Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അച്ഛനും എന്റെ വീട്ടിലെ നായ പാബ്ലോയുമല്ലാതെ മറ്റൊരു പുരുഷൻ എന്റെ ജീവിതത്തിൽ ഇല്ല'; പ്രണയവാർത്തകൾ നിഷേധിച്ചു നടി എമി ജാക്‌സൺ

'അച്ഛനും എന്റെ വീട്ടിലെ നായ പാബ്ലോയുമല്ലാതെ മറ്റൊരു പുരുഷൻ എന്റെ ജീവിതത്തിൽ ഇല്ല'; പ്രണയവാർത്തകൾ നിഷേധിച്ചു നടി എമി ജാക്‌സൺ

ഫ്രഞ്ച് വ്യവസായിയുമായി പ്രണയത്തിലാണെന്ന വാർത്ത നിഷേധിച്ചു നടി എമി ജാക്‌സൺ. അച്ഛനും എന്റെ വീട്ടിലെ നായ പാബ്ലോയും മാത്രമാണ് എന്റെ ജീവിതത്തിലുള്ള പുരുഷന്മാരെന്നു നടി ട്വീറ്ററിൽ കുറിച്ചു.

ഗായിക ചെറിൽ കോളിന്റെ മുൻ ഭർത്താവും ഫ്രഞ്ച് ബിസിനസുകാരനുമായ ജീൻ ഫെർനാർഡ് വെർസിനിയും എമിയും തമ്മിൽ പ്രണയത്തിലാണെന്ന് കഴിഞ്ഞദിവസം ഗോസിപ്പ് കോളങ്ങൾ എഴുതിയിരുന്നു. ഇതിനു മറുപടിയായാണ് എമിയുടെ ട്വീറ്റ്.

താൻ പ്രണയത്തിലാണെന്ന വാർത്ത വാസ്തവവിരുദ്ധമാണ്. ജീനുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും താനിപ്പോഴും സിംഗിളാണെന്നും എമി പറയുന്നു. അച്ഛനും വീട്ടിലെ പട്ടി പാബ്ലോയുമല്ലാതെ മറ്റു പുരുഷന്മാരൊന്നും തന്റെ ജീവിതത്തിൽ ഇപ്പോഴില്ലെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. മറ്റു പ്രണയവാർത്തകളൊക്കെ ആരോ ഒപ്പിച്ച കളി തമാശയാണെന്നും എമി പറഞ്ഞു.

കാൻ ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് ഇരുവരും ആദ്യമായി തമ്മിൽ കണ്ടതെന്നും അടുത്തിടെ ലണ്ടനിലെ ഒരു റസ്റ്റോറന്റിൽ കാൻഡിൽ ലൈറ്റ് ഡിന്നറിന് ഇരുവരും ഒന്നിച്ചുവെന്നുമായിരുന്നു ഗോസിപ്പ് കോളങ്ങൾ എഴുതിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP