Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രിയദർശനും അനൂപ് മേനോനും വീണ്ടും കൈകോർക്കുന്നു; അനൂപിന്റെ തിരക്കഥയിൽ പ്രിയദർശൻ ചിത്രം അണിയറയിൽ

പ്രിയദർശനും അനൂപ് മേനോനും വീണ്ടും കൈകോർക്കുന്നു; അനൂപിന്റെ തിരക്കഥയിൽ പ്രിയദർശൻ ചിത്രം അണിയറയിൽ

ന്യൂ ജനറേഷൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അനൂപ് മേനോൻ പ്രിയദർശന്റെ ആമയും മുയലും എന്ന ചിത്രത്തിലെ അതിഥി താരമായി എത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ്. ഇത്തവണ പ്രിയദർശന് വേണ്ടി അനൂപ് മേനോൻ തിരക്കഥയെഴുതുന്നുവെന്നാണ് റിപ്പോർട്ട്. അനൂപ് മേനോൻ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

സജി സുരേന്ദ്രൻ കാവ്യാ മാധവനെ നായികയാക്കി ഒരുക്കുന്ന ഷീ ടാക്‌സി, സജി സുരേന്ദ്രന്റെ തന്നെ പുളുവൻ മത്തായി, മുരളി ഗോപിക്കൊപ്പമുള്ള പാവ എന്നീ സിനിമകളാണ് അനൂപ് മേേനാന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. നേരത്തെ മമ്മൂട്ടിയെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യാനിരുന്ന സിനിമയ്ക്ക് അനൂപ് മേനോനായിരുന്നു തിരക്കഥാകൃത്ത്.

മലയാളി പ്രേക്ഷകരെ എല്ലാക്കാലത്തും ഹരം കൊള്ളിച്ച ചലച്ചിത്രകാരനുമായി സിനിമയിൽ സഹകരിക്കാനായത് വലിയ നേട്ടമായി കരുതുന്നുവെന്നും അനൂപ് ഫേസ്‌ബുക്കിൽ കുറിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP