Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആസിഫ് അലിയുടെ അച്ഛനായി ബിജു മേനോൻ; അനുരാഗ കരിക്കിൻ വെള്ളത്തിന്റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

ആസിഫ് അലിയുടെ അച്ഛനായി ബിജു മേനോൻ; അനുരാഗ കരിക്കിൻ വെള്ളത്തിന്റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

സിഫ് അലിയും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്ന അനുരാഗ കരിക്കിൻ വെള്ളത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജ്,സന്തോഷ് ശിവൻ,ഷാജി നടേശ്വൻ,ആര്യ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

പുതുമുഖ സംവിധായകൻ റഹ്മാൻ ഖാലിദ് സംവിധാനം ചെയ്യുന്ന 'അനുരാഗ കരിക്കിൻ വെള്ളം' ഒരു റൊമാന്റിക് എന്റർടെയ്‌നറാണ്. ഛായാഗ്രാഹകനുംസംവിധായകനുമായ ഷൈജു ഖാലിദിന്റെ സഹോദരനാണ് റഹ്മാൻ.ചിത്രത്തിന്റെ ബിജുമേനോനും ആസിഫലിയും അച്ഛൻ മകൻവേഷങ്ങളിലാണ് എത്തുന്നത്.

അച്ഛനും മകനും തമ്മിലുള്ള അസാധാരണമായ ബന്ധമാണ് ചിത്രത്തിനാധാരം. മാത്രവുമല്ല ഇവർക്കൊപ്പം തന്നെ തുല്യപ്രാധാന്യമർഹിക്കുന്ന ഒരു സ്ത്രീകഥാപാത്രവും ചിത്രത്തിലുണ്ട്. ആശാശരത്തായിരിക്കും ഈ വേഷം അവതരിപ്പിക്കുകയെന്നാണ് പ്രാഥമിക വിവരം.അതേസമയം അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കെയാണെന്ന വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ തുടങ്ങും

നവീൻ ഭാസ്‌കറാണ് തിരക്കഥ. മാർട്ടിൻ പ്രക്കാട്ട് ചിത്രം എബിസിഡി, ഫഹദ് ഫാസിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ബോർബോൺ സ്ട്രീറ്റ് എന്നിവയ്ക്കു ശേഷം നവീൻ തിരക്കഥയെഴുതുന്ന ചിത്രമാണിത്.പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. ജിൻഷി ഖാലിദാണ് ഛായാഗ്രാഹകൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP