Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹരിശ്രീ അശോകന്റെ മകന് വിവാഹം; സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ അർജുൻ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വിവാഹം ഡിസംബർ രണ്ടിന്; വധു ഇൻഫോ പാർക്ക് ഉദ്യോഗസ്ഥ; വൈറലായി ചിത്രങ്ങളും വീഡിയോയും

ഹരിശ്രീ അശോകന്റെ മകന് വിവാഹം; സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ അർജുൻ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വിവാഹം ഡിസംബർ രണ്ടിന്; വധു ഇൻഫോ പാർക്ക് ഉദ്യോഗസ്ഥ; വൈറലായി ചിത്രങ്ങളും വീഡിയോയും

രിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ വിവാഹിതനാകുന്നു. ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശിനി നികിതയാണ് വധു. ഞായറാഴ്ച രാവിലെ എറണാകുളത്ത് വെച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഡിസംബർ രണ്ടിന് എറണാകുളത്ത് വച്ചാണ് വിവാഹം.

മലയാളത്തിൽ തന്റേതായ കൈയൊപ്പ് പതിച്ച നടനാണ് ഹരിശ്രീ അശോകൻ. ഒട്ടേറെ ചിത്രങ്ങളിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയ നടന്റെ മകൻ അർജുൻ അശോകനും സിനിമയിൽ ചുവടുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

അമൽനീരദ് ചിത്രമായ വരത്തനിൽ ശ്രദ്ധേയമായ വില്ലൻ കഥാപാത്രത്തെ അർജുൻ അവതരിപ്പിച്ചിരുന്നു. വളരെ മികച്ച പ്രതികരണമാണ് കഥാപാത്രത്തിന് ലഭിച്ചത്. ആസിഫ് അലി നായകനായ മന്ദാരത്തിൽ ആസിഫലിയുടെ സുഹൃത്തിന്റെ വേഷത്തിലും അർജുൻ എത്തിയിരുന്നു.

അശോകനും ഭാര്യ പ്രീതക്കും ഒരു മകൾ കൂടിയുണ്ട്. മകൾ ശ്രീക്കുട്ടിയുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP