Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമ; ദമ്പതികൾക്ക് ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ; പൂർണമനസോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകൾ നേരുന്നു; മുൻ ഭർത്താവ് എ എൽ വിജയുടെ വിവാഹത്തിൽ അമലാ പോളിന്റെ പ്രതികരണം ഇങ്ങനെ

വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമ; ദമ്പതികൾക്ക് ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ; പൂർണമനസോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകൾ നേരുന്നു; മുൻ ഭർത്താവ് എ എൽ വിജയുടെ വിവാഹത്തിൽ അമലാ പോളിന്റെ പ്രതികരണം ഇങ്ങനെ

മുൻ ഭർത്താവ് സംവിധായകൻ എ.എൽ. വിജയ്യ്ക്കു വിവാഹാശംസകൾ നേർന്ന് നടി അമല പോൾ. അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്നും അദ്ദേഹത്തിന് വിവാഹമംഗളങ്ങൾ ആശംസിക്കുന്നുവെന്നും അമല പോൾ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ചിത്രം 'ആടൈ'യുടെ പ്രചാരണ പരിപാടിക്കിടയിലാണ് മുൻ ഭർത്താവിനെക്കുറിച്ച് താരം സംസാരിച്ചത്.

നടി അമല പോളിന്റെ മുൻ ഭർത്താവും സംവിധായകനുമായ എ. എൽ വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയായിരുന്നു വധു.

'വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂർണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകൾ നേരുന്നു. ദമ്പതികൾക്ക് ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ.' അമല പറഞ്ഞു. വിജയ്യുമായുള്ള വിവാഹ മോചനത്തിനു ശേഷം തനിക്ക് സിനിമയിൽ വേഷങ്ങൾ കുറയുമെന്നു ഭയപ്പെട്ടിരുന്നെന്നും എന്നാൽ കഴിവുണ്ടെങ്കിൽ നമ്മളെ തോൽപിക്കാൻ ആർക്കും സാധിക്കില്ലെന്ന് മനസിലായെന്നും അമല പോൾ പറഞ്ഞു.

2011-ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എ.എൽ വിജയ്യുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്യെ നായകനാക്കി എ.എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂൺ 12നായിരുന്നു വിവാഹം. ഒരു വർഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവർ വേർപിരിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP