Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇതൊന്നുമില്ലാത്ത യഥാർഥ ചിത്രങ്ങൾ പങ്കുവയ്ക്കാൻ എനിക്കു യാതൊരു മടിയുമില്ല; അതെ ഇതായിരുന്നു ഞാൻ, ഇതാണു ഞാൻ; മേക്ക് അപ്പ് ഇല്ലാത്ത തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച് നടി എലീന

ഇതൊന്നുമില്ലാത്ത യഥാർഥ ചിത്രങ്ങൾ പങ്കുവയ്ക്കാൻ എനിക്കു യാതൊരു മടിയുമില്ല; അതെ ഇതായിരുന്നു ഞാൻ, ഇതാണു ഞാൻ; മേക്ക് അപ്പ് ഇല്ലാത്ത തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച് നടി എലീന

കൊച്ചി: മലയാളം മിനി സ്‌ക്രീനിലെ മിന്നുന്ന നായികയാണ് എലീന പടിക്കൽ. അവതാരക എന്ന നിലയിലും സീരിയൽ നടി എന്ന നിലയിലും തിളങ്ങുന്ന വ്യക്തിത്വം. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് എലീന. സാമൂഹ്യ മാധ്യമങ്ങളിലും താരമായ നടി ഇൻസ്റ്റാഗ്രാമിലൂടെ പുതിയ ചിത്രം പങ്കുവെച്ചു. മേക്കപ്പ് ഇല്ലാത്ത ചിത്രമാണ് എലീന പങ്കുവെച്ചത്.

വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്.വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്ന എന്റെ രൂപം ഇതാണ്. മേക്ക് അപ്പില്ലാതെ, മുടി പിന്നിലേക്കു കെട്ടി, താരപ്രഭാവമില്ലാത്ത, തമാശകളും സ്നേഹവുമുള്ള, ഒരുപാട് സംസാരിക്കുന്ന പെൺകുട്ടി. ഞങ്ങൾ എപ്പോഴും ഇങ്ങനെ ചുറ്റി നടന്നാൽ എന്തായിരിക്കുമെന്ന് ആലോചിച്ചു അദ്ഭുതപ്പെടാറുണ്ട്. ഞങ്ങൾ എപ്പോഴും ചുണ്ടിൽ നിറം തേച്ച്, സ്റ്റൈലിഷ് ഹെയർ സ്റ്റൈലിൽ മാത്രമേ നടക്കാവൂ എന്നു വല്ല നിയമവുമുണ്ടോ? ഇല്ല. അതു വെറും മനസ്ഥിതി മാത്രമാണ്.

ഇതൊന്നുമില്ലാത്ത യഥാർഥ ചിത്രങ്ങൾ പങ്കുവയ്ക്കാൻ എനിക്കു യാതൊരു മടിയുമില്ല. അതെ ഇതായിരുന്നു ഞാൻ, ഇതാണു ഞാൻ. (ഷോകളിലും ടിവി സീരിയലുകളിലുമല്ലാതെ ഞാനിങ്ങനെയാണ്)'' എലീന കുറിച്ചു.

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മിനിസ്‌ക്രീനിൽ എത്തിയതാണ് എലീന പടിക്കൽ. 2005 ൽ ഏറ്റവും മികച്ച അവതാരകയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. ഇപ്പോൾ സീരിയലിലെ മികച്ച പ്രകടനത്തിലൂടെ എലീന കയ്യടി നേടുകയാണ്. ഭാര്യ സിരീയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എലീനയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP