Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അർച്ചനാ കവിക്ക് പ്രണയസാഫല്യം; സ്റ്റേജ് ഷോ ആർട്ടിസ്റ്റ് അബീഷ് മാത്യുവുമായി വിവാഹം ഉടൻ; ഇരുവരും ഡൽഹിയിൽ ജനിച്ചു വളർന്നവർ

അർച്ചനാ കവിക്ക് പ്രണയസാഫല്യം; സ്റ്റേജ് ഷോ ആർട്ടിസ്റ്റ് അബീഷ് മാത്യുവുമായി വിവാഹം ഉടൻ; ഇരുവരും ഡൽഹിയിൽ ജനിച്ചു വളർന്നവർ

മുംബൈ: ലാൽജോസ് ഒരുക്കിയ നീലത്താമരയുടെ രണ്ടാം പതിപ്പിലൂടെ മലയാളിയുടെ മനസ്സിലേക്ക് കടന്നുവെന്ന നടി അർച്ചനാ കവിക്ക് പ്രണയ സാഫല്യം. കളിക്കൂട്ടുകാരനായ അബീഷ് മാത്യുവുമായുള്ള അർച്ചനാ കവിയുടെ വിവാഹം ഉടൻ നടക്കും. സോളോ കോമഡി സ്‌റ്റേജ് ഷോകളിലൂടെ പ്രശസ്തനായ അബീഷ് മാത്യുവാമായുള്ള ഏറെ നാളത്തെ പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്.

അർച്ചനയെപ്പോലെ ഡൽഹിയിൽ ജനിച്ചു വളർന്നയാളാണ് അബീഷ് മാത്യുവും. കോട്ടയം സ്വദേശിയാണ്. റേഡിയോ ജോക്കിയായി കരിയർ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് പ്രശസ്തനായത്. ഗായകൻ, നടൻ എന്ന നിലയിലും തിളങ്ങിയ അബീഷ് ചില ബോളിവുഡ് സിനിമകളിലും അഭിനയിച്ചു. മുംബയിലാണ് താമസം. അർച്ചനയും അബീഷും തമ്മിൽ ഏറെ നാളത്തെ പരിചയമുണ്ട്. പരിചയം പ്രണയത്തിന് വഴിമാറുകയായിരുന്നു. ഇത് കുടുംബങ്ങളും അംഗീകരിച്ചതോടെ വിവാഹത്തിലേക്ക് കാര്യങ്ങളെത്തി.

ഡിസംബറിൽ വിവാഹ നിശ്ചയവും ജനുവരിയിൽ വിവാഹവും നടത്താനാണ് തീരുമാനം. എന്നാൽ വിവാഹ ദിവസം വീട്ടുകാർ തത്ക്കാലം രഹസ്യമായി വച്ചിരിക്കുകയാണ്. കേരളത്തിലാകും വിവാഹമെന്നാണ് സൂചന. എന്നാൽ സ്വകാര്യത നിലനിർത്തുന്ന തരത്തിലേക്ക് ചടങ്ങ് സംഘടിപ്പിക്കുമെന്നാണ് സൂചന. വിവാഹ ശേഷവും അഭിനയ രംഗത്ത് അർച്ചന ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. നീലത്താമരയെന്ന സൂപ്പർ ഹിറ്റിൽ അഭിനയിച്ച ശേഷം ഒരു വർഷത്തോളം അർച്ചനാ സിനിമയിൽ സജീവമായിരുന്നില്ല. ഈയിടെയാണ് വീണ്ടും വെള്ളിത്തിരിയിൽ മടങ്ങിയെത്തിയത്.

കോട്ടയം രാമപുരം സ്വദേശിയും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളായ അർച്ചന പഠിച്ചത് ഡൽഹിയിലാണ്. അച്ഛനും അമ്മയ്ക്കും ഡൽഹിയിലായിരുന്നു ജോലി. ടെലിവിഷൻ അവതാരികയായി പ്രവർത്തിക്കുമ്പോഴാണ് എം ടി. വാസുദേവൻ നായർ രചിച്ച് ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിൽ അവസരം ലഭിക്കുന്നത്. അതിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ മലയാളികൾ രണ്ടും കൈയും നീട്ടി സ്വീകരിച്ചു.

പിന്നീട് 14ഓളം മലയാളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച അർച്ചനയ്ക്ക് രണ്ട് തമിഴ് സിനിമകളിലും ഒരു തെലുങ്കു സിനിമയിലും അവസരം ലഭിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP