Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർച്ചന കവിയുടെ വിവാഹം കൊച്ചിയിൽ നടന്നിട്ടും സിനിമാക്കാർ വിട്ടു നിന്നു; ആശംസകളുമായി എത്തിയത് റീമയും ആൻ അഗസ്റ്റിനും മാത്രം; ആദ്യം നിരസിച്ച സുഹൃത്തിനെ തന്നെ കെട്ടി ഡൽഹിയിൽ വാസമുറപ്പിച്ച് അർച്ചന

അർച്ചന കവിയുടെ വിവാഹം കൊച്ചിയിൽ നടന്നിട്ടും സിനിമാക്കാർ വിട്ടു നിന്നു; ആശംസകളുമായി എത്തിയത് റീമയും ആൻ അഗസ്റ്റിനും മാത്രം; ആദ്യം നിരസിച്ച സുഹൃത്തിനെ തന്നെ കെട്ടി ഡൽഹിയിൽ വാസമുറപ്പിച്ച് അർച്ചന

കൊച്ചി: ടെലിവിഷൻ താരമായി വന്ന് സിനിമയിൽ ചുവടുറപ്പിച്ച നടിയാണ് അർച്ചന കവി. ലാൽ ജോസിന്റെ നീലത്താമരയിലെ നായികയായി മലയാളികളുടെ പ്രിയനായികയായി മാറിയ ഈ ഡൽഹിക്കാരിയുടെ വിവാഹം ഇന്നലെ കൊച്ചിയിൽ വച്ചാണ് നടന്നത്. എല്ലാവർക്കും ഒരു സെക്കൻഡ് ചാൻസ് ഉണ്ടെന്ന് പറയുന്നതു പോലെയായിരുന്നു ഹാസ്യാവതാരകനും സംഗീതജ്ഞനുമായ അബിഷ് മാത്യുവിനെ അർച്ചന വിവാഹം ചെയ്തത്. ആദ്യം വിവാഹാഭ്യർത്ഥന നിരസിച്ചെങ്കിലും പിന്നീട് അർച്ചന തന്നെ സുഹൃത്തിനെ വിവാഹം ചെയ്യാൻ സമ്മതം മൂളുകയായിരുന്നു. വർഷങ്ങളായി പരിചയമുള്ള സുഹൃത്തുക്കളായിരുന്നും അബീഷും അർച്ചനയും.

ഡൽഹിയിലാണ് താമസമെങ്കിലും കൊച്ചിയിൽ വച്ചായിരുന്നു മലയാളി താരത്തിന്റെ വിവാഹം. എന്നാൽ, കൊച്ചിയിൽ വച്ചാണ് വിവാഹമെങ്കിലും സിനിമാരംഗത്തുള്ള ചുരുക്കം ചിലർ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ബോൾഗാട്ടി പാലസിൽ നടന്ന റിസപ്ഷൻ പരിപാടിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. സിനിമാരംഗത്തു നിന്ന് റിമ കല്ലിങ്കൽ, ആൻഅഗസ്റ്റിൻ, മാളവിക തുടങ്ങിയവർ ആശംസകൾ നേർന്നെത്തി.

എ.ഐ.ബി റോസ്റ്റ് ക്‌നോക്ഔട്ട് എന്ന പരിപാടിയിലൂടെയാണ് അബിഷ് പ്രശസ്തനാകുന്നത്. കഴിഞ്ഞ ഒക്ടോബർ 31ന് ഡൽഹിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. അർച്ചനയും അബിഷും ബാല്യകാല സുഹൃത്തുക്കളാണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച എഐബി റോസ്റ്റിൽ പങ്കെടുത്ത മലയാളിയാണ് സംഗീതജ്ഞൻ കൂടിയാണ് അബിഷ്. ഇരുവരും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. അർച്ചന ആദ്യം പ്രൊപ്പോസൽ നിരസിച്ചിരുന്നു. പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു.

റേഡിയോ ജോക്കിയായി കരിയർ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗായകൻ, നടൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കണ്ണൂർ സ്വദേശിയും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളാണ് അർച്ചന. മമ്മി ആൻഡ് മി, സാൾട്ട് ആൻഡ് പെപ്പർ, ഹണി ബീ, നാടോടി മന്നൻ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അർച്ചന അഭിനയിച്ചിട്ടുണ്ട്. ഡൽഹിയിൽ തന്നെ താമസിക്കാനാണ് ഇരുവരും ഒരുങ്ങുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP