Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എനിക്കൊരു പ്രണയമുണ്ട്, അത് സത്യം തന്നെയാണ്; 36കാരിയായ യുവതി തൃശ്ശൂർ സ്വദേശിനിയാണ് കാമുകി; ആക്ഷൻ ഹീറോ ബിജുവിന്റെ ഷൂട്ടിങ് സൈറ്റിൽ വെച്ചു കണ്ടുമുട്ടി അടുപ്പത്തിലായി; പുതിയ സിനിമ പുറത്തിറങ്ങിയ ശേഷം പേരു വെളിപ്പെടുത്തും; പ്രണയ വിവാഹം ഉടൻ തന്നെ ഉണ്ടാകും: ശുഭവാർത്ത മറുനാടനോട് പങ്കുവെച്ച് അരിസ്റ്റോ സുരേഷ്

എനിക്കൊരു പ്രണയമുണ്ട്, അത് സത്യം തന്നെയാണ്;  36കാരിയായ യുവതി തൃശ്ശൂർ സ്വദേശിനിയാണ് കാമുകി; ആക്ഷൻ ഹീറോ ബിജുവിന്റെ ഷൂട്ടിങ് സൈറ്റിൽ വെച്ചു കണ്ടുമുട്ടി അടുപ്പത്തിലായി; പുതിയ സിനിമ പുറത്തിറങ്ങിയ ശേഷം പേരു വെളിപ്പെടുത്തും; പ്രണയ വിവാഹം ഉടൻ തന്നെ ഉണ്ടാകും: ശുഭവാർത്ത മറുനാടനോട് പങ്കുവെച്ച് അരിസ്റ്റോ സുരേഷ്

എം എസ് ശംഭു

തിരുവനന്തപുരം: ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ എത്തി മുത്തേ പൊന്നെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ താരമാണ് അരിസ്റ്റോ സുരേഷ്. ചുമട്ടുതൊഴിലാളിയിൽ നിന്ന് മോഹൻലാൽ അവതാരകനായ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലേക്ക് വരെയുള്ള താരത്തിന്റെ വളർച്ച അതിശയിപ്പിക്കും വിധമായിരുന്നു. ഇടയ്ക്ക് അരിസ്റ്റോ സുരേഷ് വിവാഹിതനാകാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ എത്തിയിരുന്നെങ്കിലും താരം അത് നിഷേധിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് പ്രണയമുണ്ടെന്നും ഉടൻ വിവാഹിതനാകുമെന്നും സുരേഷ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

 

ഒറ്റ ഗാനത്തിലൂടെ മലയാളി മനസിൽ ചേക്കേറിയ കലാകാരനാണ് അരിസ്റ്റോ സുരേഷ്. കലാപാരമ്പര്യമോ സംഗീതപഠനമോ ഇല്ലാതിരുന്നിട്ടും പാട്ടുകൾ തന്റേതായ രീതിയിൽ പാട്ടുകൾ ചിട്ടപ്പെടുത്തി പാടിയാണ് അരിസ്റ്റോ മലയാളികളെ കൈയിലെടുത്തത്. ആക്ഷൻ ഹീറോ ബിജുവിലെ മുത്തേ പൊന്നേ പിണങ്ങല്ലെ എന്ന പാട്ടിന് പിന്നാലെ അരിസ്റ്റോ സുരേഷും പ്രശസ്തനായി. തുടർന്ന് ഒട്ടെറെ ചിത്രങ്ങളിലും ബിഗ്ബോസ് ഷോയിലുമെല്ലാം അരിസ്റ്റോ സുരേഷ് എത്തി. ഷോയിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് താരം വിവാഹിതനാകാൻ പോകുന്നുവെന്ന് വാർത്തകൾ എത്തിയത്.

എന്നാൽ ഈ വ്യാജ വാർത്തകൾക്കെതിരെ താരം ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. പക്ഷേ ഇപ്പോൾ 49കാരനായ താരം താൻ പ്രണയത്തിലാണെന്നും തന്റെ സിനിമ കഴിഞ്ഞാൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ നിവിൻപോളി നായകനായി എത്തിയ ആക്ഷൻ ഹീറോ ബിജു സിനിമയുടെ സെറ്റിൽ വച്ചാണ് താൻ തന്റെ പ്രണയിനിയെ കണ്ടുമുട്ടിയെന്നാണ് അരിസ്റ്റോ സുരേഷ് പറയുന്നത്.

36കാരിയായ യുവതി തൃശ്ശൂർ സ്വദേശിനിയാണ്. എന്നാൽ പേരുവിവരങ്ങൾ ഇപ്പോൾ പുറത്ത്പറയാൻ നിർവാഹമില്ലെന്നാണ് സുരേഷ് പറഞ്ഞത്. യുവതിയെ ആദ്യമായി കണ്ടുമുട്ടിയത് ആക്ഷൻ ഹീറോ ബിജു എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു. നിരവധി ബിസിനസുകളുള്ള പ്രണയിനി ക്യാൻീൻ നടത്തിപ്പുകാരിയായിട്ടാണ് ആക്ഷൻ ഹീറോ ബിജു സെറ്റിലെത്തിയതെന്നും സുരേഷ് പറയുന്നു. ആദ്യം തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയാമായി മാറുകയായിരുന്നെന്നാണ് സുരേഷ് പറയുന്നത്.

സിനിമ പുറത്തിറങ്ങിയത് 2016ലാണ് കഴിഞ്ഞ മൂന്ന് വർഷമായി തുടങ്ങിയ പ്രേമം ഇപ്പോഴും നല്ല രീതിയിൽ തുടരുന്നെന്നാണ് സുരേഷ് പറയുന്നത്. ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ അവസാന ഘട്ട മത്സരാർത്ഥിയായി മത്സരിച്ചാണ് അരിസ്റ്റോ സുരേഷ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി മാറിയത്. ബിഗ്‌ബോസ് വേദിയിൽ സുരേഷിനെ കേന്ദ്രറോളിലെത്തിച്ച് രാജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പി പ്രഖ്യാപിക്കുകയും ചെയ്തു. ചിത്രത്തിൽ നായികാ റോളിലെത്തുന്നത് നിത്യാ മേനോനാണ്.

ചിത്രത്തിന്റെ മുന്നൊരുക്കങ്ങൾ നടക്കുകയാണെന്നും സുരേഷ് പറയുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം ഭാര്യയാകാൻ പോകുന്ന യുവതിയെ പറ്റി താൻ ഔദ്യോഗികമായി എല്ലാവരേയും അറിയിക്കുമെന്നാണ് സുരേഷിന്റെ പ്രതികരണം. അതുവരെ അത് വെളിപ്പെടുത്തില്ലെന്ന് യുവതിക്ക് നൽകിയ വാക്കാണെന്നും സുരേഷ് മലയാളി ലൈഫിനോട് പറഞ്ഞു. ദിവസേന വിളിക്കാറുണ്ടെന്നും നന്നായി പാട്ടുപാടുന്ന പുള്ളിക്കാരിക്കായി താൻ പാട്ടുകൾ എഴുതി നൽകാറുണ്ടെന്നും അരിസ്റ്റോ സുരേഷ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP