Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരാതി പോസ്റ്റ് വഴിയും ഇമെയിൽ വഴിയും പരാതി അയച്ചിട്ടുണ്ട്; അഞ്ച് ദിവസം മുമ്പ് മോഹൻലാൽ വിളിച്ച് പറഞ്ഞത് പരാതി ലഭിച്ചിട്ടില്ലെന്ന്; അപമര്യാദയായി പെരുമാറിയതിൽ അലൻസിയർ പരസ്യമായി മാപ്പ് പറയണമെന്ന് നടി ദിവ്യ ഗോപിനാഥ്; ദിവ്യയുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമെന്ന് അലൻസിയർ

പരാതി പോസ്റ്റ് വഴിയും ഇമെയിൽ വഴിയും പരാതി അയച്ചിട്ടുണ്ട്; അഞ്ച് ദിവസം മുമ്പ് മോഹൻലാൽ വിളിച്ച് പറഞ്ഞത് പരാതി ലഭിച്ചിട്ടില്ലെന്ന്; അപമര്യാദയായി പെരുമാറിയതിൽ അലൻസിയർ പരസ്യമായി മാപ്പ് പറയണമെന്ന് നടി ദിവ്യ ഗോപിനാഥ്; ദിവ്യയുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമെന്ന് അലൻസിയർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആഭാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടിയിൽ നടൻ അലൻസിയറിൽ നിന്ന് ദുരനുഭവം നേരിട്ടിരുന്നുവെന്ന് തുറന്നു പറഞ്ഞ നടി ദിവ്യ ഗോപിനാഥ് വീണ്ടും പരാതി ഉന്നയിച്ച് രംഗത്ത്. മീടൂ മൂവ്‌മെന്റിന്റെ ഭാഗമായി താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയ കാരണങ്ങൾ കൊണ്ടാണ് ദിവ്യ രംഗത്തുവന്നത്. അലൻസിയറുമായിട്ടുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടില്ലെന്നും തന്റെ പരാതി ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്നും ദിവ്യ ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അഞ്ച് ദിവസങ്ങൾക്ക് മുൻപ് അമ്മ പ്രസിഡന്റ് മോഹൻലാൽ വിളിച്ച് തന്റെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. പരാതി പോസ്റ്റ് വഴിയും ഇ മെയിൽ വഴിയും അയച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അത് അവിടെ കിട്ടാത്തതെന്നറിയില്ലെന്നും തന്നെ വിളിച്ചത് മറ്റ് സമ്മർദങ്ങൾ ഉള്ളതുകൊണ്ടാണെന്ന് കരുതുന്നുവെന്നും അവർ പറഞ്ഞു.

എനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത് എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. ഡബ്ല്യുസിസിയെ പിന്തുണച്ച പലരും നേരിട്ട പോലെ ഞാനും ഒരു അനൗദ്യോഗിക വിലക്ക് നേരിടുന്നുണ്ട്. അമ്മയിൽ നിന്ന് പുറത്തു വന്ന നടിമാരെ ചിത്രങ്ങളിൽ കാസ്റ്റ് ചെയ്യരുതെന്ന് ഫിലിം ഗ്രൂപ്പുകളിൽ നിർദ്ദേശം നൽകുന്നുണ്ട്. അലൻസിയർ പരസ്യമായി മാപ്പ് പറയണമെന്നതാണ് ആവശ്യം. അത് മോഹൻലാലിനെ അറിയിച്ചു. അലൻസിയറുമായി അക്കാര്യം സംസാരിക്കാമെന്നും മീറ്റിങ് വിളിക്കാമെന്നും മോഹൻലാൽ വാക്ക് നൽകി എന്നാൽ അഞ്ചു ദിവസമായിട്ടും അതിൽ മറുപടി ഉണ്ടായിട്ടില്ലെന്നും ദിവ്യ കൂട്ടിച്ചേർത്തു.

എന്നാൽ ദിവ്യയുമായുള്ള പ്രശനം മുമ്പേ പരിഹരിച്ചതാണെന്നും ദിവ്യയോട് മാപ്പു പറഞ്ഞുവെന്നും അലൻസിയർ പറയുന്നു. അമ്മ പരാതിയുടെ പേരിൽ ഇതുവരെ സമീപിച്ചിട്ടില്ല. പക്ഷേ താൻ ഒരു പാഠം പഠിച്ചുവെന്നും അത് പോസിറ്റീവായി എടുക്കുമെന്നും അലൻസിയർ 'ടൈംസ് ഓഫ് ഇന്ത്യ'യോട് പറഞ്ഞു. ഞാൻ എപ്പോഴും ലിംഗഭേദമില്ലാതെയും മോശം ഉദ്ദേശമില്ലാതെയുമാണ് സഹപ്രവർത്തകരോട് പെരുമാറിയിട്ടുള്ളത്. ദിവ്യയോടും അങ്ങനെ തന്നെയാണ്. അത് ദിവ്യക്ക് കംഫർട്ടബിൾ അല്ല എന്നു കണ്ടപ്പോൾ ഞാൻ അതിൽ മാപ്പു പറയുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. തുടർന്നും ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. എന്നാൽ ഒന്നര വർഷത്തിന് ശേഷം ആ വിഷയം ഉയർത്തിക്കൊണ്ടി വന്നത് ഞെട്ടലാണുണ്ടാക്കിയത്. അതിന്റെ ഉദ്ദേശ്യ ശുദ്ധിയിൽ എനിക്ക് സംശയമുണ്ട്. അലൻസിയർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP