Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർവോപരി പാലാക്കാരനിൽ ഹണിറോസിനു പകരം മഹേഷിന്റെ ജിംസി; മുത്തശി ഗദയ്ക്കു ശേഷം അപർണ ബാലമുരളി എത്തുന്നത് അനൂപ് മേനോന്റെ നായികയായി

സർവോപരി പാലാക്കാരനിൽ ഹണിറോസിനു പകരം മഹേഷിന്റെ ജിംസി; മുത്തശി ഗദയ്ക്കു ശേഷം അപർണ ബാലമുരളി എത്തുന്നത് അനൂപ് മേനോന്റെ നായികയായി

നവാഗതനായ വേണു ഗോപൻ സംവിധാനം ചെയ്യുന്ന സർവോപരി പാലാക്കരനിൽ ഹണി റോസിനു പകരം എത്തുന്നത് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ഒറ്റച്ചിത്രത്തിലെ ജിംസിയുടെ വേഷത്തിലൂടെ ഏറെ ശ്രദ്ധേയയായ അപർണ ബാലമുരളി മുത്തശ്ശി ഗദ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

എന്നാൽ മുത്തശ്ശി ഗദ തിയേറ്ററിൽ എത്തുന്നതിന് മുമ്പേ അപർണ മറ്റൊരു ചിത്രത്തിനും ഡേറ്റ് കൊടുത്തു. സർവ്വോപരി പാലക്കാരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സാമൂഹിക പ്രവർത്തകയുടെ വേഷത്തിലാണ് അപർണ എത്തുന്നത്. നേരത്തെ ഹണി റോസിനെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ഹണി റോസ് മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാൽ ചിത്രത്തിൽ നിന്ന് പിന്മാറി. പകരം അപർണ ബാലമുരിളിയെ പരിഗണിക്കുകയായിരുന്നു.

അനൂപ് മേനോനും മിയയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ജോസ് കെ മാണി എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അനൂപ് മേനോന്. മഹേഷിന്റെ പ്രതികാരത്തലൂടെ ശ്രദ്ധേയനായ അലൻസിയറും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP