Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയിൽ ചെന്ന് വീഴും' എന്നിട്ട് ഫെമിനിസം മറ്റേത് എന്ന് പറഞ്ഞിറങ്ങും; ഇത് തനിക്ക് കിട്ടിയ അംഗീകാരമെന്ന് പറഞ്ഞ് സദാചാര വാദിയുടെ കമന്റ് പങ്കുവെച്ച് ഇഷ്‌കിന്റെ സംവിധായകൻ

പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയിൽ ചെന്ന് വീഴും' എന്നിട്ട് ഫെമിനിസം മറ്റേത് എന്ന് പറഞ്ഞിറങ്ങും; ഇത് തനിക്ക് കിട്ടിയ അംഗീകാരമെന്ന് പറഞ്ഞ് സദാചാര വാദിയുടെ കമന്റ് പങ്കുവെച്ച് ഇഷ്‌കിന്റെ സംവിധായകൻ

വാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്‌ക് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രം കൈകാര്യം ചെയ്യുന്ന സാമൂഹിക പ്രസക്തിയുള്ള വിഷയത്തെക്കുറിച്ച് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ ഉയരുമ്പോൾ സോഷ്യൽ മീഡിയയിൽ വന്ന കമന്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ.

ഇഷ്‌കിന്റെ സംവിധായകൻ അനുരാജ് മനോഹരാാണ് ആദ്യ ചിത്രത്തിന് കിട്ടിയ മഹത്തായ പുരസ്‌കാരം പങ്കുവച്ച് ഫേസ്‌ബുക്കിൽ കുറിച്ചത്. ഈ തെറിവിളി തന്നെയാണ് സിനിമയ്ക്ക് കിട്ടിയ വലിയ പുരസ്‌കാരമെന്നും സദാചാരക്കാർക്ക് കൊള്ളുന്നുണ്ടെന്നും അനുരാജ് വ്യക്തമാക്കുന്നു.

'പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയിൽ ചെന്ന് വീഴും.. എന്നിട്ട് ഫെമിനിസം എന്ന് പറഞ്ഞിറങ്ങും...', ഇതായിരുന്നു കമന്റ്. തന്റെ ഫേസ്‌ബുക്ക് പേജിൽ വന്ന കമന്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് 'ഒരവാർഡ് കിട്ടിയിട്ടുണ്ട്..കൊള്ളേണ്ടിടത്തുകൊള്ളുന്നുണ്ട്..', എന്നാണ് അനുരാജ് കുറിച്ചത്.

കേരളത്തിലെ സദാചാര പൊലീസിങ്ങിന്റെ കഥ പറയുന്ന ചിത്രമാണ് ഇഷ്‌ക്. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. കപട സദാചാരബോധവുമായി നടക്കുന്ന ഒരുകൂട്ടം ആളുകളെ കർശനമായി വിമർശിക്കുന്നു ഇഷ്‌ക്.

ഇഷ്‌കിലെ സച്ചിതാനന്ദൻ എന്ന ഷെയിന്റെ കഥാപാത്രം ഭൂരിപക്ഷം കാമുകന്മാരുടേയും പ്രതിനിധിയാണ്. നായികയായ വസു എന്ന കഥാപാത്രത്തിൽ ആൻ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. കൊച്ചി ഇൻഫോപാർക്കിൽ ഐ.ടി കമ്പനി ജീവനക്കാരനായ സച്ചിദാനന്ദ്, കാമുകി വസുധ എന്നിവരെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രയാണം. ഇരുവരും കാറിൽ ഒരു യാത്ര പോകുന്നതും രാത്രി അവർക്ക് സദാചാര പൊലീസുകാരിൽ നിന്ന് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP