Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റൺബീർ ആലിയ വിവാഹം ഉടൻ ഇല്ല? മറുപടിയുമായി ആലിയ തന്നെ രംഗത്ത്; രണ്ട് മനോഹര വിവാഹങ്ങൾ കഴിഞ്ഞ സ്ഥിതിക്ക് ഒരു ഇടവേളയാകാം എന്ന് താരം; നടിയുടെ പ്രതികരണം സിനിമ പ്രമോഷൻ ചടങ്ങിനിടയിൽ

റൺബീർ ആലിയ വിവാഹം ഉടൻ ഇല്ല? മറുപടിയുമായി ആലിയ തന്നെ രംഗത്ത്; രണ്ട് മനോഹര വിവാഹങ്ങൾ കഴിഞ്ഞ സ്ഥിതിക്ക് ഒരു ഇടവേളയാകാം എന്ന് താരം; നടിയുടെ പ്രതികരണം സിനിമ പ്രമോഷൻ ചടങ്ങിനിടയിൽ

മറുനാടൻ ഡെസ്‌ക്‌

ബോളീവുഡ് ഒന്നടങ്കം കാത്തിരിക്കുന്നത് റൺബീർ ആലിയ വിവാഹത്തിനാണ്.എത്രയും വേഗം രൺവീറും ആലിയയും ഒന്നാകണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം . വിവാഹം ഉടൻ ഉണ്ടാകുമെന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായെങ്കിലും സിനിമകളുടെ തിരക്കിലാണ് ഇരുവരും.

എന്നാൽ വിവാഹത്തെ കുറിച്ചുള്ള കഥകൾ പ്രചരിക്കുമ്പോൾ ആലിയ തന്നെ അതിനെ കുറിച്ച് തുറന്നു പറയുകയാണ്. രൺവീർ സിങ് ആലിയ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗല്ലി ബോയുടെ പ്രെമോഷൻ പരിപാടിയിലാണ് ആലിയ തന്റെ വിവാഹത്തിനെ കുറിച്ച് തുറന്ന് പറഞ്ഞത്. ഇതോടു കൂടി പുറത്തു വരുന്ന വ്യാജ വാർത്തയ്ക്ക് അറിതിയുണ്ടായിരിക്കുകയാണ്.

അടുത്ത കാലത്തായി ബോളിവുഡിൽ രണ്ട് മനോഹര വിവാഹങ്ങൾ കഴിഞ്ഞതല്ലേയുള്ളൂ. ആളുകൾക്ക് ഒരു ഇടവേള ലഭിക്കട്ടെയെന്നായിരുന്നു ആലിയയുടെ മറുപടി. 2018 അവസാനത്തിലായിരുന്നു പ്രിയങ്ക -നിക്ക് വിവാഹവും ദീപിക-രൺവീർ വിവാഹവും നടന്നത്. ബോളിവുഡ് ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP