഹീറോ

പന്തൽ ജോലിക്കിടയിൽ പാട്ടുപാടി വൈറലായ അക്ഷയ് കുമാറിന് സിനിമാപാട്ടു പാടാൻ അവസരം; നൗഷാദ് ആലത്തൂരിന്റെ വൈറൽ 2019ൽ ഗായകനായി സോഷ്യൽ മീഡിയയിലെ ഹീറോ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പന്തൽ ജോലിക്കിടയിൽ പാട്ടുപാടി സമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയനായ അക്ഷയ് കുമാറിന് സിനിമായിൽ പാടാനും അവസരം. നൗഷാദ് ആലത്തൂർ ഒരുക്കുന്ന വൈറൽ 2019ലാണ് അക്ഷയ് കുമാർ പാടുക. ഇതിനോടകം തന്നെ അക്ഷയ് ഒരു അടിച്ചുപൊളി ഗാനം ഇതിനോടകം ആലപിച്ചു കഴിഞ്ഞു. യുവ ഗാന രചയിതാവ് പ്രജോദ് ഉണ്ണിയുടെ വരികൾക്ക് ഹരിദാസ് കെ മൈസൂർ സംഗീതം നിർവഹിച്ച ഗാനത്തിന്റെ റെക്കോഡിങ് കഴിഞ്ഞ ദിവസം തൃശ്ശൂരിൽ വെച്ച് നടന്നു. ഗാന രചയിതാവും സംഗീത സംവിധായകനും പുതുമുഖങ്ങളാണ് എന്നതും ശ്രദ്ധേയമാണ്.

അപകടം പറ്റി ഒടിഞ്ഞ കാലുമായി കലോത്സവ വേദിയിൽ പാടാനെത്തി ശ്രദ്ധേയയായ യുവ ഗായിക സൗഭാഗ്യയാണ് അക്ഷയ്കുമാറിനൊപ്പം ഗാനമാലപിച്ചത്. അന്ന് കലോത്സവ വേദിയിൽ സൗഭാഗ്യയുടെ സംഗീതം കേൾക്കാ നിടയായ നൗഷാദ് ആലത്തൂർ തന്റെ സിനിമയിലേക്ക് സൗഭാഗ്യക്ക് ഒരവസരം ഉണ്ടെന്ന് പറഞ്ഞിരുന്നു , കലോൽസവ നഗരിയിൽ വെച്ച് സൗഭാഗ്യക്ക് അദ്ദേഹം നൽകിയ വാഗ്ദാനം ഇവിടെ സാക്ഷാത്കരിക്കുകയായിരുന്നു.

കഴിവുള്ള യുവ കലാകാരന്മാരെ സമൂഹ മാധ്യമങ്ങളിൽ നിന്നും കണ്ടെത്തി അവർക്ക് സിനിമയിൽ ഒരവസരം ഒരുക്കുന്ന വൈറൽ 2019 നിർമ്മാണ രീതികൊണ്ട് ഇതിനോടകം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജൂലൈ ആദ്യ വാരം പൂജ നടക്കാനിരിക്കുന്ന ചിത്രത്തിൽ 9 നവ യുവ സംവിധായകരടക്കം ഒട്ടേറെ പുതുമുഖങ്ങൾ അണിനിരക്കുന്നുണ്ട്. തോപ്പിൽ ജോപ്പൻ, കുട്ടനാടൻ മാർപാപ്പ , അടുപുലിയാട്ടം എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം നൗഷാദ് ആലത്തൂർ - ഹസീബ് ഹനീഫ് കൂട്ടുകെട്ടിൽ നിർമ്മിക്കുന്ന ചിത്രമാണ് വൈറൽ 2019.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP