Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീ എന്തിനാടാ ചക്കരെ അച്ഛൻ പട്ടത്തിന് പോയത്; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പ്രണയകഥ; ഹൃദയത്തിന് വടക്കു കിഴക്കേ അറ്റത്ത് നിന്നും അനീഷ പറയുന്നു

നീ എന്തിനാടാ ചക്കരെ അച്ഛൻ പട്ടത്തിന് പോയത്; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പ്രണയകഥ; ഹൃദയത്തിന് വടക്കു കിഴക്കേ അറ്റത്ത് നിന്നും അനീഷ പറയുന്നു

കൊച്ചി: 'നീ എന്തിനാടാ ചക്കരെ അച്ഛൻ പട്ടത്തിന് പോയത്' കുറച്ച് ദിവസങ്ങളായി ഫേസ് ബുക്ക് തുറന്നാൽ ഏറ്റെവും കൂടുതൽ കാണുന്ന ഒരു ഡയലോഗ് ആണ് ഇത്. ഹൃദയത്തിന് വടക്കു കിഴക്കേ അറ്റം എന്ന ഒറ്റ ഷോർട്ട് ഫിലിമിലൂടെ സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞ് നിൽക്കുകയാണ് അനീഷ ഉമ്മർ എന്ന പെൺകുട്ടി.

ഒരു ഷോർട്ട് ഫിലിമിന് ഇത്രക്ക് തന്റെ ജീവിതത്തിൽ പ്രധാന്യം ഉണ്ടായിരുന്നു എന്ന് ഈ പെൺകുട്ടി അറിഞ്ഞിരുന്നില്ല. അഭിനയിച്ച ചിത്രം യുട്യൂബിലെത്തും. കുറേ പേർ അഭിപ്രായം പറയും. കുറേയധികം പേർ കാണും.

അത് പിന്നെയും കണ്ടിരുന്നു എവിടെയാണ് എന്താണ് തിരുത്തേണ്ടതെന്ന് നോക്കി സ്വയം പറയും. പിന്നെ ക്യാമറയ്ക്കു മുന്നിലെത്തുന്ന മറ്റൊരു ചിത്രത്തിനായുള്ള കാത്തിരിപ്പ്. അത്രയേ ഇത്തവണയും കരുതിയുള്ളൂവെന്നാണ് അനീഷ പറയുന്നത്.

വിചാരിച്ചിരുന്നില്ല ഇത്രയധികം പ്രതികരണം. ചിത്രം ഫേസ്‌ബുക്കിലൊക്കെ കുറേ പേർ ലൈക്കും ഷെയറും ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. പക്ഷേ അത് ഇത്രമാത്രം ഇഷ്ടത്തോടെയാണെന്ന് വിചാരിച്ചിരുന്നേയില്ല. ഒത്തിരിപ്പേരാണ് മെസേജ് ഒക്കെ അയക്കുന്നത്. ആകെ ത്രില്ലായി. അഭിനേതാവും സംവിധായകനുമായ സാജിദ് ഒക്കെ സന്ദേശം അയച്ചിരുന്നു. ചിത്രം ഒരുപാടിഷ്ടമായി. എല്ലാ പ്രോത്സാഹനവും ഉണ്ടാകുമെന്നൊക്കെ പറഞ്ഞു.

പിന്നെ ഞാൻ മുൻപൊരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത ഒത്തിരിപ്പേരാണ് നല്ല വാക്കുകൾ പറഞ്ഞത്. ഒരാൾ ഷോർട് ഫിലിമിലെ ഒരു ഡയലോഗും ഫോട്ടോയും വച്ച് പോസ്റ്റർ ചെയ്ത് ഫേസ്‌ബുക്കിലിട്ടു. അതൊക്കെ ആകെ ത്രിൽ ആക്കിയെന്നും അനീഷ പറയുന്നു.

എന്റെ സീനിയർ ആയിരുന്നു ഈ ചിത്രത്തിൽ അച്ചനായി വേഷമിട്ട ബിബിൻ. ഓരോ ചിത്രങ്ങൾക്കായുള്ള ഓഡിഷനൊക്കെ വരുമ്പോൾ ഒപ്പം പഠിച്ച എല്ലാവരും തമ്മിൽ അതൊക്കെ ഷെയർ ചെയ്യും. ബിബിൻ പറഞ്ഞിട്ടാണ് ഓഡിഷന് ചെന്നത്. ഷോർട് ഫിലിമിലെ ഒരു ഡയലോഗ് തന്നെയാണ് ഓഡിഷന് ചെയ്യാൻ തന്നത്. അത് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പിന്നാലെ വിളിയും വന്നു സെലക്ട് ആയി എന്നു പറഞ്ഞുകൊണ്ട്.

ശരിക്കും ഇത് സംവിധായകന്റെ സൃഷ്ടിയാണ്. ഞാൻ അദ്ദേഹം പറഞ്ഞതു പോലെ ചെയ്തുവെന്നേയുള്ളൂ. ഇട്ടിരുന്ന വസ്ത്രം അടക്കം എല്ലാം അദ്ദേഹം സെലക്ട് ചെയ്തതാണ്. ഒത്തിരി സിമ്പിൾ ആയിട്ട് മതി എന്നു പറഞ്ഞു. അതുപോലെ ഒരുപാട് പ്രാവശ്യം റിഹേഴ്‌സൽ എടുത്തിട്ടാണ് കാമറയ്ക്കു മുന്നിലെത്തിയത്. അതുകൊണ്ട് അധികം ടേക്ക് ഒന്നുെമടുക്കാതെ പൂർത്തിയാക്കാനായെന്നും അനീഷയുടെ വാക്കുകൾ.

സൂറത്തിൽ പഠിച്ച അനീഷ ബാംഗ്ലൂരിലെ കോളജിൽ നിന്നാണ് ബി.കോം ബിരുദമെടുത്തത്. അതുകൊണ്ട് മലയാളം നന്നായി സംസാരിക്കാനൊന്നും അറിയില്ല. ബാപ്പ ഉമ്മർ ജിഎംടിസി കമ്പനിയിൽ മാനേജറാണ്. ഉമ്മ സൽമ ഹൗസ് വൈഫാണ്. സിനിമ തന്നെയാണ് അനീഷയുടേയും സ്വപ്നം. കൊച്ചിയിലെ ആക്ട് ലാബിലായിരുന്നു അഭിനയ പഠനം. സഹപാഠിയായ കുട്ടി സുംബ ഡാൻസ് പഠിച്ചതാണെന്ന് അറിഞ്ഞപ്പോൾ ഒരു കൗതുകം. ഇൻസ്റ്റിറ്റ്യൂട്ടിന് അടുത്തായിരുന്നു ക്ലാസ്. ചെന്ന് കണ്ടപ്പോൾ നല്ല രസമുണ്ട്. അങ്ങനെയാണ് പഠിച്ചത്. ഇപ്പോൾ അത് പഠിപ്പിക്കുന്നു എന്നും അനീഷ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP