Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്യം പറഞ്ഞാൽ വളരെ എളുപ്പത്തിലാണ് ഞാൻ സിനിമയിൽ എത്തിയത്; ഒരുപാട് പേർ വർഷങ്ങളോളം പരിശ്രമിച്ചൊക്കൊയാണ് സിനിമയിൽ വരുന്നത്; അതിന്റെയൊരു കുറ്റബോധം എപ്പോഴും എന്റെ ഉള്ളിലുണ്ടാകും: മനസു തുറന്ന് അപർണ ബാലമുരളി

സത്യം പറഞ്ഞാൽ വളരെ എളുപ്പത്തിലാണ് ഞാൻ സിനിമയിൽ എത്തിയത്; ഒരുപാട് പേർ വർഷങ്ങളോളം പരിശ്രമിച്ചൊക്കൊയാണ് സിനിമയിൽ വരുന്നത്; അതിന്റെയൊരു കുറ്റബോധം എപ്പോഴും എന്റെ ഉള്ളിലുണ്ടാകും: മനസു തുറന്ന് അപർണ ബാലമുരളി

തിരുവനന്തപുരം: സിനിമയിലേക്ക് നിരവധി താരങ്ങൾ വന്നുപോകുന്ന കാലമാണിപ്പോൾ. ഇക്കൂട്ടത്തിൽ നായികയായി എത്തി ഇപ്പോഴും സിനിമയിൽ നിൽക്കുന്ന വ്യക്തിയാണ് അപർണ ബാലമുരളി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അവർ മലയാളികളുടെ പ്രിയതാരമായി മാറിയതും. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. എന്നാൽ യാതൊരു പരിശ്രമവും കൂടാതെ അനായാസമായി സിനിമയിൽ എത്തിയതിൽ തനിക്ക് കുറ്റബോധമുണ്ടെന്ന് താരം പറയുന്നു.

'ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിൽ എത്തിയ ആളാണ് ഞാൻ. സത്യം പറഞ്ഞാൽ വളരെ എളുപ്പത്തിലാണ് ഞാൻ സിനിമയിൽ എത്തിയത്. ഒരുപാട് പേർ വർഷങ്ങളോളം പരിശ്രമിച്ചൊക്കൊയാണ് സിനിമയിൽ വരുന്നത്. അതിന്റെയൊരു കുറ്റബോധം എപ്പോഴും എന്റെ ഉള്ളിലുണ്ടാകും.' -അപർണ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അപർണ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഒരു നല്ല അഭിനേതാവായി അറിയപ്പെടണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നും നായികയായി അവസരങ്ങളുള്ളപ്പോഴും മറ്റു കഥാപാത്രങ്ങളായുമെത്താൻ തനിക്ക് മടിയില്ലെന്നും താരം പറഞ്ഞു.

'അള്ള് രാമേന്ദ്രനിൽ ചാക്കോച്ചന്റെ സഹോദരിയുടെ കഥാപാത്രമാണ് എന്റേത്. ബിടെക്കിലാണെങ്കിലും നൂറ് ശതമാനം സ്‌ക്രീൻ സ്പേസ് ഉള്ള കഥാപാത്രമല്ലെങ്കിലും അത് ചെയ്യുന്നതിൽ എനിക്കൊരു സംതൃപ്തി തോന്നുന്നുണ്ട്',- അപർണ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP