Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടകത്തിൽ നിന്ന് സിനിമയിലെത്തിയപ്പോൾ കൃത്യസമയത്ത് വയറു നിറയെ ഭക്ഷണം കഴിക്കുന്നുവെന്നതാണ് പ്രധാന മാറ്റം; പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാനായതും പുതിയ ഫ്‌ളാറ്റും വീടുമൊക്കെ സ്വന്തമാക്കിയതും സിനിമയിലൂടെ; സിനിമ സമ്മാനിച്ച സൗഭാഗ്യങ്ങളെക്കുറിച്ച്‌ അപ്പാനി ശരത്‌ മനസ് തുറക്കുമ്പോൾ

നാടകത്തിൽ നിന്ന് സിനിമയിലെത്തിയപ്പോൾ കൃത്യസമയത്ത് വയറു നിറയെ ഭക്ഷണം കഴിക്കുന്നുവെന്നതാണ് പ്രധാന മാറ്റം; പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാനായതും പുതിയ ഫ്‌ളാറ്റും വീടുമൊക്കെ സ്വന്തമാക്കിയതും സിനിമയിലൂടെ; സിനിമ സമ്മാനിച്ച സൗഭാഗ്യങ്ങളെക്കുറിച്ച്‌ അപ്പാനി ശരത്‌ മനസ് തുറക്കുമ്പോൾ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അംഗമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് കടന്നുവന്ന നടനാണ് അപ്പാനി ശരത്.ചിത്രത്തിൽ അപ്പാനി രവി എന്ന കഥാപാത്രത്തെയായിരുന്നു ശരത് അവതരിപ്പിച്ചത്. ഇതോടെ ശരത്തിന്റെ പേര് അപ്പാനി ശരത് എന്നായി മാറുകയായിരുന്നു. ആദ്യ ചിത്രത്തിന് ശേഷം കൈനിറെയ ചിത്രങ്ങളുമായി നടൻ തിരക്കിലാണ്. അംഗമാലി ഡയറിക്ക് ശേഷം ലാൽജോസിന്റെ സംവിധാനത്തിൽ എത്തിയ വെളിപാടിന്റെ പുസ്തകത്തിൽ ഫ്രാൻക്ലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമൺ, സന്തോഷ് നായർ സംവിധാനം ചെയ്യ്ത സച്ചിൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴ് സിനിമാതാരം വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ശരത് തമിഴ് സിനിമയിലും അഭിനയിച്ചു.

സിനിമയിൽ തുടക്കകാലത്ത് തന്നെ മണിരത്‌നത്തെപ്പോലുള്ള സംവിധായകനൊപ്പം ജോലി ചെയ്യാൻ സാധിച്ചത് അപ്പാനി ശരതിന് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നായിരുന്നു. ഇുപ്പോൾ ഓട്ടോ ശങ്കർ എന്ന വെബ് സീരീസിലൂടെ തമിഴിൽ പുതിയ ഉയരങ്ങൾ വെട്ടിപ്പിടിക്കാനൊരുങ്ങുകയാണ് നടൻ. ഇതിനിടെ മാതൃഭൂമി സ്റ്റാര്ആൻഡ് സ്‌റ്റൈലിന് നല്കിയ അഭിമുഖത്തിൽ സിനിമ നല്കിയ സൗഭാഗ്യങ്ങളെക്കുറിച്ച് നടൻ മന്‌സ തുറന്നു.

നാടകത്തിൽ നിന്ന് സിനിമയിലെത്തിയപ്പോഴുള്ള മാറ്റം എന്താണെന്ന് ചോദിച്ചാൽ കൃത്യസമയത്ത് വയറു നിറയെ ഭക്ഷണം കഴിക്കുന്നുവെന്നാണ്. നാടകം ഓട്ടമാണ്. ഒരു സ്‌റ്റേജില്‌നിന്ന് മറ്റൊരു സ്‌റ്റേജിലേക്ക്. ഭക്ഷണം കഴിച്ചാൽ മാത്രമേ കഴിച്ചു അത്രയേ പറയാനാകൂ. സിനിമയിലും ചിലപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. കൃത്യസമയത്ത് ഷൂട്ട് തീർക്കാൻ ദിവസം മുഴുവൻ ഷൂട്ട് ചെയ്യും. ഡ്യൂപ്പൊന്നും ഇടാതെയാണ് ഞാന്‌ഫൈറ്റ് ചെയ്യാറുള്ളത്. എന്നാൽ പോലും വിശ്രമിക്കാന്‌സമയം കിട്ടാറുണ്ട്.

പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാനായത് സിനിമ നല്കിയ സൗഭാഗ്യങ്ങൾ കൊണ്ടാണെന്നും അല്ലെങ്കിൽ ്പണയം പ്രണയമായി തന്നെ അവസാനിക്കുമായിരുന്നു. പുതിയ വീടും ഫ്‌ളാറ്റുമൊക്കെ സ്വന്തമാക്കി. അച്ഛനും അമ്മയും ഭാര്യയും എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു. ഇതൊക്കെ സിനിമ എനിക്ക് തന്നതാണ്- അപ്പാനി ശരത് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP