Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനുഷ്‌ക ഷെട്ടി സൈസ് സീറോയ്ക്ക് വേണ്ടി തടി കുറയ്ക്കുമോ? അനുഷ്‌ക ആര്യ ജോഡി ചിത്രത്തിൽ ശ്രുതി ഹാസനും

അനുഷ്‌ക ഷെട്ടി സൈസ് സീറോയ്ക്ക് വേണ്ടി തടി കുറയ്ക്കുമോ? അനുഷ്‌ക ആര്യ ജോഡി ചിത്രത്തിൽ ശ്രുതി ഹാസനും

തെന്നിന്ത്യൻ താരം അനുഷ്‌കയും ആര്യയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് സൈസ് സീറോ. റൊമാന്റിക് കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി നടി തടി കുറയ്ക്കുമെന്നാണ് പുതിയ റിപ്പോർട്ട്. തമിഴ് തെലുങ്ക് ഭാഷകളിലായാകും ചിത്രം നിർമ്മിക്കുന്നത്.

ആര്യയും അനുഷ്‌കയും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്ന സൈസ് സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ ആരംഭിച്ചു കഴിഞ്ഞു. അനുഷ്‌ക സിനിമയുടെ സെറ്റിൽ ജോയ്ൻ ചെയ്തു. ആര്യ ഉടൻ തന്നെ ഷൂട്ടിങ്ങിനെത്തുമെന്നാണ് വാർത്തകൾ. ഉർവശിയും ഭരതും സിനിമയിൽ മുഖ്യ വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പേരു സൂചിപ്പിക്കും പോലെ സ്ത്രീകളുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ടതാണ് സിനിമ. പ്രകാശ് കോവലമുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുഷ്‌കയുടെ രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ചെന്നൈയിലും ഹൈദരാബാദിലുമായാണ് ചിത്രീകരണം നടക്കുകയെന്നും അണിയറ പ്രവർത്തകർ പറയുന്നു.

തെലുങ്കിലെ പ്രശസ്ത സംവിധായകൻ രാഘവേന്ദ്ര റാവുവിന്റെ മകൻ കോവെലാമുടി പ്രകാശാണ് ചിത്രത്തിന്റെ സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ശ്രുതി ഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.ആര്യയും അനുഷ്‌കയും ഇതിന് മുന്പ് സെൽവരാഘവൻ സംവിധാനം ചെയ്ത ഇരണ്ടാം ഉലഗം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.ഗുണശേഖർ സംവിധാനം ചെയ്ത രുദ്രമാദേവി, എസ്.എസ്. രാജ മൗലി സംവിധാനം ചെയ്യുന്ന ബാഹുബലി എന്നിവയാണ് അനുഷ്‌കയുടെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. അനുഷ്‌ക നായികയായ തമിഴ് ചിത്രം എന്നൈ അറിന്താൽ തിയെറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP