Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാപ്പരാസികളുടെ ആക്രമണം; ആരാധകരുടെ ഉപദ്രവം; ഇവയെപ്പേടിച്ച് ഒളിച്ചും പാത്തും വിവാഹിതരായി ആരാധകരെ ഞെട്ടിച്ച താരങ്ങളുടെ കഥ

പാപ്പരാസികളുടെ ആക്രമണം; ആരാധകരുടെ ഉപദ്രവം; ഇവയെപ്പേടിച്ച് ഒളിച്ചും പാത്തും വിവാഹിതരായി ആരാധകരെ ഞെട്ടിച്ച താരങ്ങളുടെ കഥ

വിടെച്ചെന്നാലും ആരാധകർ പൊതിയുന്നു. ചിത്രങ്ങളിറങ്ങുമ്പോൾ നാടെങ്ങും തങ്ങളുടെ മുഖങ്ങൾ നിറയുന്നു. കൈ നിറയെ പണം.. പ്രശസ്തി... ചുരുക്കിപ്പറഞ്ഞാൽ ചലച്ചിത്രതാരങ്ങളുടെ ജീവിതം സ്വർഗസമാനം തന്നെയാണെന്നാണ് ഭൂരിഭാഗം പേർക്കും തോന്നുക. എന്നാൽ സാധാരണക്കാർ അനുഭവിക്കുന്ന സ്വകാര്യത താരങ്ങൾക്ക് ഈ ജന്മത്തിൽ കിട്ടാക്കനിയാണ്. വിവാഹം പോലുള്ള ജീവിതത്തിലെ പവിത്രമായ ചടങ്ങ് പോലും അവർക്ക് ഒളിച്ചും പാത്തും നടത്തേണ്ടി വരുന്ന ദുരവസ്ഥയാണുള്ളത്. ആരാധകരുടെയും പാപ്പരാസികളുടെയും ഉപദ്രവം ഭയന്നാണ് പല ചലച്ചിത്ര താരങ്ങളും തങ്ങളുടെ വിവാഹം രഹസ്യമായി നടത്തുന്നത്. എല്ലാം കഴിഞ്ഞ് തീയും പുകയും അടങ്ങിയ ശേഷമേ അവരിൽ പലരും പരിണയ വാർത്ത പുറംലോകത്തെ അറിയിക്കാറുള്ളൂ. അത്തരത്തിൽ രഹസ്യവിവാഹത്തിലേർപ്പെട്ട് ആരാധകരെ ഞെട്ടിച്ച ചില താരങ്ങളുടെ വിശേഷങ്ങളാണിവിടെ പ്രതിപാദിക്കുന്നത്.

ഹോളിവുഡിന്റെ രോമാഞ്ചമായ ആഞ്ജലീന ജോയിയും ബ്രാഡ് പിറ്റും തങ്ങളുടെ രഹസ്യ വിവാഹത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരജോഡികളാണ്. ഫ്രാൻസിലെ ചാറ്റീഔവിൽ വച്ച് നടന്ന ഒരു ചെറിയ ചടങ്ങിൽ വച്ച് ഇരുവരും വിവാഹിതരായ വാർത്ത് മാദ്ധ്യമങ്ങളെ അറിയിച്ച്ത് അവരുടെ വക്താവായിരുന്നു. ഈ വർഷം ഓഗസ്റ്റ് 23നായിരുന്നു ഇവരുടെ രഹസ്യ വിവാഹം അരങ്ങേറിയത്.

ഈ വർഷം തന്നെയായിരുന്നു ബോളിവുഡിന്റെ രോമാഞ്ചം ജോൺ എബ്രഹാം തന്റെ വിവാഹത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഗേൾഫ്രണ്ടായ പ്രിയ റൺചലിനെ പ്രിയ എബ്രഹാമാക്കുന്ന വിവരം അദ്ദേഹം ട്വീറ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തിന്റെ പിതാവും വിവാഹവാർത്തയ്ക്ക് സ്ഥിരീകരണം നൽകിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ഒഫീഷ്യൽ റിസപ്ഷനായി ബിടൗണിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കാത്തിരിക്കുകയാണ്. ബിപാഷ ബസുവുമാിയ ഒരു ദശാബ്ദക്കാലമായി ബന്ധമുള്ള ജോൺ എബ്രഹാമിന്റെ ഈ പൊടുന്നനെയുള്ള വിവാഹവാർത്ത അദ്ദേഹത്തിന്റെ ആരാധകർക്ക് അക്ഷരാർത്ഥത്തിൽ ഒരു ഷോക്കിയിത്തീർന്നു.

ദി പൈറേറ്റ്‌സ് ഓഫ് ദി കരീബിയൻ സ്റ്റാറായ കെയ്‌റ നൈറ്റ്‌ലേ ബ്യൂ ജെയിംസ് റൈറ്റനുമായുള്ള തന്റെ വിവാഹം അനൗൺസ് ചെയ്തതും യാദൃശ്ചികമായിരുന്നു. 2013 മെയ് നാലിനായിരുന്നു ആ വിവാഹം. ഫ്രാൻസിൽ വച്ച് ഒരു ലളിതമായ ചടങ്ങിലാണ് താരം സുമംഗലിയായത്. താരത്തിന്റെ നിനച്ചിരിക്കാതെയുള്ള വിവാഹം ആരാധകരെ ഞെട്ടിച്ചു.

റാണിമുഖർജിയുടെ ആരാധകർ അവരുടെ വിവാഹത്തിന് വേണ്ടി കാത്ത് കാത്തിരിക്കുകായിരുന്നു. ദീർഘകാലത്തെ പ്രണയിതാവായ ആദിത്യ ചോപ്രയുമായുള്ള അവരുടെ വിവാഹത്തിനാണീ കാത്തിരിപ്പ്. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ഇവർ ഇറ്റലിയിൽ വച്ച് ആദ്യത്യയെ വിവാഹം ചെയ്ത് സസ്‌പെൻസ് പൊളിച്ചു കളഞ്ഞു. കുറച്ച് അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം വിളിച്ച് അവർ ബംഗാളി ശൈലിയിൽ ലളിതമായ ചടങ്ങിൽ വിവാഹിതരായെന്നാണ് അവരുടെ വക്താവ് അറിയിച്ചിരുന്നത്.

ജെയിംസ് ബോണ്ടും റേച്ചൽ വെയ്‌സുമായുള്ള വിവാഹം വളരെ രഹസ്യാത്മകത നിറഞ്ഞതായിരുന്നു. ന്യൂയോർക്കിൽ നാല് അതിഥികളുടെ മുമ്പിൽ വച്ചാണ് ഡാനിയേൽ റേച്ചലിനെ ജീവിതസഖിയാക്കിയത്. നിരവധി സുന്ദരികളുടെ ഹൃദയം തകർക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹവാർത്ത.

ആറ് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഹോളിവുഡ് താരങ്ങളാണ് ബിയോൻസും ജേയും. എന്നാൽ കാത്തുകാത്തിരുന്ന ഇവരുടെ വിവാഹവും വളരെ രഹസ്യമായിരുന്നു. ജേയുടെ അപ്പാർട്ട്‌മെന്റിൽ വച്ച് വളരെക്കുറച്ച് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും മുന്നിലായിരുന്നു ഈ വിവാഹം അരങ്ങേറിയത്. അതിന് ശേഷം അതേ അപ്പാർട്ട്‌മെന്റിൽ ഒരു വമ്പൻ പാർട്ടിയും അരങ്ങേറി.

നടനായ അഫ്താബ് ശിവ്ദാസാനി ദീർഘകാലമായി ഗേൾഫ്രണ്ടായ നിൻ ദസാൻജുമായി ഡേറ്റിംഗിലായിരുന്നു. ഇരുവരും അവാർഡ് ചടങ്ങുകളിലും സോഷ്യൽ ഇവന്റുകളിലും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വിവാഹം ഇവർ അധികമാരെയും അറിയിച്ചിരുന്നില്ല. ഇരുവരുടെയും രക്ഷിതാക്കൾ മാത്രമായിരുന്നു ചടങ്ങിനെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP