Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദൃശ്യം സിനിമയ്ക്കായി ഹെയർപിൻ വളവുകളുള്ള റോഡിലൂടെ വളരെ അനായാസമാണ് ലാലേട്ടൻ ഡ്രൈവ് ചെയ്തത്; ഞങ്ങൾക്ക് പേടി തോന്നിയെങ്കിലും 'ഇതൊക്കെ ഞാൻ എത്ര കണ്ടതാ' എന്ന മട്ടിൽ ആസ്വദിച്ചായിരുന്നു ലാലേട്ടന്റെ ഡ്രൈവിങ്; സിനിമ കഴിഞ്ഞാൽ തനിക്കും ഏറ്റവും ഇഷ്ടമുള്ള കാര്യം ഡ്രൈവിങ്; വാഹനവിശേഷങ്ങളും യാത്രവിശേഷങ്ങളും പങ്ക് വച്ച് അൻസിബ

ദൃശ്യം സിനിമയ്ക്കായി ഹെയർപിൻ വളവുകളുള്ള റോഡിലൂടെ വളരെ അനായാസമാണ് ലാലേട്ടൻ ഡ്രൈവ് ചെയ്തത്; ഞങ്ങൾക്ക് പേടി തോന്നിയെങ്കിലും 'ഇതൊക്കെ ഞാൻ എത്ര കണ്ടതാ' എന്ന മട്ടിൽ ആസ്വദിച്ചായിരുന്നു ലാലേട്ടന്റെ ഡ്രൈവിങ്; സിനിമ കഴിഞ്ഞാൽ തനിക്കും ഏറ്റവും ഇഷ്ടമുള്ള കാര്യം ഡ്രൈവിങ്; വാഹനവിശേഷങ്ങളും യാത്രവിശേഷങ്ങളും പങ്ക് വച്ച് അൻസിബ

മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച താരമാണ് അൻസിബ ഹസൻ. ബിഗ് സ്‌ക്രീനിൽ നിന്നും മിനിസ്‌ക്രീനിലേക്കെത്തിയ താരം പിന്നിട് മലയാളത്തിന് പുറമേ തമിഴ്, കന്നഡ ചിത്രങ്ങളിലും നിറഞ്ഞ് നില്ക്കുകയാണ്. ദൃശ്യം എന്ന ചിത്രം തുടക്കക്കാരിയായി എത്തിയ അൻസിബയുടെ കരിയറിൽ വഴിത്തിരിവായി മാറുകയായിരുന്നു. അടുത്തിടെ മനോരമയ്ക്ക് നല്കിയ അഭിമുഖത്തിൽ നടി തന്റെ യാത്രാനുഭവങ്ങളും ഡ്രൈവിങ് വിശേഷങ്ങളും പങ്ക് വയ്ക്കുകയുണ്ടായി.

തനിക്ക് സിനിമ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളിലൊന്ന് ഡ്രൈവിങ് തന്നെയാണെന്നാണ് അൻസിബ പറയുന്നത്. മാത്രമല്ല തന്റെ  പ്രിയ വാഹനം ഏതെന്നു ചോദിച്ചാൽ അത് ഔഡി എ4 ആണെന്നും നടി പറയുന്നു. ലാലേട്ടനൊപ്പം ദൃശ്യത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം നടി അഭിമുഖത്തിൽ പങ്ക് വച്ചു.

'ദൃശ്യത്തിലെ 'മാരിവിൽ' എന്ന പാട്ടിൽ ഞങ്ങൾ കുടുംബമായി ജീപ്പിൽ പോകുന്ന രംഗമുണ്ട്. ഹെയർപിൻ വളവുകളുള്ള റോഡിലൂടെ വളരെ അനായാസമാണ് ലാലേട്ടൻ ഡ്രൈവ് ചെയ്തത്. ഞങ്ങൾക്ക് പേടി തോന്നിയെങ്കിലും 'ഇതൊക്കെ ഞാൻ എത്ര കണ്ടതാ' എന്ന മട്ടിൽ ആസ്വദിച്ചായിരുന്നു ലാലേട്ടന്റെ ഡ്രൈവിംഗെന്ന് നടി ഓർക്കുന്നു. നേരത്തെ ഭ്രമരം എന്ന സിനിമയിലും ലാലേട്ടന്റെ ഡ്യൂപ്പില്ലാതെ ജീപ്പിൽ സ്റ്റണ്ട് ചെയ്തിട്ടുണ്ട്. ആ സീനുകൾ എത്ര സൂപ്പറാണ്' അൻസിബ പറഞ്ഞു.

മാത്രമല്ല 'തനിക്ക് നാല് ആങ്ങളമാരാണ്. നാലുപേരും വാഹനപ്രേമികൾ. അവരിലൂടെയാണ് എനിക്കും വാഹനങ്ങളോട് ഇഷ്ടം തോന്നിത്തുടങ്ങുന്നത്. ലൈസൻസ് എടുത്ത ശേഷം ഞാനും പതിയെ കാറിന്റെ ഡ്രൈവിങ് സീറ്റ് ചോദിച്ചു വാങ്ങി' അൻസിബ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP