Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

അമിതാഭ് ബച്ചന്റെ വാഹനശേഖരത്തിലെ ആഡംബര വാഹനമായ റോൾസ് റോയ്‌സ് ഫാന്റെ കാർ ഇനി ഓർമ്മ; സംവിധായകനായ വിധു വിനോദ് ചോപ്ര സമ്മാനിച്ച വാഹനം മുംബൈ വ്യവസായിക്ക് വിറ്റ് ബച്ചൻ

അമിതാഭ് ബച്ചന്റെ വാഹനശേഖരത്തിലെ ആഡംബര വാഹനമായ റോൾസ് റോയ്‌സ് ഫാന്റെ കാർ ഇനി ഓർമ്മ; സംവിധായകനായ വിധു വിനോദ് ചോപ്ര സമ്മാനിച്ച വാഹനം മുംബൈ വ്യവസായിക്ക് വിറ്റ് ബച്ചൻ

ബോളിവുഡ് താരങ്ങളുടെ വാഹനപ്രേമം മുമ്പും വാർത്തകളിൽ ഇടം പിടിച്ച ഒന്നാണ്. പല ബോളിവുഡ് താരങ്ങളും ഇതിനോടകം തന്നെ ലോകത്തിലെ മികച്ച കാറുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമയുടെ ആവേശമായ അമിതാഭ് ബച്ചൻ, ഒരുപിടി മികച്ച കാറുകളുടെ ശേഖരമുള്ള ചുരുക്കം ചില ബോളിവുഡ് താരങ്ങളിൽ ഒരാളാണ്. ഇപ്പോളിതാ തന്റെ വാഹനശേഖരത്തിലെ ആഡംബര വാഹനമായ റോൾസ് റോയ്‌സ് ഫാന്റം കാർ താരം അമിതാഭ് ബച്ചൻ വിറ്റതായി റിപ്പോർട്ട്.

മുംബൈ മിററാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംവിധായകനായ വിധു വിനോദ് ചോപ്ര ബച്ചന് സമ്മാനിച്ച വാഹനമാണിത്. 2007ൽ ഇരുവരും ഒന്നിച്ച ഏകലവ്യയുടെ വിജയത്തെ തുടർന്നാണ് ബച്ചന് ഈ കാർ സമ്മാനിച്ചത്. 3.5 കോടി രൂപയുള്ള വാഹനം
ബെംഗളൂരുവിലെ ഉംറ ഡെവലപ്പേഴസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനകം തന്നെ ബച്ചന്റെ റോൾസ് റോയ്സ് ഫാന്റം, പുതിയ വസതിയിൽ എത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബോളിവുഡിലെ തന്നെ ഏറ്റവും വില കൂടിയ കാറുകളിലൊന്നാണ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെ സ്വന്തമായിരുന്ന ഈ റോൾസ് റോയ്സ് ഫാന്റം. ഏകലവ്യ എന്ന സിനിമയുടെ വിജയിച്ചതിന്റെ ഭാഗമായി സംവിധായകൻ വിധു വിനോദ് ചോപ്രയാണ് ബച്ചന് കാർ സമ്മാനിച്ചത്.സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമിതാഭിന് 2007 -ലാണ് സംവിധായകൻ കാർ സമ്മാനിക്കുന്നത്. അന്ന് 3.5 കോടി രൂപയായിരുന്നു റോൾസ് റോയ്സ് ഫാന്റത്തിന് വില. ഇപ്പോൾ വിൽപ്പനയ്ക്കുള്ള ഫാന്റത്തിന്റെ തൊട്ട് മുൻതലമുറയിലെ കാറാണ് ബിഗ് ബിയുടെ പക്കലുണ്ടായിരുന്ന ഈ കാർ.

എത്ര രൂപയ്ക്കാണ് വാഹനം വിറ്റതെന്ന് വ്യക്തമല്ല. കാറുകളോട് ഏറെ പ്രിയമുള്ളയാളാണ് ബച്ചൻ. അദ്ദേഹത്തിന് മെഴ്‌സീഡസ് എസ് ക്ലാസ്, റെയ്ഞ്ച് റോവർ, ബെന്റ്‌ലി ജി.ടി, ലെക്‌സസ് എസ്.യു.വി എന്നീ വാഹനങ്ങളും ഉണ്ട്. തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാൻ ആണ് അദ്ദേഹത്തിന്റെ അവസാനം പുറത്ത് വന്ന ചിത്രം. 250 കോടി രൂപ ചെലവിലെടുത്ത ചിത്രം ബോക്‌സോഫീസിൽ വമ്പൻ പരാജയമായിരുന്നു. സുജോയ് ഘോഷിന്റെ ബദ്‌ലയാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ് ചിത്രം. പിങ്കിന്റെ വിജയത്തിന് ശേഷം തപ്‌സീ പന്നുവും ഒന്നിച്ച് ബച്ചൻ ചെയ്യുന്ന ചിത്രമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP