Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തീവ്രവാദികൾ ദുരിതം വിതച്ച മേഖലകളിൽ ആശ്വാസവുമായി അൻജലീന ജോളി; ആക്രമണത്തിനിരയായവരുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് നടി

തീവ്രവാദികൾ ദുരിതം വിതച്ച മേഖലകളിൽ ആശ്വാസവുമായി അൻജലീന  ജോളി; ആക്രമണത്തിനിരയായവരുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് നടി

തീവ്രവാദികൾ ദുരിതം വിതച്ച മേഖലകളിൽ ആശ്വാസവുമായി ഹോളിവുഡ് നടി ആഞ്ജലീന ജോളിയെത്തി.വടക്കൻ ഇറാഖിലെ അഭയാർത്ഥി ക്യാമ്പിലെത്തിയാണ് യു.എൻ പ്രതിനിധി കൂടിയായ ആഞ്ചലീന ജോളി ഐ.എസ് ആക്രമണത്തിനിരയായവരെ സന്ദർശിച്ചത്. അഭയാർത്ഥി ക്യാമ്പുകളിലുള്ളവർ നേരിട്ട പീഡനങ്ങൾ ഏറെ വേദനാജനകമാണെന്നും സന്ദർശനത്തിനു ശേഷം ആഞ്ചലീന പറഞ്ഞു.

ഐഎസ് തട്ടിക്കൊണ്ടുപോയ നിരവധി കുട്ടികളുടെ അമ്മമാരെ ഞാൻ കണ്ടു. ഒരമ്മയെന്ന നിലയിൽ അവർ അനുഭവിക്കുന്ന മനോവേദന തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇതിലും വലിയ ദുരന്തം ഉണ്ടാകില്ല. സ്വന്തം കുഞ്ഞുങ്ങൾക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാകുക എന്നോർത്ത് മനസ്സുരുകി കഴിയുകയാണവർ. ആഞ്ചലീന പറഞ്ഞു.

ഭീകരവാദത്തിന്റെ ക്രൂരതയ്ക്ക് നിരപരാധികളാണ് വില നൽകേണ്ടി വരുന്നതെന്ന് പറഞ്ഞ ആഞ്ചലീന കഴിഞ്ഞ ദിവസം ഐഎസ് തലയറുത്ത് വധിച്ച ജപ്പാൻ പൗരൻ ഹരൂന യുകാവയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി പദ്ധതിയുടെ അംബാസിഡറാണ് അൻജിലീന ജോളി. ഡിസംബറിൽ ഇസ്ലാമിക്ക് സ്റ്റേറ്റ് ആക്രമണത്തിന് വിധേയരായ കുർദ്ദിഷ് വംശജർ അധിവസിക്കുന്ന ഖാക്കേ ക്യാംപിൽ ഹോളിവുഡ് താരം സന്ദർശിച്ചിരുന്നു, ഏതാണ്ട് 4000 പേരാണ് ഈ ക്യാംപിൽ ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP