Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിനോദസഞ്ചാരവകുപ്പിന്റെ ഇൻക്രെഡിബിൾ ഇന്ത്യ ക്യാമ്പയിന്റെ പുതിയ ബ്രാൻഡ് അംബാസഡർ ബിഗ് ബി; തന്നെ ഒഴിവാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് ആമിർ ഖാൻ

വിനോദസഞ്ചാരവകുപ്പിന്റെ ഇൻക്രെഡിബിൾ ഇന്ത്യ ക്യാമ്പയിന്റെ പുതിയ ബ്രാൻഡ് അംബാസഡർ ബിഗ് ബി; തന്നെ ഒഴിവാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് ആമിർ ഖാൻ

മുംബൈ: വിനോദസഞ്ചാരവകുപ്പിന്റെ ഇൻക്രെഡിബിൾ ഇന്ത്യ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡറായി ബിഗ് ബി അമിതാഭ് ബച്ചനെ തെരഞ്ഞെടുത്തു. ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നിന്ന് അമീർ ഖാനെ മാറ്റിയതിന് പിന്നാലെയാണ് അമിതാഭിനെ ഈ സ്ഥാനത്തേക്കു തീരുമാനിച്ചത്.

അമീർ ഖാനുമായുള്ള കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് അദ്ദേഹത്തെ മാറ്റിയെന്നാണ് സാംസ്‌കാരികടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശർമയുടെ വിശദീകരണം. എന്നാൽ അസഹിഷ്ണുത വിവാദത്തിൽ അമീർ ഖാൻ നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിച്ചതെന്നാണ് വിമർശനം.

മക്കാൻ വേൾഡ്‌വൈഡ് എന്ന ഏജൻസിക്കാണ് പരസ്യത്തിന്റെ കരാർ നൽകിയിരുന്നത്. അമീർ ഖാനെ തെരഞ്ഞെടുത്തത് അവരാണ്. ഈ ഏജൻസിയുമായുള്ള കരാർ അവസാനിച്ചുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, താൻ ബ്രാൻഡ് അംബാസിഡർ ആയാലും ഇല്ലെങ്കിലും ഇന്ത്യ ഇൻക്രെഡിബിൾ ആണെന്നായിരുന്നു ആമിറിന്റെ പ്രതികരണം. കഴിഞ്ഞ പത്ത് വർഷമായി ഇൻക്രെഡിബിൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി പ്രവർത്തിക്കാൻ സാധിച്ചത് തനിക്ക് അഭിമാനവും സന്തോഷവും നൽകുന്നു. രാജ്യത്തെ സേവിക്കുന്നത് തനിക്ക് സന്തോഷമാണ് ഇതിനായി താൻ എപ്പോഴും തയ്യാറാണെന്നും ആമിർ പറഞ്ഞു.

അഭിനയിച്ച പബ്ലിക് സർവീസ് ചിത്രങ്ങളിൽ ഒന്നിൽ പോലും താൻ പ്രതിഫലം പറ്റിയിട്ടില്ല. രാജ്യത്തെ സേവിക്കുന്നത് തനിക്ക് എപ്പോഴും അഭിമാനമാണ്. അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കുമെന്നും ആമിർ പറയുന്നു. ഗവൺമെന്റിന്റെ കാംപൈനുകളിൽ അവർക്ക് ബ്രാൻഡ് അംബാസിജറെ വേണോ എന്ന് തീരുമാനിക്കുന്നതും ആര് വേണമെന്ന് തീരുമാനിക്കുന്നതും അവർ തന്നെയാണെന്ന് ആമിർ പറഞ്ഞു. എന്റെ സർവീസ് അവസാനിപ്പിക്കാനുള്ള ഗവൺമെന്റിന്റെ തീരുമാനം താൻ അംഗീകരിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി വ്യക്തമായ തീരുമാനങ്ങൾ അവർ എടുക്കുമെന്നും ആമിർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP