Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽഫോൻസ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിൽ താരമായി നസ്രിയ; കുഞ്ഞിനെ കൊഞ്ചിച്ചും തമാശ പറഞ്ഞും ചടങ്ങിൽ നിറഞ്ഞ് നില്ക്കുന്ന നടിയുടെ വീഡിയോ വൈറൽ

അൽഫോൻസ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിൽ താരമായി നസ്രിയ; കുഞ്ഞിനെ കൊഞ്ചിച്ചും തമാശ പറഞ്ഞും ചടങ്ങിൽ നിറഞ്ഞ് നില്ക്കുന്ന നടിയുടെ വീഡിയോ വൈറൽ

ണ്ട് ചിത്രങ്ങൾ കൊണ്ട് വളരെയധികം ആരാധകരെ സൃഷ്ടിച്ച സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ. കഴിഞ്ഞദിവസംഅൽഫോൻസ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങായിരുന്നു. സിനിമാ മേഖലയിൽ നിന്നും നിരവധി പേർ ചട്ങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. എന്നാൽ അവരിൽ നിന്നെല്ലാം തിളങ്ങി നിന്നത് നടി നസ്രിയയായിരുന്നു.

ചടങ്ങിനെത്തിയ നടി കുഞ്ഞിനെ കളിപ്പിച്ചും തമാശ പറഞ്ഞും ചടങ്ങിൽ നിറഞ്ഞ് നില്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.നസ്റിയ അനുജൻ നവീനൊപ്പമാണ് ചടങ്ങിനെത്തിയത്. ടൊവീനോ തോമസ്, അപർണ ബാലമുരളി, സിജു വിൽസൻ, കുഞ്ചൻ, രമേഷ് പിഷാരടി തുടങ്ങിയവരും ചടങ്ങിനെത്തി. എങ്കിലും കുഞ്ഞിനെ കളിപ്പിക്കുകയും മറ്റുള്ളവരോട് തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന നസ്റിയ തന്നെയായിരുന്നു ചടങ്ങിലെ താരം.

അൽഫോൻസ് പുത്രന്റെ 'നേരം' എന്ന ചിത്രത്തിൽ നസ്റിയ ആയിരുന്നു നായിക. നേരത്തിലൂടെയാണ് താരം മലയാളത്തിലെ മുൻനിര നായികാ പദവി സ്വന്തമാക്കുന്നതും. വിവാഹശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത 'കൂടെ'യിൽ മാത്രമാണ് നസ്റിയ അഭിനയിച്ചത്

2018 സെപ്റ്റംബർ 30നാണ് അൽഫോൻസ് പുത്രനും ഭാര്യ അലീന അൽഫോൻസിനും കുഞ്ഞ് പിറക്കുന്നത്. ഇത് താരത്തിന്റെ രണ്ടാമത്തെ കുഞ്ഞാണ്. ഈതൻ അലീന അൽഫോൻസ് എന്നായിരുന്നു ആദ്യത്തെ കുഞ്ഞഇന്റെ പേര്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP