Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകൾക്ക് വേണ്ടി മാങ്ങ പറിക്കുന്ന അക്ഷയ് കുമാറിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഭാര്യ ട്വിങ്കിൾ ഖന്ന; കുട്ടിക്കാലത്തെ ഓർമ്മപുതുക്കലിന്റെ ചിത്രം വൈറലാകുന്നു

മകൾക്ക് വേണ്ടി മാങ്ങ പറിക്കുന്ന അക്ഷയ് കുമാറിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഭാര്യ ട്വിങ്കിൾ ഖന്ന; കുട്ടിക്കാലത്തെ ഓർമ്മപുതുക്കലിന്റെ ചിത്രം വൈറലാകുന്നു

ബോളിവുഡിലെ ആക്ഷൻ സ്റ്റാർ അക്ഷയ് കുമാർ തിരക്കുകളൊക്കെ മാറ്റിവച്ച് കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിന്റെ ത്രില്ലിലാണ്. ഷൂട്ടിങ് തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് മകൾക്കും ഭാര്യയ്ക്കുമൊപ്പം വെക്കേഷൻ മൂഡിലായ നടന്റെ ഫോട്ടോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.

അക്ഷയ് കുമാർ മകൾക്കു മാങ്ങ പറിച്ചുകൊടുക്കുന്ന ചിത്രമാണ് ഓൺലൈനിൽ വൈറലായിരിക്കുന്നത്. അക്ഷയ് കുമാറിന്റെ ഭാര്യയും ഡിസൈനറുമായ ട്വിങ്കിൾ ഖന്ന തന്നെയാണ് കുഞ്ഞു നിതാരയ്ക്ക് അച്ഛൻ മാങ്ങ പറിച്ചു കൊടുക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

കുട്ടിക്കാലത്തേക്ക് ഒരു തിരിച്ചുപോക്ക്, മാങ്ങ പറിക്കുന്നതിനൊപ്പം അവളുടെ കണ്ണിലെ കൗതുകവും നോക്കിക്കാണുന്നു. എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ ഷെയർ ചെയ്തത്. താരദമ്പതികൾ മകൾ നിതാരയെ മാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിച്ചാണ് നിർത്തിയിരുന്നത്.പുതിയ ചിത്രമായ സിങ് ഈസ് ബ്ലിങ് ഷൂട്ടിങ് കഴിഞ്ഞ് അടുത്തിടെയാണ് അക്ഷയ് കുമാർ മുംബൈയിൽ തിരിച്ചെത്തിയത്. ബ്രദേഴ്‌സ്, എയർലിഫ്റ്റ് എന്നിവയാണ് അക്ഷയിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP