Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നേവിയിലെ ജോലി കളഞ്ഞ് നടനാകാൻ കാരണം മോഹൻലാല്ലെന്ന് അമലാപോളിന്റെ സഹോദരൻ; അതിഥി വേഷത്തിൽ നിന്ന് വില്ലൻ റോളിലൂടെ സിനിമയിലേക്ക് ചുവടുവയ്ക്കുന്ന അഭിജിത്തിന്റെ വിശേഷങ്ങൾ

നേവിയിലെ ജോലി കളഞ്ഞ് നടനാകാൻ കാരണം മോഹൻലാല്ലെന്ന് അമലാപോളിന്റെ സഹോദരൻ; അതിഥി വേഷത്തിൽ നിന്ന് വില്ലൻ റോളിലൂടെ സിനിമയിലേക്ക് ചുവടുവയ്ക്കുന്ന അഭിജിത്തിന്റെ വിശേഷങ്ങൾ

രു ഇന്ത്യൻ പ്രണയ കഥ, ലൈല ഓ ലൈല എന്ന ചിത്രങ്ങളിലെ അതിഥി വേഷങ്ങൾക്ക് ശേഷം അമല പോളിന്റെ സഹോദരൻ അഭിജിത്ത് പോൾ ഒരു മുഴുനീള വേഷവുമായി സിനിമയിൽ എത്തുകയാണ്.

അമല പോളിന്റെ ഭർത്താവ് സംവിധാനം ചെയ്യുന്ന ദേവി എന്ന തമിഴ് ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് എത്തുന്നത്. പ്രഭു ദേവ നായകനായെത്തുന്ന ചിത്രത്തിൽ തമന്നയും സോനു സൂദുമാണ് മറ്റ് രണ്ട് കഥാപാത്രങ്ങൾ.

കഴിഞ്ഞ 10 വർഷമായി മർച്ചന്റ് നേവി ഓഫിസറായി യു.എസിൽ ജോലി ചെയ്യുകയായിരുന്നു അഭിജിത്ത് സിനിമയിലേക്ക് വരാൻ കാരണക്കാരൻ മോഹൻലാണെന്ന് പറയുന്നു. ലൈല ഓ ലൈലയിലും റൺ ബേബി റണ്ണിലുമൊക്കെ അദ്ദേഹത്തെ അടുത്തു കണ്ടു. നിന്ന നിൽപിലാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്.ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് അഭിനയം സീരിയസായി എടുത്താൽ കൊള്ളാമെന്നു തോന്നിയതെന്നാണ് അഭിജിത്ത് പറയുന്നത്. ലൈലയിൽഅതിഥി വേഷത്തിലുണ്ടായിരുന്നെന്നും അഭിജിത്ത് പറയുന്നു.

സിനിമയിൽ വരാൻ തീരുമാനിച്ചപ്പോൾ അമലാ പോൾ ചെറിയ ഉപദേശമൊക്കെ തന്നുവെന്നും സിനിമയിൽ നിൽക്കുക അത്ര എളുപ്പമല്ലെന്ന് അമല പറഞ്ഞിരുന്നതായും അഭിജിത്ത് പറയുന്നു. സിനിമയിലെ കരിയർ ഗ്രാഫ് എല്ലായ്‌പ്പോഴും ഒരുപോലെയായിരിക്കില്ലെന്നും നിരാശനാകാതെ പിടിച്ചു നിൽക്കാൻ പറ്റുമെങ്കിൽ സിനിമ ട്രൈ ചെയ്യൂവെന്നായിരുന്നു അമലയുടെ ഉപദേശമെന്നും അഭിജിത്ത് പറയുന്നു.

ഒരു വലിയ നിർമ്മാതാവിന്റെ മകനായ വിക്കി എന്ന കഥാപാത്രത്തെയാണ് അഭിജിത്ത് അവതരിപ്പിക്കുന്നത്. വിജയ് ഈ കഥ പറഞ്ഞതു മുതൽ ഞാൻ ത്രില്ലിലാണെന്നും വളരെ സന്തോഷത്തോടെയാണ് ഈ വേഷം ചെയ്യുന്നതെന്നും അഭിജിത്ത് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP