Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിന്നലിംഗക്കാരിയെന്ന് അറിഞ്ഞതോടെ സീരിയലുകാർ ഒഴിവാക്കി; തന്റെ വേദന ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത് മെഗാ സ്റ്റാർ കേട്ടത് വഴിത്തിരിവായി; പേരൻപിൽ നായികയാക്കിയത് മമ്മൂട്ടിയുടെ ശുപാർശ; അഞ്ജലി അമീർ മനസ്സുതുറക്കുമ്പോൾ

ഭിന്നലിംഗക്കാരിയെന്ന് അറിഞ്ഞതോടെ സീരിയലുകാർ ഒഴിവാക്കി; തന്റെ വേദന ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത് മെഗാ സ്റ്റാർ കേട്ടത് വഴിത്തിരിവായി; പേരൻപിൽ നായികയാക്കിയത് മമ്മൂട്ടിയുടെ ശുപാർശ; അഞ്ജലി അമീർ മനസ്സുതുറക്കുമ്പോൾ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് റാം സംവിധാനം ചെയ്യുന്ന പേരൻപ്. അച്ഛനും മകളും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരൻപ്. ഈ ചിത്രത്തിൽ അഞ്ജലി അമീറാണ് നായിക. ഭിന്നലിംഗ വിഭാഗത്തിൽ നിന്ന് മുഖ്യധാര സിനിമയിൽ നായികയാകുന്ന ആദ്യ വ്യക്തിയാണ് അഞ്ജലി. ഇതിന് അവസരമൊരുക്കിയത് മമ്മൂട്ടിയാണെന്നാണ് അഞ്ജലി പറയുന്നത്.

തമിഴ് സിനിമയിൽ അഭിനയിക്കാൻ അവസരവുമായി ഫോൺ കോൾ എത്തിയപ്പോൾ അപ്പോൾ തന്നെ താൻ അത് നിരസിക്കുമായിരുന്നു. എന്നാൽ വിളിച്ചയാൾ മമ്മൂട്ടിയുടെ പേര് പറഞ്ഞതു കൊണ്ട് മാത്രം സമ്മതിച്ചു. സിനിമാ സെറ്റിലെത്തിയപ്പോഴാണ് തനിക്ക് അവസരമുണ്ടാകാൻ കാരണം മമ്മൂട്ടിയാണെന്ന് മനസ്സിലാക്കിയത്. തന്നെ നായികയാക്കണമെന്ന് സിനിമയുടെ സംവിധായകനോട് നിർദ്ദേശിച്ചതും മമ്മൂട്ടിയായിരുന്നു. ഈ കഥ മമ്മൂട്ടി തന്നെ വിശദീകരിച്ചുവെന്ന് അഞ്ജലി പറയുന്നു.

ചില ടെലിവിഷൻ പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു താൻ. അപ്പോഴാണ് മലയാള സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. അതിന്റെ പ്രൊഡക്ഷൻ കൺട്രോളറോട് താൻ ഭിന്നലിംഗക്കാരിയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം മറ്റുള്ളവരിൽ നിന്നും അത് മറച്ചുവച്ചു. അഭിനയം തുടങ്ങി രണ്ട് ദിവസമായപ്പോൾ സെറ്റിലെ എല്ലാവരും ഇക്കാര്യം അറിഞ്ഞു. ഇതോടെ തന്നെ ഒഴിവാക്കി. ഈ അനുഭവം ഒരു ടിവി അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു. ഇത് മമ്മൂട്ടി കാണാൻ ഇടയായി. അങ്ങനെയാണ് തനിക്ക് വെള്ളിത്തിരയിലേക്ക് അവസരം ഒരുങ്ങിയതെന്ന് അഞ്ജലി പറയുന്നു. മമ്മൂട്ടിയുടെ പ്രോൽസാഹനവും അഭിനയിക്കാൻ കരുത്തായെന്ന് അഞ്ജലി പറയുന്നു.

മോഡലിങ് രംഗത്തു നിന്നു സിനിമയിൽ എത്തിയ അഞ്ജലി മമ്മൂട്ടിക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ- മോഡലിങിൽ പ്രവർത്തിച്ചിരുന്നപ്പോഴും സിനിമയായിരുന്നു എന്നെ ഭ്രമിപ്പിച്ചിരുന്നത്. അഭിനയിക്കണം എന്നായിരുന്നു ആഗ്രഹം. പുതിയതായി എത്തിയ ആൾ എന്ന നിലയക്ക് ഒരു വലിയ അനുഭവമായിരുന്നു ഈ ചിത്രം. മമ്മൂട്ടിയെ ആദ്യം കാണുമ്പോൾ ഭയമായിരുന്നു. ചിത്രീകരണം തുടങ്ങിയപ്പോൾ പേടിയെല്ലാം മാറി. അങ്ങേയറ്റത്തെ സഹകരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. സംവിധായകൻ റാം നൽകിയ പിന്തുണയും എടുത്തു പറയേണ്ടതാണ്. ഇപ്പോൾ പ്രമുഖ സംവിധായകൻ ശ്രാവണന്റെ ചിത്രത്തിലേയ്ക്കും അവസരം ലഭിച്ചിട്ടുണ്ട്. ചില ഹൊറർ ചിത്രങ്ങളിലേിക്ക് അവസരം ലഭിച്ചിട്ടുണ്ട് എന്ന് അഞ്ജലി പറയുന്നു.

തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്, ട്വിറ്റർ പേജിലൂടെയാണ് അഞ്ജലിക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്. 21 വയസ്സുകാരിയായ അഞ്ജലി അറിയപ്പെടുന്ന മോഡലുമാണ്. 20-ാമത്തെ വയസ്സിലാണ് സർജറിയിലൂടെ അഞ്ജലി പുർണ്ണമായും സ്ത്രീയായി മാറിയത്. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായ അഞ്ജലിയെ തേടി തമിഴ്, മലയാളം സിനിമ മേഖലയിൽ നിന്ന് നിരവധി അവസരങ്ങളെത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP