Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അലീന അൽഫോൻസ് പുത്രന്റെ ജീവിതസഖിയായി; പ്രേമം സ്‌റ്റൈലിൽ ഒരുക്കിയ വിവാഹ ടീസർ കാണാം

അലീന അൽഫോൻസ് പുത്രന്റെ ജീവിതസഖിയായി; പ്രേമം സ്‌റ്റൈലിൽ ഒരുക്കിയ വിവാഹ ടീസർ കാണാം

ലച്ചിത്ര സംവിധായകൻ അൽഫോൻസ് പുത്രൻ വിവാഹിതനായി. പ്രമുഖ നിർമ്മാതാവായ ആൽവിൻ ആന്റണിയുടെ മകൾ അലീന മേരി ആന്റണിയും അൽഫോൻസ് പുത്രനുമായുള്ള വിവാഹം ശനിയാഴ്ച ആലുവ സെന്റ് ഡൊമിനിക് പള്ളിയിൽ നടന്നു. ബന്ധുക്കൾക്ക് പുറമെ 'പ്രേമം' ടീമും തമിഴ് നടൻ സിദ്ദാർഥ്, സായ് പല്ലവി തുടങ്ങിയവരും വിവാഹച്ചടങ്ങിനെത്തിയിരുന്നു

നേരം, പ്രേമം എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് അൽഫോൻസ് പുത്രൻ. ചെന്നൈയിൽ ഉപരിപഠനം നടത്തുകയാണ് അലീന.ആലുവ മാഞ്ഞൂരാൻ വീട്ടിൽ പോൾ പുത്രന്റേയും, ഡെയ്‌സി ചാക്കോയുടേയും മകനാണ് അൽഫോൻസ്. വിവാഹ ചടങ്ങിൽ ഫാ. തോംസൺ സി.എം.ഐ മുഖ്യകാർമ്മികത്വം വഹിച്ചു.

നേരത്തെ കൊച്ചി ലിറ്റിൽ ഫ്ളാർ പള്ളിയിൽ വച്ചുനടന്ന വിവാഹനിശ്ചയ ചടങ്ങിൽ മോഹൻലാലും, മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്തിരുന്നു.വിവാഹം കഴിഞ്ഞ ഉടൻ പുറത്തിറക്കിയ വിവാഹ വീഡിയോയുടെ ടീസർ ഫേസ്‌ബുക്കിൽ വൈറലാകുകയാണ്. രണ്ട് മിനിട്ട് ദൈർഘ്യമിള്ള വീഡിയോ ഇതിനോടകം ഒരുലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP