Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെ പേരിലെത്തുന്ന മെസേജുകളും കോളുകളും തന്റേതല്ല; സ്ത്രീ ആരാധകർക്ക് മുന്നറിയിപ്പുമായി അനുരാഗ് കശ്യപ്; തനിക്ക് ഫേസ്‌ബുക്കിൽ അക്കൗണ്ടില്ലെന്നും നിലവിലുള്ളത വ്യാജ അക്കൗണ്ടുകളെന്നും ബോളിവുഡ് സംവിധായകൻ

തന്റെ പേരിലെത്തുന്ന മെസേജുകളും കോളുകളും തന്റേതല്ല; സ്ത്രീ ആരാധകർക്ക് മുന്നറിയിപ്പുമായി അനുരാഗ് കശ്യപ്; തനിക്ക് ഫേസ്‌ബുക്കിൽ അക്കൗണ്ടില്ലെന്നും നിലവിലുള്ളത വ്യാജ അക്കൗണ്ടുകളെന്നും ബോളിവുഡ് സംവിധായകൻ

ന്റെ വ്യാജ സോഷ്യൽമീഡിയ അക്കൗണ്ട് വഴി പൊറുതി മുട്ടിയിരിക്കുകയാണ് സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപ് . വ്യാജ അക്കൗണ്ട് നിരവധിയായതോടെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിലൂടെ താരം തന്നെ തന്റെ ആരാധകർക്കായി മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. തനിക്ക് ഫേസ്‌ബുക്കിൽ അക്കൗണ്ടില്ലെന്നും തന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചവർ താനാണെന്ന വ്യാജേന സ്ത്രീകളുമായി ഓൺലൈൻ സൗഹൃദങ്ങൾ സ്ഥാപിക്കുകയും വിദേശ നമ്പറുകളിൽ നിന്ന് അവരെ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നതായി തനിക്ക് അറിവു ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീൻഷോട്ടും സഹിതമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

എന്റെ വ്യാജ പ്രൊഫൈലുകൾ ഫേസ്‌ബുക്കിലുണ്ട്. അതൊന്നും തന്നെ എന്റേതല്ല. എനിക്ക് ഫേസ്‌ബുക്കിൽ അക്കൗണ്ടില്ല''- അനുരാഗ് കശ്യപ് പറയുന്നു. 'ഞാനെന്ന വ്യാജേന നിങ്ങൾക്ക് മേസേജ് അയയ്ക്കുന്ന വ്യക്തിയെ എത്രയും വേഗം ബ്ലോക്ക് ചെയ്യുക. വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് സ്ത്രീകൾക്ക് സന്ദേശങ്ങൾ അയയ്ക്കുക മാത്രമല്ല വിദേശ നമ്പറുകളിൽ നിന്ന് വിളിച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നുണ്ട് എന്ന വിവരവും ലഭിച്ചിട്ടുണ്ട്. ദയവു ചെയ്ത് അത്തരം സന്ദേശങ്ങളോടും ഫോൺവിളികളോടും പ്രതികരിക്കാതിരിക്കുക. അതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക. ഞാൻ ഇതുസംബന്ധിച്ച് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്'.

'യാത്രകളിലാണെങ്കിൽപ്പോലും ഞാൻ എന്റെ ഇന്ത്യൻ നമ്പർ മാത്രമേ ഉപയോഗിക്കാറുള്ളൂ'. തന്റെ പേരു പറഞ്ഞ് സ്ത്രീകൾക്ക് സന്ദേശമയച്ച വ്യാജന്റെ വാട്സാപ് സ്‌ക്രീൻഷോട്ടും പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ആരാധകർക്ക് മുന്നറിയിപ്പ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP