Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏതു വേഷമിട്ട് അഭിനയിച്ചാലും ഗ്ലാമറസ് എന്നു ഫേസ്‌ബുക്കിൽ ആക്ഷേപം; മോശം വസ്ത്രം ധരിച്ച് ഒരിക്കലും അഭിനയിക്കില്ല: വിവാദങ്ങളോട് അൻസിബയ്ക്ക് പറയാനുള്ളത്

ഏതു വേഷമിട്ട് അഭിനയിച്ചാലും ഗ്ലാമറസ് എന്നു ഫേസ്‌ബുക്കിൽ ആക്ഷേപം; മോശം വസ്ത്രം ധരിച്ച് ഒരിക്കലും അഭിനയിക്കില്ല: വിവാദങ്ങളോട് അൻസിബയ്ക്ക് പറയാനുള്ളത്

ദൃശ്യത്തിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസിൽ ചേക്കേറിയ നടിയാണ് അൻസിബ ഹസ്സൻ. ഏറ്റവുമൊടുവിലായി ഇഷ്ടതാരം കാവ്യ മാധവനൊപ്പം ഷി ടാക്‌സി എന്ന ചിത്രത്തിലൂടെയും അൻസിബ പ്രേക്ഷകർക്കു മുന്നിലെത്തി. ദൃശ്യത്തിൽ അച്ഛന്റെയും അമ്മയുടെയും പുന്നാരമകളായി പ്രേക്ഷകർക്കു മുന്നിലെത്തിയ അൻസിബയ്ക്കു പക്ഷേ, സോഷ്യൽ മീഡിയയിൽ ഒരു 'ഗ്ലാമർ ഗേൾ' ഇമേജാണ്.

എന്നാൽ, എന്തുകൊണ്ടാണ് സോഷ്യൽ മീഡിയ തനിക്ക് ഇത്തരം ഒരു ഇമേജ് നൽകുന്നതെന്ന് അറിയില്ലെന്നാണ് അൻസിബ പറയുന്നത്. മോശം വസ്ത്രം ധരിച്ച് ഒരിക്കലും താൻ അഭിനയിക്കില്ലെന്നും അൻസിബ പറഞ്ഞു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് അൻസിബ വിവാദങ്ങളോടു പ്രതികരിച്ചത്.

'ഞാൻ എന്തിട്ടാലും ഉടൻ പറയും ഗ്ലാമറസ് ആയെന്ന്. അത് എന്തുകൊണ്ടാണെന്ന് എനിക്കു മനസിലാകുന്നില്ല. ഫുൾ സ്ലീവ് സൽവാറിട്ടാലും ദാവണി ഉടുത്താലും ഒക്കെ പ്രശ്‌നമാണ്. ഞാൻ ഇടുന്നതിനെക്കാൾ ഇറക്കം കുറഞ്ഞ സ്‌കർടിട്ട് പലരും അഭിനയിക്കുന്നുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്‌നവുമില്ല. ഞാൻ ആയതുകൊണ്ട് ആരും അക്‌സപ്റ്റ് ചെയ്യാത്തതാണോ എന്ന് അറിയില്ല. വൃത്തികെട്ട രീതിയിൽ ഡ്രസ്സ് ചെയ്ത് ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ല. ഇനിയൊട്ട് ചെയ്യുകയുമില്ല.'- അൻസിബ പറയുന്നു.

പറഞ്ചോതി എന്ന പുതിയ തമിഴ് ചിത്രത്തിൽ ഗ്ലാമറസായി എന്ന ആരോപണത്തോട് ഇങ്ങനെയാണ് അൻസിബ പ്രതികരിക്കുന്നത്: 'ഇതൊരു റെയ്‌നി സോങ് ആണ്. അതിനനുസരിച്ചുള്ള വേഷം മാത്രമേ ഞാൻ ഇട്ടിട്ടുള്ളു. ഫിലിം ചെയ്യുമ്പോൾ ഡയറക്ടർ പറയുന്നത് അനുസരിക്കണം. പറ്റില്ലെന്നു പറഞ്ഞാൽ മോള് വീട്ടിൽ പോയി ഇരുന്നു കൊള്ളാൻ പറയില്ലേ!'

ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബുദ്ധസന്യാസികൾക്കൊപ്പം നിൽക്കുന്ന അൻസിബയുടെ ചിത്രവും വിവാദമായിരുന്നു. ഫേസ്‌ബുക്കിൽ ഒരു ചിത്രവും പോസ്റ്റ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ ഈ നടി. തനിക്ക് പേഴ്‌സണലി ഫേസ്‌ബുക്ക് അക്കൗണ്ട് ഇല്ല എന്നാണ് അൻസിബ പറയുന്നത്. കംപ്യൂട്ടറിൽ നിന്ന് വളരെ അകലം പാലിക്കുന്ന ഒരാളാണ് താൻ. അതിനെക്കുറിച്ചുള്ള കൂടുതൽ അറിവുകളും എനിക്കില്ല. ലാപ്‌ടോപ്പ് തുറക്കുന്നത് ഗെയിം കളിക്കാൻ മാത്രമാണ്. അതും കുറച്ചു കഴിയുമ്പോൾ നിർത്തി വയ്ക്കും. ഫോട്ടോകളെല്ലാം ഒരു ഏജൻസിക്കാണ് അയച്ചു കൊടുക്കുന്നത്. ഷീ ടാക്‌സിയുടെ ഷൂട്ടിങ് സമയത്ത് ബുദ്ധസന്യാസികളുടെ ഒപ്പം നിന്ന് എടുത്ത ഫോട്ടോയാണ് വിവാദമായത്. ആ ഫോട്ടോ എടുത്ത സമയത്തു തന്നെ ഞാൻ ഏജൻസിക്ക് അയച്ചതാണ്. പക്ഷേ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ചേട്ടൻ ഫോട്ടോ പോസ്റ്റ് ചെയ്തത് മ്യാന്മറിൽ പ്രശ്‌നം നടന്ന സമയത്തായിരുന്നു. അതാണ് വിമർശനങ്ങൾ ഉണ്ടാക്കിയതെന്നു തോന്നുന്നുവെന്നും അൻസിബ പറഞ്ഞു.

പിന്നീട് താൻ തന്നെ വിളിച്ചു പറഞ്ഞ് ആ ചിത്രം ഡിലീറ്റ് ചെയ്യിച്ചു. ഫേസ്‌ബുക്ക് നോക്കാത്തതിനാൽത്തന്നെ വന്ന കമന്റുകളോ, പ്രശ്‌നങ്ങളോ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. പലരും എന്നോട് വിളിച്ചു പറഞ്ഞപ്പോഴാണ് അനിയന്റെ അക്കൗണ്ടിൽ കയറി ചെക്ക് ചെയ്തത്. വന്ന നെഗറ്റീവ് കമന്റുകളെല്ലാം ഫെയ്ക്ക് ഐഡിയിൽ നിന്നായിരുന്നു. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതും പരാതിപ്പെടാതിരുന്നതുമെന്നും നടി വ്യക്തമാക്കി.

ഇപ്പോൾ ചെമ്മീന്റെ മൂന്നാം ഭാഗത്തിൽ അഭിനയിക്കുകയാണ് അൻസിബ. ഷലോമി എന്ന കഥാപാത്രമാണ് അൻസിബ ചിത്രത്തിൽ ചെയ്യുന്നത്. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP