Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അച്ഛന്റെ രണ്ടാം ഭാര്യയെന്ന് മാത്രം ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്ന അർജുൻ മരണ വാർത്തയോട് പ്രതികരിച്ചത് 'അമ്മ' എന്ന് വിളിച്ച്; സിനിമ ഷൂട്ടിങ് നിർത്തിവെച്ച് അച്ഛനോടൊപ്പം നെടുംതൂണായി നിന്നു; മരണശേഷമുള്ള ചടങ്ങുകളിലും അർധസഹോദരി ജാൻവിയെ ആശ്വസിപ്പിക്കാനും മുൻപന്തിയിൽ; എല്ലാ പിണക്കവും മറന്ന് മരണാനന്തര കർമ്മങ്ങളിൽ മുന്നിൽ നിന്ന അർജുൻ കപൂർ മാതൃകയെന്ന് ബോളിവുഡ്

അച്ഛന്റെ രണ്ടാം ഭാര്യയെന്ന് മാത്രം ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്ന അർജുൻ മരണ വാർത്തയോട് പ്രതികരിച്ചത് 'അമ്മ' എന്ന് വിളിച്ച്; സിനിമ ഷൂട്ടിങ് നിർത്തിവെച്ച് അച്ഛനോടൊപ്പം നെടുംതൂണായി നിന്നു; മരണശേഷമുള്ള ചടങ്ങുകളിലും അർധസഹോദരി ജാൻവിയെ ആശ്വസിപ്പിക്കാനും മുൻപന്തിയിൽ; എല്ലാ പിണക്കവും മറന്ന് മരണാനന്തര കർമ്മങ്ങളിൽ മുന്നിൽ നിന്ന അർജുൻ കപൂർ മാതൃകയെന്ന് ബോളിവുഡ്

മുംബൈ: ബോളിവുഡ് ഒന്നടങ്കം ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ബോണി കപൂറിന്റെ മകനും നടനുമായ അർജുൻ കപൂറിനാണ് സമൂഹമാധ്യമങ്ങളും ആരാധകരും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നത്. പിണക്കമെല്ലാം മറന്ന് ഈ അവസരത്തിൽ അച്ഛനും രണ്ട് മക്കൾക്കുമൊപ്പം നെടുംതൂണായി നിന്ന അദ്ദേഹം എല്ലാവർക്കും മാതൃകയാണെന്ന് ഏവരും ചൂണ്ടിക്കാട്ടുന്നു.

ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അർജുൻ കപൂർ. ബോണി കപൂറിന്റെ ആദ്യ ഭാര്യയും തന്റെ അമ്മയുമായ മോനയുടെ വിവാഹ ജീവിതം തകരാൻ കാരണം ശ്രീദേവിയാണെന്ന് അർജുൻ കപൂർ വിശ്വസിച്ചിരുന്നു. എന്നാൽ ശ്രീദേവിയുടെ വിയോഗ വാർത്ത അറിഞ്ഞ് പിണക്കം മറന്ന് അർജുൻ കപൂർ ബോണി കപൂറിന്റെ സഹോദരൻ അനിൽ കപൂറിന്റെ വസതിയിലെത്തി അനുശോചനം അറിയിച്ചു. അർധസഹോദരിയായ ജാൻവിയെ നേരിൽ കണ്ട് അർജുൻ ആശ്വസിപ്പിച്ചിരുന്നു. കൂടാതെ ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാൻ അച്ഛൻ ബോണി കപൂറിനൊപ്പം അർജുനും ദുബായിലെത്തിയിരുന്നു.

അച്ഛന്റെ രണ്ടാം ഭാര്യയെന്ന് മാത്രം ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്ന അർജുൻ അവരുടെ മരണ വാർത്തയോട് പ്രതികരിച്ചത് 'അമ്മ' എന്ന് വിളിച്ച് കൊണ്ടായിരുന്നു. അമൃത്സറിൽ 'നമസ്തേ ഇംഗ്ലണ്ട്' എന്ന സിനിമയുടെ ഷൂട്ടിങിലായിരുന്ന അർജുൻ ശ്രീദേവിയുടെ മരണ വാർത്ത പുറത്തുവന്നതോടെ മുംബൈയിലെത്തുകയായിരുന്നു. പിന്നീട് സിനിമയുടെ ഷൂട്ടിങ് നിർത്തിവെച്ച് അച്ഛൻ ബോണി കപൂറിന് താങ്ങും തണലുമായി മൂന്ന് ദിവസവും അർജ്ജുൻ കപൂർ ഉണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട നടപടികളിലും പൂർണമായി സഹകരിച്ച് അർജ്ജുൻ ബോണി കപൂറിനും കുടുംബത്തിനും ഒപ്പം തന്നെ നിന്നു.

ശ്രീദേവിയുടെ മരണത്തിന് മുമ്പ് ബോണി-ശ്രീദേവി ദമ്പതികളുടെ മക്കളായ ജാൻവിയുമായും ഖുശിയുമായും അർജ്ജുന് പ്രത്യേക സഹോദര ബന്ധവുമുണ്ടായിരുന്നില്ല. എന്നാൽ അമ്മയുടെ അപ്രതീക്ഷിത മരണത്തിൽ തകർന്നിരുന്ന ഇരുവർക്കുമടുത്തേക്ക് ഒരു മുതിർന്ന സഹോദരന്റെ വാത്സല്യവുമായി അർജ്ജുൻ ഓടിയെത്തി. അവർക്കൊപ്പം സമയം ചെലവഴിച്ചു. അവരെ സമാധാനിപ്പിച്ചു. വിലാപയാത്രയിൽ ശ്രീദേവിയുടെ കുടുംബത്തിനൊപ്പം തന്നെ അർജ്ജുൻ എല്ലാ കർമ്മങ്ങളിലും പങ്കെടുത്തു. പ്രിയ നടിയെ അവസാനമായി കാണാനെത്തിയ ജനസാഗരം വിലാപയാത്രയ്ക്ക് തടസ്സമായതോടെ ആ മകൻ കൈകൂപ്പി യാചിച്ചു. 'ദയവ് ചെയ്ത് 'എന്റെ അമ്മയെ' പോകാൻ അനുവദിക്കണം.'അർജുൻ പറഞ്ഞു.

1983 ലാണ് മുംബൈയിലെ ഏറ്റവും വലിയ സ്റ്റുഡിയോ ആയ ഫ്യൂച്ചർ സ്റ്റുഡിയോസിന്റെ സിഇഒയും ബോളിവുഡ് നിർമ്മാതാവായിരുന്ന ആയിരുന്ന മോണ കപൂറിനെ ബോണി കപൂർ വിവാഹം കഴിക്കുന്നത്. 13 വർഷം ആയിരുന്നു മോണയുടേയും ബോണിയുടേയും ദാമ്പത്യത്തിന്റെയും ആയുസ്സ്. 1996 ൽ ഇരുവരും വിവാഹമോചനം നേടി. ഈ ബന്ധത്തിലെ മക്കളാണ് അർജുൻ കപൂറും അൻഷുല കപൂറും. കാൻസർ ബാധിച്ച് 2012 ൽ മോണ മരിച്ചു.

ശ്രീദേവി ജീവിതത്തിലേക്ക് വന്നതോടെ മോനയേയും മകൻ അർജുൻ, മകൾ അൻഷുല എന്നിവരെയും ഉപേക്ഷിച്ച് ബോണി പോകുകയുണ്ടായി. മോനയുടെ അമ്മ ശ്രീദേവിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പിന്നീട് മാനസികമായും, സാമ്പത്തികമായും തകർന്ന മോനയ്ക്കൊപ്പം താങ്ങായുണ്ടായത് മക്കളാണ്. അമ്മയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന അർജുൻ ഒരിക്കലും ശ്രീദേവിയോടും മക്കളോടും വലിയ അടുപ്പം കാണിച്ചുമില്ല. 2012ൽ അർജുൻ സിനിമയിലേയ്ക്കെത്തുമ്പോൾ കാൻസർ ബാധിതയായി മോന മരിച്ചിരുന്നു. അതിനു ശേഷവും അച്ഛനോടും കുടുംബത്തോടും അടുക്കാൻ അർജുൻ ശ്രമിച്ചുമില്ല. അച്ഛൻ ബോണി കപൂർ തന്നോടും സഹോദരിയോടും പ്രത്യേക അടുപ്പം കാണിക്കാതിരുന്നത് അർജുനെ പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്.

താരമായി കഴിഞ്ഞ് പല അഭിമുഖങ്ങളിലും അർജുൻ നേരിട്ടതും ശ്രീദേവിയുമായുള്ള ബന്ധത്തേക്കുറിച്ചുള്ള ചോദ്യങ്ങളാണ്. അവരോട് വലിയ അടുപ്പമില്ലെന്ന് വ്യക്തമായി പറയുന്നതായിരുന്നു അർജുന്റെ മറുപടികൾ. പക്ഷേ ദേഷ്യമുള്ളതായി ഒരിക്കലും കാണിച്ചിട്ടില്ല. 'അവർ എന്റെ അച്ഛന്റെ ഭാര്യയാണ്, എന്റെ അമ്മയല്ല, കുട്ടികൾ എന്റെ സ്വന്തം സഹോദരങ്ങളുമല്ല അതിനാൽ അവരുടെ ജീവിതത്തേക്കുറിച്ച് പറയാൻ ഞാൻ ആളല്ല'ഇങ്ങനെയായിരുന്നു മറുപടി.

'അച്ഛനോടും, അദ്ദേഹത്തിന്റെ ഭാര്യയോടും പല മാനസിക വികാരങ്ങളും എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ അതിലൊന്നും ശ്രദ്ധിക്കാൻ എനിക്ക് താൽപ്പര്യമില്ല. മുന്നോട്ട് പോവുക മാത്രമാണ് ലക്ഷ്യം'. എപ്പോഴും എനിക്കൊപ്പം സഹോദരിയുണ്ടെന്നും അർജുൻ പറഞ്ഞിരുന്നു.

അർജുന്റെ കരിയറിനെ ശ്രീദേവി പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 'എന്റെ സിനിമകൾ ശ്രദ്ധിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഇന്നേ വരെ ഒരു കസേരയിൽ മുഖാമുഖം ഇരുന്ന് അതിനേക്കുറിച്ച് ഞാൻ സംസാരിച്ചിട്ടില്ല. ഞങ്ങൾക്കിടയിൽ മാന്യമായ അംഗീകരിക്കലുണ്ട്, മനസ്സിലാക്കലുണ്ട് കാരണം ഒരു പോലെ പ്രധാനപ്പെട്ട ഒരാൾ ഞങ്ങൾക്കിടയിലുണ്ട്, അത്രമാത്രം. അച്ഛനുമായി ബന്ധപ്പെട്ട എല്ലാവരെയും ഒരു നല്ല മകനെന്ന നിലയിൽ ഞാൻ ബഹുമാനിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടാകും, അത് ഞാൻ ചെയ്യുന്നുണ്ട്'. എന്നായിരുന്നു മറ്റൊരു മറുപടി.

ജീവിതത്തിലും അർജുൻ യഥാർത്ഥ ഹീറോ ആണെന്നാണ് സമൂഹമാധ്യമങ്ങൾ പുകഴ്‌ത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP